തിരുവനന്തപുരത്ത് തെരുവുനായ ആക്രമണം; മ്യൂസിയം വളപ്പില്‍ പ്രഭാത നടത്തത്തിന് എത്തിയ അഞ്ച് പേര്‍ക്ക് കടിയേറ്റു
തിരുവനന്തപുരത്ത് തെരുവുനായ ആക്രമണം. മ്യൂസിയം വളപ്പില്‍ പ്രഭാത നടത്തത്തിന് എത്തിയ അഞ്ച് പേര്‍ക്ക് കടിയേറ്റു. മ്യൂസിയം വളപ്പിലെ നായ്ക്കളെ വാക്സിനേറ്റ് ചെയ്യുമെന്ന് മ്യൂസിയം വെറ്റിനറി ഡോക്ടര്‍ നികേഷ് കിരണ്‍. വൈകിട്ടും രാത്രികാലങ്ങളിലും പ്രദേശത്ത് പട്ടികളുടെ രൂക്ഷമായ ശല്യമുണ്ടെന്നും എത്രയും പെട്ടന്ന് പരിഹാരം കാണണമെന്നും ആളുകള്‍ പറയുന്നു. നായ ആളുകളെയും മ്യൂസിയം വളപ്പിലുള്ള ഒന്ന് രണ്ട് നായ്ക്കളേയും കടിച്ചതായി സന്ദര്‍ശകര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് നികേഷ് കിരണ്‍ പറഞ്ഞു. നായയ്ക്ക് പേ വിഷബാധ ഉണ്ടോ എന്ന് പരിശോധിക്കും. കടി കിട്ടിയ…
