‘രേഖകളിൽ സ്വർണം പൊതിഞ്ഞ പാളികൾ എന്നത് ഒഴിവാക്കി ചെമ്പ് പാളികൾ എന്ന് രേഖപ്പെടുത്തി’; എൻ വാസുവിന്റെ റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ
ശബരിമല സ്വർണക്കൊള്ളക്കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും മുൻ കമ്മിഷണറുമായ എൻ വാസുവിന്റെ റിമാൻഡ് റിപ്പോർട്ട് . ഗുരുതര പരാമർശങ്ങളാണ് റിമാൻഡ് റിപ്പോർട്ടിൽ ഉള്ളത്. രേഖകളിൽ സ്വർണം പൊതിഞ്ഞ പാളികൾ എന്നത് ഒഴിവാക്കി പകരം ചെമ്പ് പാളികൾ എന്നെഴുതി നവീകരണത്തിന് എൻ വാസു ശിപാർശ നൽകി. ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തുവിടാനായി ഇടപെടൽ നടത്തി. ഇതര പ്രതികളുമായി ചേർന്ന് ഗൂഢാലോചന നടത്തി ബോർഡിന് നഷ്ടവും പ്രതികൾക്ക് ഇതുവഴി അന്യായ ലാഭവും ഉണ്ടായിയെന്ന് റിമാന്റ് റിപ്പോർട്ട് പറയുന്നു. എൻ…
