ഒരുഗതിയും പരഗതിയും ഇല്ലാത്ത ആളായിരുന്നു’; അധിക്ഷേപവുമായി വെളളാപ്പളളി നടേശന്‍
ന്യൂഡല്‍ഹി: എസ്എന്‍ഡിപി യോഗം കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറിയും മൈക്രോഫിനാന്‍സ് കോ-ഓര്‍ഡിനേറ്ററുമായിരുന്ന കെ കെ മഹേശനെതിരെ അധിക്ഷേപ പരാമര്‍ശവുമായി ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍. ഒരു ഗതിയും പരഗതിയും ഇല്ലാത്ത ആളായിരുന്നു കെ കെ മഹേശനെന്നും അവന്റെ മരണം അന്വേഷിക്കുന്നെങ്കില്‍ അന്വേഷിക്കട്ടെ എന്നുമാണ് വെളളാപ്പളളി നടേശന്‍ പറഞ്ഞത്. കെ കെ മഹേശന്‍ കേസ് കുത്തിപ്പൊക്കി വരികയാണെന്നും വെളളാപ്പളളി നടേശന്‍ പറഞ്ഞു. ‘എന്നെ വേട്ടയാടുന്നത് സമുദായത്തില്‍ നിന്നുളള കുലംകുത്തികളാണ്. കെ കെ മഹേശന്‍ കാല്‍ കാശിന് വില ഇല്ലാത്തവനാണ്….
