Headlines

Webdesk

ഗുരുവായൂരില്‍ വ്യാപാരി ജീവനൊടുക്കിയ സംഭവം; പലിശ ഇടപാടുകാരുടെ വീട്ടില്‍ പരിശോധന നടത്തി പൊലീസ്

ഗുരുവായൂരില്‍ ഭീഷണിയെ തുടര്‍ന്ന് വ്യാപാരി ജീവനൊടുക്കിയ സംഭവത്തിലെ പലിശ ഇടപാടുകാരുടെ വീട്ടില്‍ പരിശോധന നടത്തി പൊലീസ്. കണ്ടാണശ്ശേരി സ്വദേശി ദിവേക് ദാസിന്റെ വീട്ടില്‍ നിന്നും മറ്റു വ്യക്തികളുടെ ആര്‍സി ബുക്കുകളും സാമ്പത്തിക രേഖകളും പിടിച്ചെടുത്തു. ജീവനൊടുക്കാന്‍ പ്രേരിപ്പിച്ച കുറ്റം ചുമത്തി കേസെടുത്തതിന് പിന്നാലെയാണ് പൊലീസ് നടപടി. കര്‍ണ്ണംകോട് സ്വദേശി എം എ മുസ്തഫയുടെ മരണത്തിന് പിന്നാലെ അമിത പലിശ വാങ്ങിയ നെന്മിണി സ്വദേശി പ്രഹ്‌ളേഷും ദിവേക് ദാസും ഒളിവിലാണ്. പ്രഹ്‌ളേഷന്റെ വീട്ടില്‍ പൊലീസ് അന്വേഷണത്തിന് എത്തിയെങ്കിലും വീട്…

Read More

ആന്ധ്രയില്‍ സ്വകാര്യ ബസിന് തീപിടിച്ച് 24 പേര്‍ മരിച്ചു; അപകടത്തില്‍പ്പെട്ടത് ഹൈദരാബാദില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോയ ബസ്

ആന്ധ്രാപ്രദേശില്‍ വോള്‍വോ ബസിന് തീപിടിച്ച് വന്‍ അപകടം. 24പേരുടെ മരണം സ്ഥിരീകരിച്ചു. ബസില്‍ 40 പേരുണ്ടായിരുന്നു. ബസ് പൂര്‍ണമായി കത്തി നശിച്ചു. ഹൈദരാബാദില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. ആന്ധ്രയിലെ കുര്‍നൂലില്‍ പുലര്‍ച്ചെ 3 മണിയോടെയാണ് അപകടം സംഭവിച്ചത്. കാവേരി ട്രാവല്‍സ് എന്ന വോള്‍വോ ബസിനാണ് തീപിടിച്ചത്. ബസും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് ഈ വാഹനം ബസിനടിയില്‍ കുടുങ്ങിപ്പോയിരുന്നു. ഈ അപകടമാണ് തീപിടിക്കാന്‍ കാരണമെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. മുഴുവന്‍ ഗ്ലാസ് വിന്‍ഡോകളുള്ള എസി ബസാണ് അപകടത്തില്‍പ്പെട്ടത്. ജനല്‍ച്ചില്ല്…

Read More

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബിഹാറില്‍; തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കും

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബിഹാറില്‍. മുന്‍ ബിഹാര്‍ മുഖ്യമന്ത്രി കര്‍പ്പൂരി ഠാക്കൂറിന്റെ ജന്മസ്ഥലമായ കര്‍പ്പൂരി ഗ്രാമത്തില്‍ നിന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കും. കര്‍പ്പൂരി ഠാക്കൂറിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചതിനുശേഷം സമസ്തിപൂരിലും ബഹുസ്വരയിലുമായി റാലികളിലും പൊതുസമ്മേളനങ്ങളിലും പങ്കെടുക്കും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ബിഹാറില്‍ വലിയ സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. തേജസ്വി യാദവിനെ മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രചാരണം ശക്തമാക്കാനാണ് മഹാസഖ്യത്തിന്റെ നീക്കം. തേജസ്വി യാദവിനൊപ്പം രാഹുല്‍ഗാന്ധിയും റാലിയില്‍ പങ്കെടുത്തേക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ള…

