തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവിക്ക് കാരണം സംഘടനാ വീഴ്ച: CPIM ജില്ലാ സെക്രട്ടറിയേറ്റിൽ വിമർശനം
തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവിക്ക് കാരണം സംഘടനാ വീഴ്ചയെന്ന സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റിൽ വിമർശനം. ചുമതലപ്പെടുത്തിയവർ ഉത്തരവാദിത്വം നിർവഹിച്ചില്ല. പല വാർഡുകളും ജയിച്ചെന്ന് പ്രതീതിയുണ്ടാക്കി പ്രവർത്തനം ഉഴപ്പിയെന്നും വിമർശനം. പലയിടങ്ങളിലും അമിതമായ ആത്മവിശ്വാസം ഉണ്ടായെന്നും പാർട്ടി വിലയിരുത്തി. 29 സീറ്റ് മാത്രമാണ് ഇടതുപക്ഷത്തിന് ലഭിച്ചത്. സഖ്യ കക്ഷികൾക്കും കൃത്യമായി ഇടപെടൽ നടത്തി വിജയം ഉറപ്പിക്കാൻ കഴിഞ്ഞില്ല. കൂടാതെ ആര്യ രാജേന്ദ്രൻ തോൽവിക്ക് ഫാക്ടറല്ലെന്നും ജില്ലാ സെക്രട്ടറിയേറ്റ് വിലയിരുത്തി.
