പി എം ശ്രീ വിഷയം, സിപിഐ ഇടതുമുന്നണിയിൽ നിന്ന് പുറത്തുവരണമെന്ന് യൂത്ത് കോൺഗ്രസ്. ആർഎസ്എസ് നിയന്ത്രിക്കുന്ന സർക്കാരായി കേരളത്തിലെ സർക്കാർ മാറിയെന്ന് ഒ ജെ ജനീഷ്. സംയുക്ത സമരത്തിന് AlYF നെ യൂത്ത് കോൺഗ്രസ് സ്വാഗതം ചെയ്യുന്നു. കാവിവൽക്കരണത്തിലേക്ക് കൈപിടിച്ച് നടത്തുന്ന പദ്ധതിയാണ് പി എം ശ്രീ.
ഇതിൽ ഒപ്പുവെച്ചതിന് പിറകിലെ രാഷ്ട്രീയ ലക്ഷ്യം എന്തെന്ന് ഗവൺമെന്റ് വ്യക്തമാക്കണം. എന്തടിസ്ഥാനത്തിലാണ് നിലപാടിൽ നിന്നും പിറകോട്ട് പോയതെന്ന് സർക്കാർ വ്യക്തമാക്കണം. NEP എന്നത് നാഗ്പൂർ എജുക്കേഷൻ പോളിസി. സംഘപരിവാറിന് കേരളത്തെ തീറെഴുതി കൊടുക്കാനാണ് ഈ പദ്ധതിയിൽ ഒപ്പുവെച്ചതെന്നും ഒ ജെ ജനീഷ് വ്യക്തമാക്കി.
ആർഎസ്എസ് നിയന്ത്രിക്കുന്ന സർക്കാരായി പിണറായി സർക്കാർ മാറി. സിപിഐ ഇടതുമുന്നണിയിൽ നിന്നും പുറത്തു വരണം. സംയുക്ത സമരത്തിന് AIYF നെ സ്വാഗതം ചെയ്യുന്നു. എസ്എഫ്ഐ നിലപാട് വ്യക്തമാക്കണം. സർക്കാരിനെതിരെ സമരം ചെയ്യാൻ എസ്എഫ്ഐയെ വെല്ലുവിളിക്കുന്നു. RSS നിലപാടുള്ള സർക്കാർ തുടരണമോ എന്ന് സിപിഐ തീരുമാനിക്കണമെന്നും ഒ ജെ ജനീഷ് ആവശ്യപ്പെട്ടു.
യുഡിഎഫ് പക്ഷത്തേക്ക് സിപിഐ തിരികെ വന്നാൽ വിട്ടു വീഴ്ചകൾ ചെയ്തായാലും സ്വീകരിക്കണമെന്നും ഒ.ജെ ജനീഷ് ആവശ്യപ്പെട്ടു. സിപിഐയുടെ ആർഎസ്എസ് വിരുദ്ധ രാഷ്ട്രീയം ഉറപ്പുള്ളത് എങ്കിൽ മന്ത്രിമാരെ പിൻവലിച്ച്, മുന്നണി വിട്ട് ഇറങ്ങണമെന്നും ജനീഷ് പറയുന്നു.
പി എം ശ്രീ വിഷയത്തിൽ നിലപാടുമായി എസ്എഫ്ഐയും രംഗത്തെത്തി. SFI ദേശീയ വിദ്യാഭ്യാസ നയത്തിന് എതിര്. അതിനകത്തെ വർഗീയ നിലപാട് എതിർക്കപ്പെടേണ്ടത്. വിദ്യാർത്ഥി സമൂഹത്തിന് അപകടം.
SFIയ്ക്ക് ആശങ്കയുണ്ട്. ഇക്കാര്യം സർക്കാരിനെ അറിയിച്ചിരുന്നു. NEP യിലെ മോശം കാര്യങൾ ഒഴിവാക്കി വേണം നടപ്പാക്കാൻ. പി.എം ശ്രീയിൽ ഒപ്പിടുന്നതിൽ തെറ്റില്ല. സംസ്ഥാനത്തിനു അർഹമായ ഫണ്ട് വാങ്ങി എടുക്കുന്നതിൽ തെറ്റ് കാണുന്നില്ല.
പാഠപുസ്തകളിൽ സംഘപരിവാർവൽകരണം ഉണ്ടെങ്കിൽ സമരം നടത്തും. കോടതിയെ സമീപിക്കുന്നത് സർക്കാർ ആണ് തീരുമാനിക്കേണ്ടത്. എബിവിപി മന്ത്രിയെ കണ്ടതിൽ തെറ്റില്ല. എബിവിപി ഈ സാഹചര്യത്തെ ദുഷ്ടലാക്കോടെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നുവെന്നും എസ്എഫ്ഐ വ്യക്തമാക്കി.






