അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതി തുടര്‍ച്ചയായ പ്രക്രിയ, പദ്ധതി പാളിയതുകൊണ്ടാണ് രണ്ടാം ഘട്ടം വരുന്നതെന്ന് പറയുന്നത് എന്ത് തരം മാധ്യമപ്രവര്‍ത്തനമാണ്?: മുഖ്യമന്ത്രി
അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിക്കെതിരെ ചില വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്തെ അതിദാരിദ്ര്യ പദ്ധതി പാളിയെന്നും അതിനാല്‍ സര്‍ക്കാര്‍ അടുത്ത ഘട്ടവുമായി വരുന്നുവെന്നും ഒരു റിപ്പോര്‍ട്ട് വന്നിരുന്നുവെന്നും ഇത് വ്യാജവാര്‍ത്തയാണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അതിദാരിദ്ര്യ നിര്‍മാജന പദ്ധതി തുടര്‍ച്ചയായ പ്രക്രിയയാണ് അതിന്റെ രണ്ടാം ഘട്ടം മാസങ്ങള്‍ക്ക് മുമ്പ് തന്നെ പ്രഖ്യാപിച്ചതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നിട്ടും വ്യാജവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത് എന്ത് തരം മാധ്യമപ്രവര്‍ത്തനമാണെന്ന് മുഖ്യമന്ത്രി ചോദിച്ചു. ( cm pinarayi vijayan…
