മന്ത്രി സ്ഥാനം ഉറപ്പിച്ച് അനൂപ് ജേക്കബ്; ടേം വ്യവസ്ഥ വേണ്ടെന്ന് കോൺഗ്രസ്, മാണി സി കാപ്പൻ ഡെപ്യൂട്ടി സ്പീക്കർ ?
ടേം വ്യവസ്ഥയിൽ മന്ത്രിസ്ഥാനത്തിന് ഇല്ലെന്ന അനൂപ് ജേക്കബിന്റെ അവശ്യം കോൺഗ്രസ് അംഗീകരിച്ചെന്ന് സൂചന. അഞ്ച് വർഷവും അനൂപ് ജേക്കബ് തന്നെ മന്ത്രിയാകും. മാണി സി കാപ്പന് ഡെപ്യൂട്ടി സ്പീക്കർ പദവി വാഗ്ദാനം ചെയ്തെന്നും സൂചനയുണ്ട്. അനൂപ് ജേക്കബിനും മാണി.സി കാപ്പനും രണ്ടര വർഷം വീതം മന്ത്രിസ്ഥാനം നൽകാമെന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന ധാരണ. എന്നാൽ ഇരുവരും ഇതിനോട് യോജിച്ചിരുന്നില്ല. പാലായിൽ നടന്ന തിരഞ്ഞെടുപ്പ് കൺവെൻഷനിൽ നിയുക്ത മുഖ്യമന്ത്രി വി. ഡി സതീശനും രമേശ് ചെന്നിത്തലയും…
