
മാനന്തവാടിയിൽ വയോധിക സ്വയം വെട്ടി മരിച്ചു
വയനാട് മാനന്തവാടിയിൽ വയോധിക സ്വയം വെട്ടി മരിച്ചു. പയ്യമ്പള്ളിയിൽ പൂവ്വത്തിങ്കൽ മേരി (67) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം പുറത്ത് അറിയുന്നത്. ഭർത്താവ് ചാക്കോ പള്ളിയിൽ പോയി തിരികെ വന്നപ്പോൾ വീട്ടിന്റെ ഇരു വാതിലുകളും പൂട്ടിക്കിടക്കുന്ന നിലയിലായിരുന്നു. ഏറെ നേരം വിളിച്ചിട്ടും പ്രതികരണം ഇല്ലാതിരുന്നപ്പോൾ ചാക്കോ അയൽവാസികളെ വിളിച്ച് പിൻവാതിലിലൂടെ അകത്ത് കയറിയപ്പോഴാണ് മേരി ഇടത് കൈയും, കാലും സ്വയം വെട്ടിമുറിച്ച നിലയിൽ കിടക്കുന്നത് കണ്ടത്. ഉടൻ മാനന്തവാടി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു….