Headlines

Webdesk

റിമാൻഡ് പ്രതിയുടെ കൈലിയിൽ പോക്കറ്റ് ഘടിപ്പിച്ച് മയക്ക്മരുന്ന്! കാക്കനാട് ജില്ലാ ജയിലിൽ 9.12 ഗ്രാം ഹാഷിഷ് ഓയിലും, ബീഡികളും പിടികൂടി

കാക്കനാട് റിമാൻഡ് പ്രതിയുടെ കൈയ്യിൽ നിന്നും മയക്ക് മരുന്ന് പിടികൂടി. കാക്കനാട് ജില്ലാ ജയിലിൽ കഴിയുന്ന റിമാൻഡ് പ്രതി തിരുവനന്തപുരം സ്വദേശി തിയോഫിൻന്റെ കൈയ്യിൽ നിന്നുമാണ് മയക്ക് മരുന്ന് പിടികൂടിയത് മോഷണക്കേസിലെ പ്രതിയാണ് തിയോഫീൻ. 9.12 ഗ്രാം തൂക്കം വരുന്ന ഹാഷിഷ് ഓയിലും, ബീഡികളും കണ്ടെത്തിയത്. പ്രതിയെ ഇന്നലെ രണ്ടുമണിയോടെ തൃപ്പൂണിത്തുറ JFCM കോടതിയിൽ ഹാജരാക്കി തിരികെ ജയിലിൽ എത്തിയപ്പോഴാണ് മയക്ക് മരുന്ന് കണ്ടെത്തിയത്. പോക്കറ്റ് ഘടിപ്പിച്ച കൈലി മുണ്ടിൽ ചെറിയ രണ്ട് പ്ലാസ്റ്റിക് ഡപ്പികളിലായാണ് മയക്ക്മരുന്ന്…

Read More

ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു; പരാതിയുമായി ബിജെപി വനിതാ നേതാവ്, യൂട്യൂബര്‍ സുബൈര്‍ ബാപ്പു അറസ്റ്റിൽ

മലപ്പുറം വണ്ടൂരില്‍ ബിജെപി വനിതാ നേതാവിനെ യൂട്യൂബര്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതായി പരാതി. യൂട്യൂബർ കൂരാട് സ്വദേശി സുബൈർ ബാപ്പുവിനെ പൊലീസ് അറസ്റ്റുചെയ്തു. ഈ മാസം ഈ മാസം 10 ന് വൈകുന്നേരം വീട്ടിലെത്തി ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്നാണ് പരാതി. പിന്നീട് നിരന്തരം ഫോണിൽ വിളിച്ച് ഇക്കാര്യം പറഞ്ഞു ശല്യം ചെയ്തതായും സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചെന്നും പരാതിയിലുണ്ട്. പ്രതി സുബൈര്‍ ബാപ്പു മുന്‍പ് ബിജെപി പ്രവര്‍ത്തകനായിരുന്നു എന്നും സ്വഭാവദൂഷ്യത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതാണെന്നുമാണ് പരാതിക്കാരിയുടെ ആരോപണം….

Read More

സി കൃഷ്ണകുമാറിനെതിരായ പീഡനപരാതി: ‘കുടുംബപ്രശ്നമാക്കി മാറ്റുന്നു, പൊലീസ് കൃത്യമായി അന്വേഷിച്ചില്ല’; പരാതിയിൽ ഉറച്ചുനിൽക്കുന്നുവെന്ന് യുവതി

തിരുവനന്തപുരം: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് സി കൃഷ്ണകുമാറിനെതിരായ പീഡനപരാതിയിൽ ഉറച്ചുനിൽക്കുന്നതായി പരാതിക്കാരി. താൻ നൽകിയ ലൈം​ഗിക പീഡനപരാതിയെ കൃഷ്ണകുമാർ കുടുംബപ്രശ്നമാക്കി ചിത്രീകരിക്കുന്നതായും പരാതിക്കാരി ആരോപിച്ചു. പോലീസ് നേരത്തെ കൃത്യമായി അന്വേഷണം നടത്തിയില്ല. കൃഷ്ണകുമാറിന് അനുകൂലമായാണ് റിപ്പോർട്ട് നൽകിയതെന്നും രാഷ്ട്രീയ സ്വാധീനം പൊലീസിന് മേലുണ്ടായി എന്നും യുവതി ചൂണ്ടിക്കാട്ടുന്നു. കൃഷ്ണകുമാറിന്‍റെ മർദ്ദനത്തിൽ തനിക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. അന്ന് ചികിത്സാ സഹായം നൽകിയത് സുരേഷ് ഗോപിയാണെന്നും പരാതിക്കാരി വെളിപ്പെടുത്തുന്നു. കൃഷ്ണകുമാറിനെതിരെ പുതിയ ആരോപണവും ഉയർന്നിട്ടുണ്ട്. പാലക്കാട് നഗരസഭയിലെ ഉദ്യോഗസ്ഥയോടും…

