ഒന്നും പറയാനില്ലെന്ന് നേരത്തെ പറഞ്ഞതാണ്, പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യട്ടെ; കാന്തപുരം വിഷയത്തിൽ കമന്റ് ചെയ്യില്ലെന്ന് കെ.എം ഷാജി
വയനാട്: കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാരുടെ സ്ത്രീവിരുദ്ധ പരാമർശത്തോടുള്ള പ്രതികരണത്തിൽ നിന്ന് ഒഴിഞ്ഞുമാറി മുസ്‌ലിം ലീഗ് നേതാവും മന്ത്രിയുമായ കെ.എം. ഷാജി. ഒന്നും പറയാനില്ലെന്ന് നേരത്തെ പറഞ്ഞതാണ്. കാന്തപുരം വിഷയത്തിൽ കമന്റ് ചെയ്യില്ല. പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യട്ടെ. മനപ്പൂർവം പ്രകോപനം ഉണ്ടാക്കി പ്രതികരണം നടത്താൻ താല്പര്യമില്ല. ഒരു സ്റ്റേറ്റ്മെന്റ് വാങ്ങുക പ്രധാന വിഷയങ്ങൾ മാറ്റി വെക്കുക. സോഷ്യൽ മീഡിയയിൽ ഇട്ട് എന്റെ മെക്കിട്ട് കേറുക, അങ്ങനെ വേണ്ട, പ്രധാന വിഷയങ്ങൾ ചർച്ചയാവട്ടെ….
