പാകിസ്താനെ തോൽപ്പിച്ച ഇന്ത്യൻ ടീമിനെ അഭിനന്ദിക്കുന്നില്ല, അസിം മുനീർ രാഹുൽ ഗാന്ധിയുടെ അടുത്ത സുഹൃത്ത്; കോൺഗ്രസിനെതിരെ ബിജെപി
ഏഷ്യാ കപ്പ് വിജയത്തിന് ശേഷം ഇന്ത്യയെ അഭിനന്ദിക്കാത്തതിന് കോൺഗ്രസിനെതിരെ ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പാകിസ്താൻ ആർമി ചീഫ് അസിം മുനീറിന്റെ “ഉറ്റ സുഹൃത്ത്” എന്നാണ് വിശേഷിപ്പിച്ചത്. കോൺഗ്രസ് രാജ്യ താല്പര്യങ്ങൾക്ക് എതിരെന്ന് ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ടാരി ആരോപിച്ചു. പാകിസ്താനെ തോൽപ്പിച്ച ഇന്ത്യൻ ടീമിനെ രാഹുൽ അഭിനന്ദിക്കുന്നില്ല. പാകിസ്താൻ ഒറ്റപെടുമ്പോൾ ചില കോൺഗ്രസ് നേതാക്കൾ സ്പോർട്സ്മാൻ സ്പിരിറ്റ് കാണിക്കണമെന്ന് അദ്ദേഹം പറയുന്നു. പാകിസ്താന്റെ ബി ടീം ആണ്…