സ്വവര്‍ഗ പങ്കാളിയുമായി ഒന്നിച്ച് ജീവിക്കുക ലക്ഷ്യം; അഞ്ച് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ
സ്വവര്‍ഗ പങ്കാളിയുമായി ഒന്നിച്ച് ജീവിക്കാന്‍ അഞ്ച് മാസം പ്രായമായ കുഞ്ഞിനെ അമ്മ കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിലാണ് നാടിനെ നടുക്കിയ കൊലപാതകം. സംഭവത്തില്‍ അമ്മയെയും സ്വവര്‍ഗ പങ്കാളിയെയും പൊലീസ് അറസ്റ്റ് ചെയ്തു. സ്വഭാവിക മരണമെന്ന് കരുതിയ സംഭവത്തില്‍ നിര്‍ണായകമായത് കുഞ്ഞിന്റെ പിതാവിന് തോന്നിയ ചില സംശയങ്ങളാണ്. നവംബര്‍ രണ്ടിനാണ് സുരേഷ് ഭാരതി ദന്പതികളുടെ മകനായ അഞ്ച് മാസം പ്രായമുള്ള ദ്രുവ് മരിക്കുന്നത്. വീട്ടില്‍ ആരുമില്ലാത്ത സമയത്തായിരുന്നു കൊലപാതകം. ഭര്‍ത്താവ് തിരികെ എത്തിയപ്പോള്‍ കുഞ്ഞ് മരിച്ചെന്ന് പറഞ്ഞ് പൊട്ടിക്കരയുന്ന…