Read More

പിഎം ശ്രീ; സിപിഐഎം കേന്ദ്ര നേതൃത്വത്തെ എതിര്‍പ്പ് അറിയിച്ച് സിപിഐ

സിപിഐഎം കേന്ദ്രനേതൃത്വത്തെ എതിര്‍പ്പ് അറിയിച്ച് സിപിഐ. ഇടത് നയത്തില്‍ നിന്നും സിപിഐഎം വ്യതിചലിച്ചുവെന്നാണ് സിപിഐ നേതാക്കളുടെ അഭിപ്രായം. ഇടത് നയം ഉയര്‍ത്തിപിടിക്കേണ്ടത് സിപിഐയുടെ മാത്രം ബാധ്യതയല്ലെന്നും നേതൃത്വം വ്യക്തമാക്കുന്നു. സിപിഐ ദേശീയ സെക്രട്ടേറിയറ്റ് വിഷയം ചര്‍ച്ച ചെയ്യും. കടുത്ത തീരുമാനത്തിന് സാധ്യത. പാര്‍ട്ടിയുടെ എതിര്‍പ്പ് അവഗണിച്ച് പിഎം ശ്രീ പദ്ധതിയുടെ ധാരണ പത്രത്തില്‍ ഒപ്പിട്ടതോടെ കടുത്ത നടപടിയിലേക്ക് നീങ്ങാന്‍ സിപിഐ. സംസ്ഥാന നേതൃത്വത്തിന്റെ ശക്തമായ വിയോജിപ്പ് സിപിഐഎം കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. ഇടത് നയത്തില്‍ നിന്ന് സിപിഐഎം…

Read More

വനിതാ ഏകദിന ലോകകപ്പ്: ന്യൂസിലാൻഡിനെ കീഴടക്കി ഇന്ത്യ സെമിയിൽ

വനിതാ ഏകദിന ലോകകപ്പ് ഇന്ത്യ സെമിയിൽ. നിർണായക മത്സരത്തിൽ ന്യൂസിലാൻഡിനെ 53 റൺസിന് തോൽപ്പിച്ചു. മഴമൂലം 44 ഓവറിൽ 325 വേണ്ടിയിരുന്ന കിവീസിന് 271 റൺസ് നേടാനേ കഴിഞ്ഞുള്ളു. സെഞ്ചുറി നേടിയ സ്മൃതി മന്ഥനയാണ് കളിയിലെ താരം. മഴയെ തുടര്‍ന്ന് 49 ഓവറാക്കി കുറച്ച മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49 ഓവറില്‍ 340 റണ്‍സ് നേടിയിരുന്നു. 81 റണ്‍സ് നേടിയ ബ്രൂക്കി ഹാളിഡേയാണ് ന്യൂസിലാന്‍ഡിന്റെ ടോപ്‌സ്‌കോറര്‍. ടീമിനായുള്ള ഇസി ​ഗെയ്സിന്റെ പ്രകടനും വിഫലമായി. 61…

Read More

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദത്തിന് സാധ്യത; സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്കാണ് സാധ്യത, 5 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്കാണ് സാധ്യത. അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് എന്നും ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത് മീൻ പിടുത്തത്തിന് വിലക്ക് തുടരുകയാണ്. തെക്ക് കിഴക്കൻ അറബിക്കടലിൽ തീവ്ര ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. തെക്കൻ കർണാടകയ്ക്ക് മുകളിലും ന്യൂനമർദ്ദമുണ്ട്. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ മറ്റൊരു…

Read More

‘ബിഹാറിനെ ജംഗിൾ രാജിന്റെ ഇരുട്ടിൽ നിന്ന് NDA വികസനത്തിന്റെ വെളിച്ചത്തിലേക്ക് കൊണ്ടുവന്നു’; പ്രധാനമന്ത്രി

മഹാസഖ്യത്തിന് സ്വന്തം താല്പര്യങ്ങളാണ് പ്രധാനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുവാക്കളെ കുറിച്ച് മഹാസഖ്യത്തിന് താല്പര്യം ഇല്ല. ബിഹാറിനെ ജംഗിൾ രാജിന്റെ ഇരുട്ടിൽ നിന്ന് വികസനത്തിന്റെ വെളിച്ചത്തിലേക്ക് എൻഡിഎ കൊണ്ടുവന്നെന്നും പ്രധാനമന്ത്രി പറഞ്ഞു. ബിഹാറിലെ യുവാക്കളുടെ ഭാവി സുരക്ഷിതമാക്കുക എന്നത് നമ്മുടെ കടമയാണ്. അതിനായി ഞങ്ങൾ ആത്മാർത്ഥതയോടെ പ്രവർത്തിക്കുന്നുവെന്ന് പ്രധാമന്ത്രി പറഞ്ഞു. പ്രതിപക്ഷ സഖ്യം ഒരു മഹാസഖ്യം അല്ലെന്നും ഡൽഹിയിലെയും ബിഹാറിലെയും എല്ലാ നേതാക്കളും ജാമ്യത്തിൽ പുറത്തിറങ്ങിയതിനാൽ കുറ്റവാളികളുടെ സഖ്യം ആണെന്നും പ്രധാനമന്ത്രി പരിഹസിച്ചു. “ജംഗിൾ രാജ്” കാലത്തെ അതിക്രമങ്ങളെക്കുറിച്ച്…

