Webdesk

പഠിച്ചുനേടിയ സ്വാതന്ത്ര്യം…: ചെങ്കൽ ക്വാറിയിൽ പണിക്കെത്തി; ഒഡീഷ സ്വദേശി നേടിയത് എൻജിനീയറിങ് ബിരുദവും ജോലിയും

പയ്യാവൂർ (കണ്ണൂർ) ∙ അ‍ഞ്ചുവർഷം മുൻപ് അതിഥിത്തൊഴിലാളിയായി കേരളത്തിലെത്തിയ ഒഡീഷ സ്വദേശി റിങ്കു ഉത്തൻ സിങ് കഴിഞ്ഞദിവസം എൻജിനീയറിങ് ബിരുദ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയപ്പോൾ, ഒരു കുടുംബത്തിനു മുന്നിൽ തുറന്നത് സാധ്യതകളുടെയും സ്വാതന്ത്ര്യത്തിന്റെയും വാതിൽ. ഒഡീഷയിലെ കാണ്ഡമാൽ ജില്ലയിലെ പരേതനായ അലെജ് ഉത്തൻ സിങ് – പ്രാഞ്ചിസ്ക ദമ്പതികളുടെ മകനാണ് റിങ്കു. കൂലിപ്പണി ചെയ്താണ് മാതാപിതാക്കൾ കുടുംബം പുലർത്തിയത്. 2011 ൽ പിതാവിന്റെ മരണത്തോടെ ജീവിതം വഴിമുട്ടി. ഉയർന്ന മാർക്കോടെ പ്ലസ്ടു ജയിച്ച റിങ്കുവിന്റെ സ്വപ്നങ്ങൾക്കു ചിറകുതുന്നാൻ അമ്മയുടെ…

Read More

ത്രിവർണ ശോഭയിൽ രാജ്യം: ഇന്ന് 80-ാമത് സ്വാതന്ത്ര്യദിനം

ഇന്ന് 80-ാമത് സ്വാതന്ത്ര്യദിനം. അടിമത്തത്തിന്റെ ഒരു യുഗത്തിന് അന്ത്യമായതിനൊപ്പം പ്രതീക്ഷയുടെ പുലരിയിലേക്ക് ഇന്ത്യ ഉണർന്നെഴുന്നേറ്റ ദിവസം. രാജ്യത്തിന്റെ നേട്ടങ്ങൾ ആഘോഷിക്കുന്നതിനൊപ്പം ഈ ദിനത്തിൽ രാജ്യം നേരിടുന്ന വെല്ലുവിളികളെപ്പറ്റി കൂടി നാം ബോധവാന്മാരാകണം. 1947 ഓഗസ്റ്റ് 14 അർധരാത്രി. കൊളോണിയൽ ഭരണത്തിന്റെ അടിമത്തത്തിൽ നിന്നും സ്വാതന്ത്ര്യത്തിന്റെയും പരമാധികാരത്തിന്റെയും പ്രകാശത്തിലേക്ക് ഇന്ത്യ ഉണർന്നെഴുന്നേറ്റ ദിവസം. ഓരോ ഇന്ത്യക്കാരനും അഭിമാനത്തോടെയാണ് ജവഹർലാൽ നെഹ്‌റുവിന്റെ വാക്കുകൾ കേട്ടത്. ‌ ചമ്പാരൻ സത്യഗ്രഹവും ഖിലാഫത്തും നിസ്സഹകരണപ്രസ്ഥാനവും ദണ്ഡിയാത്രയും ക്വിറ്റ് ഇന്ത്യ സമരവും. ഗാന്ധിജിയുടെ നേതൃത്വത്തിൽ…

Read More

മല്ലികാര്‍ജുന്‍ ഖര്‍ഗെ പങ്കെടുത്ത വേദിയിലെ ശുദ്ധികലശം; ദേശീയ പട്ടികജാതി കമ്മീഷനും കേന്ദ്ര ആഭ്യന്തര മന്ത്രിക്കും പരാതി

