ഡൽഹി സ്ഫോടനക്കേസ്; അന്വേഷണത്തിന് അഞ്ഞൂറംഗ സംഘത്തെ നിയോഗിച്ച് ഡൽഹി പൊലീസ്
ഡൽഹി സ്ഫോടനത്തെക്കുറിച്ച് അന്വേഷിക്കാൻ വൻസംഘത്തെ നിയോഗിച്ച് ഡൽഹി പോലീസ്.അഞ്ഞൂറംഗ സംഘമാണ് അന്വേഷിക്കുക. അതേസമയം ലക്നൗവിൽ യുപി പൊലീസുമായി ചേർന്ന് ജമ്മു കശ്മീർ പൊലീസ് വ്യാപക പരിശോധന നടത്തുകയാണ്. ഡൽഹി സ്ഫോടനത്തിന് പിന്നിലുള്ള ഡോക്ടർ ഉമർ മുഹമ്മദ്, പിടിയിലായ ഡോക്ടർ മുസമ്മിൽ എന്നിവർ ജോലി ചെയ്ത ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാലയിൽ ഡൽഹി പൊലീസ് പരിശോധന നടത്തുകയാണ്. അതിനിടെ ഡൽഹി സ്ഫോടനക്കേസിൽ ഗൂഢാലോചന നടത്തിയവർക്ക് തക്കതായ മറുപടി നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഉത്തരവാദികളെ വെറുതെ വിടില്ല. ഗൂഢാലോചന…