Read More

യുവതിയുടെ നെഞ്ചിൽ ട്യൂബ് കുരുങ്ങിയ സംഭവം; വിശദീകരണവുമായി ആരോഗ്യ വകുപ്പ്, പരാതി ലഭിച്ചില്ലെങ്കിലും അന്വേഷണം നടത്തിയെന്ന് വാദം

തിരുവനന്തപുരം: യുവതിയുടെ നെഞ്ചിൽ ട്യൂബ് കുരുങ്ങിയ സംഭവത്തില്‍ വിശദീകരണവുമായി ആരോഗ്യ വകുപ്പ്. പരാതി ലഭിച്ചില്ലെങ്കിലും ഏപ്രിലിൽ തന്നെ അന്വേഷണം നടത്തിയിരുന്നതായാണ് ആരോഗ്യവകുപ്പ് പറയുന്നത്. ശസ്ത്രക്രിയയെ തുടര്‍ന്ന് സുമയ്യ എന്ന യുവതിയുടെ നെഞ്ചില്‍ ഗൈഡ് വയര്‍ കുടുങ്ങിയ സംഭവത്തിലാണ് വിശദീകരണം. സംഭവത്തില്‍ വിദഗ്ദധ സമിതി രൂപീകരിച്ച് അന്വേഷണം നടത്തിയെന്നും ഗൈഡ് വയറ് കുരുങ്ങി കിടക്കുന്നതിനാൽ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഇല്ല, പരാതി ലഭിച്ചാൽ അതും പരിധോധിക്കുമെന്നുമാണ് ആരോഗ്യവകുപ്പ് വിശദീകരണത്തില്‍ പറയുന്നത്. തൊണ്ടയില്‍ തൈറോയ്ഡ് സംബന്ധമായ ചികിത്സയ്ക്ക് 2023 ലാണ്…

Read More

‘അമേരിക്കയുടെ അധിക തീരുവ; തിരുപ്പൂരിലെ തുണി വ്യവസായത്തെ സാരമായി ബാധിക്കുന്നു, 3000 കോടിയുടെ വിപണി നഷ്ടമുണ്ടാകും’; എം കെ സ്റ്റാലിൻ

അമേരിക്കയുടെ അധിക തീരുവ തമിഴ്നാട്ടിലെ വ്യവസായത്തെ സാരമായി ബാധിക്കുന്നുവെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. തിരുപ്പൂരിലെ തുണി വ്യവസായത്തെ യുഎസ് തീരുമാനം സാരമായി ബാധിക്കും. 3000 കോടിയുടെ വിപണി നഷ്ടമുണ്ടാകും. വലിയ അളവിൽ തൊഴിൽ നഷ്ടമുണ്ടാകും. സർക്കാർ വ്യവസായികൾക്കും തൊഴിലാളികൾക്കും ഉടൻ സഹായം നൽകണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു. തമിഴ്‌നാട്ടിലെ വ്യവസായങ്ങളെയും തൊഴിലാളികളെയും സംരക്ഷിക്കുന്നതിന് അടിയന്തര ആശ്വാസവും ഘടനാപരമായ പരിഷ്കാരങ്ങളും വേണമെന്ന് സ്റ്റാലിൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ തുണി വ്യവസായത്തിൽ ഏകദേശം 3,000 കോടി രൂപയുടെ വ്യാപാര…

Read More

താമരശ്ശേരി ചുരത്തിൽ വീണ്ടും കനത്ത മണ്ണിടിച്ചിൽ; ചാലുകളിൽ പലയിടത്തും നിറവ്യത്യാസം, ജിയോളജി വകുപ്പ് പരിശോധന നടത്തി

കല്‍പ്പറ്റ: വയനാട്ടിൽ മഴ ശക്തമാവുകയാണ്. താമരശ്ശേരി ചുരത്തിൽ വീണ്ടും കനത്ത മണ്ണിടിച്ചിലുണ്ടായി. ചുരത്തിലൂടെ ഒഴുകുന്ന ചാലുകളിൽ പലയിടത്തും നിറവ്യത്യാസം ഉണ്ട്. വയനാട് അതിര്‍ത്തിയായ ലക്കിടിയില്‍ താമരശ്ശേരി ചുരത്തില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ പരിശോധന നടത്തി സര്‍ക്കാര്‍ വകുപ്പുകള്‍. ചുരം വ്യൂ പോയിന്റില്‍ മണ്ണിടിഞ്ഞ പ്രദേശത്ത് ജിയോളജി, മണ്ണ് സംരക്ഷണ വകുപ്പുകള്‍ സംയുക്തമായാണ് പരിശോധന നടത്തിയത്. മേഖലയിലെ ദ്രവിച്ച പാറകള്‍ വലിയ മണ്ണിടിച്ചിലിന് കാരണമായെന്ന് പ്രാഥമിക പരിശോധനയില്‍ ബോധ്യപ്പെട്ടതായി ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളെ അറിയിച്ചു. ദ്രവിച്ച വലിയ പാറകളാണ് അപകടകരമായ രീതിയില്‍…

Read More

തലപ്പാടിയില്‍ കര്‍ണാടക ആര്‍ടിസി ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറി; നാലുപേര്‍ മരിച്ചു

കാസർഗോഡ്-മംഗലാപുരം ദേശീയപാത 66-ൽ തലപ്പാടി ചെക്ക്പോസ്റ്റിന് സമീപം നിയന്ത്രണം വിട്ട കർണാടക ആർടിസി ബസ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറി. അപകടത്തിൽ നാലുപേർ മരിച്ചു. പരുക്കേറ്റ നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരിൽ മൂന്നു സ്ത്രീകൾ ഉൾപ്പെടുന്നു. അമിതവേഗതയിലെത്തിയ ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം. കാസർഗോഡ് നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന ബസ് തലപ്പാടിയിൽ ബസ് കാത്ത് നിൽക്കുകയായിരുന്ന ആളുകൾക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ആളുകളെ ഇടിച്ചുതെറിപ്പിച്ച ശേഷം ബസ് സമീപത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലും ഇടിച്ചു. അപകടത്തിൽപ്പെട്ടവരെ ഉടൻ…

Read More

‘കേരള മുഖ്യമന്ത്രിയാകാനില്ല’; സ്ഥാനമാനങ്ങള്‍ ആഗ്രഹിച്ചിട്ടില്ലെന്ന് ശശി തരൂര്‍

മുഖ്യമന്ത്രിയാകാനില്ലെന്ന് ഡോ ശശി തരൂര്‍ എം പി. സ്ഥാനമാനങ്ങള്‍ താന്‍ ആഗ്രഹിച്ചിട്ടില്ലെന്നാണ് വിശദീകരണം. എക്കണോമിക് ടൈംസ് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ശശി തരൂര്‍ നിലപാട് വ്യക്തമാക്കിയത്. കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കുന്നതിനുള്ള നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ തയ്യാറെന്നും ശശി തരൂര്‍ പറഞ്ഞു. കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ ഏറ്റവും അധികം ആളുകള്‍ മുഖ്യമന്ത്രിസ്ഥാനത്തേക്ക് പിന്തുണയ്ക്കുന്നത് തന്നെയാണെന്ന സര്‍വ്വേ ഫലം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതിന് പിന്നാലെ പാര്‍ട്ടിക്കുള്ളില്‍ നിന്ന് പോലും ശരി തരൂരിന് കടുത്ത വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. ഇതിനു…

Read More

‘രാഹുൽ ഗാന്ധിയുടെയും വി ഡി സതീശന്റെയും പ്രസ്താവനകൾ ജനശ്രദ്ധ മാറ്റാനുള്ള ശ്രമം’; രാജീവ് ചന്ദ്രശേഖർ

രാഹുൽ ഗാന്ധിയുടെയും പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും സമീപകാല പ്രസ്താവനകൾ ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനുള്ള തന്ത്രമാണെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. രാഹുൽ ഗാന്ധി സംസാരിച്ച ആറ്റംബോംബും വി ഡി സതീശന്റെ ബോംബും വെറും ചീറ്റിയ പടക്കങ്ങളാണെന്നും അദ്ദേഹം പരിഹസിച്ചു. ഒരു വിഷയത്തിലും കാര്യമായ നിലപാട് എടുക്കാതെ ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് ഇരുവരും നടത്തുന്നതെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി പിണറായി വിജയൻ താൻ ഉൾപ്പെടെയുള്ളവർക്കെതിരെ നടത്തിയ പരാമർശങ്ങളിൽ പരസ്യമായി മാപ്പ് പറഞ്ഞാൽ മാത്രമേ അദ്ദേഹത്തിന്റെ പരിപാടികളിൽ…

Read More

അതി ശക്തമായ മഴ; മുന്നറിയിപ്പ് പുതുക്കി; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പല ജില്ലകളിലും അതിശക്തമായ മഴ പെയ്യുന്ന പശ്ചാത്തലത്തില്‍ മുന്‍പ് നല്‍കിയിരുന്ന മഴ മുന്നറിയിപ്പ് കാലാവസ്ഥ വകുപ്പ് പുതുക്കി. 6 ജില്ലകളില്‍ അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലേര്‍ട്ട് നല്‍കിയിരിക്കുകയാണ്. എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് നല്‍കിയിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി പാലക്കാട് മലപ്പുറം ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഉച്ചയോടെ ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍…

Read More