Read More

‘ശബരിമല മേൽശാന്തിയുടെ സഹായികളുടെ മുഴുവൻ പേര് വിവരങ്ങൾ ഹാജരാക്കണം’; ദേവസ്വം ബോർഡിന് ഹൈക്കോടതി നിർദേശം

ഈ വർഷത്തെ ശബരിമല മേൽശാന്തിയുടെ സഹായികളുടെ മുഴുവൻ പേര് വിവരങ്ങൾ ഹാജരാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന്, ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ നിർദേശം. സന്നിധാനത്ത് സേവനത്തിന് എത്തുന്നതിന് മുമ്പ് ഇവരുടെ രേഖകൾ ശേഖരിച്ച് പരിശോധിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കണം. മേൽശാന്തി നിയമനം സംബന്ധിച്ച് ശബരിമല സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത ഹർജിയിലാണ് നിർദേശങ്ങൾ. മേൽശാന്തിയുടെ സഹായികളുടെ മുൻകാല പശ്ചാത്തലവും മറ്റു വിശദാംശങ്ങളും ശേഖരിച്ചിട്ടുണ്ടോ എന്നും അറിയിക്കണമെന്ന് ഹൈക്കോടതി നിർദേശം നൽകി. ഇവരിൽ ആരെങ്കിലും വ്യത്യസ്ത മേൽശാന്തിമാരുടെ…

Read More

ഗസ്സയെ പുനർനിർമ്മിക്കാനുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും’; US വൈസ്പ്രസിഡന്റ് ജെഡി വാൻസ്

ഗസയെ പുനർനിർമ്മിക്കാനുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് യുഎസ് വൈസ്പ്രസിഡന്റ് ജെഡി വാൻസ്. ഹമാസ് സ്വാധീനമില്ലാത്ത തെക്കൻ ഗസയിലാകും ആദ്യം പുനരധിവാസ പ്രവർത്തനങ്ങൾ ആരംഭിക്കുക. ഇതിലൂടെ രണ്ടു ലക്ഷത്തോളം വരുന്ന പലസ്തീനികൾക്ക് അടിസ്ഥാന സൌകര്യങ്ങൾ ഒരുക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജെ ഡി വാൻസ് പറഞ്ഞു. ഇസ്രയേൽ സന്ദർശനം തുടരുന്നതിനിടയിലാണ് വാൻസ് മാധ്യമങ്ങളോട് പ്രതികരിക്കുന്നത്. അഞ്ച് ലക്ഷത്തോളം ജനങ്ങളുള്ള റഫാ അതിർത്തി മേഖലയിൽ കൂടുതൽ സൌകര്യങ്ങൾ ഒരുക്കാൻ ഉദ്ദേശിക്കുന്നതായും ജെഡി വാൻസ് പറഞ്ഞു. വെടിനിർത്തൽ ലംഘനങ്ങളെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഇസ്രയേലും…

Read More

ശബരിമല സ്വര്‍ണക്കൊള്ള: മുരാരി ബാബു റിമാന്‍ഡില്‍; അന്വേഷണ സംഘം കസ്റ്റഡി ആവശ്യപ്പെട്ടില്ല

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ മുന്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫിസര്‍ മുരാരി ബാബു റിമാന്‍ഡില്‍. അന്വേഷണസംഘം കസ്റ്റഡി ആവശ്യപ്പെട്ടില്ല. പിന്നീട് കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. രണ്ട് ആഴ്ചത്തേക്കാണ് മുരാരി ബാബുവിനെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് മുരാരി ബാബുവിനെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. സ്വര്‍ണക്കൊള്ള കേസില്‍ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഇതേ കോടതിയില്‍ ഹാജരാക്കിയ ഘട്ടത്തില്‍ അന്വേഷണസംഘം കസ്റ്റഡി അപേക്ഷയും സമര്‍പ്പിച്ചിരുന്നു. എന്നാല്‍ മുരാരി ബാബുവിനെ ഇപ്പോള്‍ കസ്റ്റഡിയിലെടുക്കേണ്ടെന്ന് അന്വേഷണസംഘം തീരുമാനിച്ചു എന്നത്…

Read More