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പങ്കെടുത്ത വേദിയിലെ ശുദ്ധികലശത്തില്‍ ദേശീയ പട്ടികജാതി കമ്മീഷനും കേന്ദ്ര ആഭ്യന്തര മന്ത്രിക്കും പരാതി. കെ സുധാകരന്‍ എംപിയാണ് പരാതി നല്‍കിയത്. എസ്‌സി/എസ്ടി അതിക്രമം തടയല്‍ നിയമപ്രകാരം കുറ്റക്കാര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപെട്ടാണ് പരാതി. ഹല്‍ദ്വാനിയില്‍ നടന്ന കോണ്‍ഗ്രസ് റാലിയില്‍ പ്രസംഗിച്ച് മടങ്ങിയതിന് ശേഷം ബി ജെ പി പ്രവര്‍ത്തകര്‍ വേദി ശുദ്ധീകരിച്ചെന്നും താന്‍ ദളിതനായതുകൊണ്ടാണെന്ന് അങ്ങനെ ചെയ്തതെന്നും അപമാനിതനായെന്നുമാണ് മല്ലികാര്‍ജുന്‍ ഖര്‍ഗെ ഇന്നലെ രാജ്യസഭയില്‍ പരാതി ഉന്നയിച്ചിരുന്നു.ഈ രാജ്യത്ത് ദളിതര്‍ക്ക് ഇടമില്ലെന്ന് ഞങ്ങള്‍…

Read More

‘ആർക്കും നീതി നിഷേധിക്കരുത്, വികസനം എല്ലാ ജനങ്ങളിലേക്കും എത്തണം; ഇന്ത്യയെ നക്സൽ വിമുക്തമാക്കിയത് വലിയൊരു ദേശീയ നേട്ടമാണ്’, രാജ്യത്തെ അഭിസംബോധന ചെയ്‌ത്‌ രാഷ്‌ട്രപതി

ന്യൂഡൽഹി: 2047-ഓടെ ഒരു ‘വികസിത ഭാരതം’ കെട്ടിപ്പടുക്കുന്നതിലേക്കുള്ള പാതയിലാണ് നാം മുന്നേറുന്നതെന്ന് സ്വാതന്ത്ര്യദിന സന്ദേശത്തിൽ രാഷ്‌ട്രപതി ദ്രൗപതി മുർമു. ആധുനിക രാഷ്ട്രമെന്ന നിലയിൽ ഇന്ത്യ പുരോഗമിക്കുമ്പോൾ, വികസനത്തിന്റെ നേട്ടങ്ങൾ ഓരോ വ്യക്തിയിലും എത്തിച്ചേരണം, ആർക്ക് നേരെയും നീതി നിഷേധിക്കപ്പെടരുത്. രാഷ്ട്രനിര്‍മാണത്തില്‍ എല്ലാവരും പങ്കാളികളാകണമെന്നും രാഷ്ട്രപതി ദ്രൗപതി മുര്‍മു രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ചു. ഇന്ത്യയെ നക്സൽ വിമുക്തമാക്കിയത് ഒരു വലിയ ദേശീയ നേട്ടമാണെന്ന് രാഷ്ട്രപതി പറഞ്ഞു. ദശാബ്ദങ്ങളോളം നക്സലിസം രാജ്യത്തിന് വലിയൊരു വെല്ലുവിളിയായിരുന്നു. ഇന്ത്യയെ നക്സൽ വിമുക്തമാക്കിയത്…

Read More

ഓണാവധി: കേരളത്തിലേക്ക് കര്‍ണ്ണാടകയുടെ 150 ബസ് സര്‍വീസ് നടത്തും, തീരുമാനം കെ സി വേണുഗോപാലിന്റെ ആവശ്യം പരിഗണിച്ച്

ഓണാവധിയിലെ തിരക്ക് പരിഗണിച്ച് കര്‍ണ്ണാടകയില്‍ നിന്ന് കേരളത്തിലേക്ക് കൂടുതല്‍ ബസ്സ് സര്‍വീസ് നടത്തണമെന്ന കെ സി വേണുഗോപാല്‍ എംപിയുടെ നിര്‍ദ്ദേശം അനുസരിച്ച് 150 സര്‍വീസ് നടത്താന്‍ ഉത്തരവ് നല്‍കി ഗതാഗത മന്ത്രി ബിഎസ് ബൈരതി സുരേഷ്. ബാംഗ്ലൂരില്‍ നിന്ന് 60 ബസുകളാണ് ആദ്യം ഷെഡ്യൂള്‍ ചെയ്തിരുന്നത്. എന്നാല്‍ ട്രെയിനില്‍ ടിക്കറ്റ് കിട്ടാത്ത സാഹചര്യവും സ്വകാര്യബസ്സുകളുടെ അമിത ടിക്കറ്റ് നിരക്കും കേരളത്തിലേക്കുള്ള യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നത് തിരിച്ചറിഞ്ഞാണ് ബസ് സര്‍വീസിന്റെ എണ്ണം വര്‍ധിപ്പിക്കാന്‍ കെസി വേണുഗോപാല്‍ ആവശ്യപ്പെട്ടത്….

Read More

ഡൽഹി ചലോ’ ട്രെയിൻ റദ്ദാക്കി; തമ്പാനൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി സിപിഐ; ട്രെയിൻ കിട്ടിയില്ലെങ്കിൽ ബസിൽ പോകുമെന്ന് ബിനോയ് വിശ്വം

തിരുവനന്തപുരം; ഡൽഹിക്ക് പോകാൻ ബുക്ക് ചെയ്ത ട്രെയിൻ റദ്ദാക്കി, തമ്പാനൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി സിപിഐ. സിപിഐ ജില്ലാ സംസ്ഥാന നേതാക്കൾ പ്രതിഷേധത്തിൽ പങ്കെടുത്തു. റെയിൽവേ സ്റ്റേഷന് സമീപം മാർച്ച് പൊലീസ് തടഞ്ഞു. റെയിൽവേ സ്റ്റേഷന്റെ പ്രധാന കവാടത്തിലേക്ക് പോകണമെന്ന് സിപിഐ പ്രവർത്തകർ ആവശ്യപ്പെട്ടു. ട്രെയിൻ യാത്ര അവകാശമാണ്, കേന്ദ്രസർക്കാറിന് ജനങ്ങളെ ഭയമെന്ന് ബിനോയ് വിശ്വം പറഞ്ഞു. അവരെ കാണാനും കേൾക്കാനും ഭയമാണ്. ഡൽഹിയിലെ സമരത്തിൽ എത്തിയിരിക്കും. ഇന്നലെയാണ് സ്പെഷ്യൽ ട്രെയിൻ റദ്ദാക്കി എന്ന്…

Read More

നീറ്റ് പരീക്ഷാ ചോദ്യ പേപ്പർ ചോർച്ച; തുടർ അന്വേഷണം നടത്താൻ സിബിഐക്ക് അനുമതി

നീറ്റ് പരീക്ഷാ ചോദ്യ പേപ്പർ ചോർച്ചയിൽ തുടർ അന്വേഷണം നടത്താൻ സിബിഐയ്ക്ക് അനുമതി. ഡൽഹി റൗസ് അവന്യു കോടതിയാണ് അനുമതി നൽകിയത് . കേസിൽ 13 പേർക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നു. തുടർച്ചയായുള്ള നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നാലെ പരീക്ഷാ നടത്തിപ്പിലെ സുരക്ഷ വർധിപ്പിക്കാൻ നാഷണൽ ടെസ്റ്റിങ് ഏജൻസി നടപടികൾ സ്വീകരിച്ചിരുന്നു. പ്രത്യേക വിഭാഗങ്ങളിലേക്ക് ഉന്നത ഉദ്യോഗസ്ഥരെ നിയമിക്കും. സൈബർ സുരക്ഷ, പരീക്ഷാ കേന്ദ്രങ്ങളുടെ പ്രവർത്തനം, ഫോറൻസിക്സ് എന്നീ പ്രധാന വിഭാഗങ്ങളിലാണ് പുതിയ നിയമനങ്ങൾ നടത്തുക. GM–Vigilance,…

Read More

സ്വാതന്ത്ര്യദിനം; സ്‌കൂളുകളില്‍ വന്ദേമാതരം പാടണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലറില്‍ നിര്‍ദേശമില്ല

തിരുവനന്തപുരം: സ്വാതന്ത്രദിനത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ വന്ദേമാതരം പാടണമെന്ന് നിര്‍ദേശമില്ല. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലറിലാണ് വന്ദേമാതരം പരാമര്‍ശിക്കാത്തത്. ദേശീയഗാനം ആലപിക്കണമെന്ന് മാത്രമാണ് നിര്‍ദേശം. സ്ഥാപനമേധാവി രാവിലെ 9.00 മണിക്കോ അതിനുശേഷമോ ദേശീയ പതാക ഉയര്‍ത്തുകയും ദേശീയ ഗാനാലാപനം നടത്തുകയും വേണമെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. തുടര്‍ന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സന്ദേശം, ദേശഭക്തിഗാനാലാപനം തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കേണ്ടമെന്നും നിര്‍ദേശമുണ്ട്. സ്വാതന്ത്ര്യദിനാഘോഷ പരിപാടികളില്‍ പരമാവധി ജീവനക്കാരുടെയും വിദ്യാര്‍ഥികളുടെയും പങ്കാളിത്തം ബന്ധപ്പെട്ട സ്ഥാപനമേധാവികള്‍ ഉറപ്പുവരുത്തേണ്ടതാണെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ദേശീയ പതാക ഉയര്‍ത്തുമ്പോള്‍ ഭാരതത്തിന്റെ പതാകസംഹിത (Flag…

Read More

വന്ദേഭാരതിനെ വെല്ലും ആഡംബര ബസ്, പാൻട്രി മുതൽ സ്ക്രീനുകൾ വരെ; ഓട്ടത്തിനൊരുങ്ങി കെഎസ്ആര്‍ടിസിയുടെ എക്‌സിക്യൂട്ടീവ് ക്ലാസ്

തിരുവനന്തപുരം ∙ കെഎസ്ആര്‍ടിസിയുടെ ആഡംബര ബസുകള്‍ എക്‌സിക്യൂട്ടീവ് ക്ലാസ് എന്ന പുതിയ പേരില്‍ ഞായറാഴ്ച മുതല്‍ സര്‍വീസ് തുടങ്ങും. ശുചിമുറിയും ഭക്ഷണവും കഫെറ്റീരിയയും പാന്‍ട്രിയും ഒക്കെ ആയി വന്ദേഭാരത് ട്രെയിനിനു സമാന്തരമായ ആഡംബര ബസാണ് ഓടിത്തുടങ്ങുന്നത്. ആലപ്പുഴ-ബെംഗളൂരു പാതയില്‍ ആണ് ബസ് സര്‍വീസ് നടത്തുക. ആലപ്പുഴയില്‍ വൈകിട്ട് 5.30ന് നടക്കുന്ന ചടങ്ങില്‍ കെ.സി. വേണുഗോപാല്‍ എംപി ബസ് സര്‍വീസ് ഉദ്ഘാടനം ചെയ്യും. സര്‍വീസിലേക്കുള്ള ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചു. നിലവില്‍ ഒന്നിടവിട്ട ദിവസങ്ങളിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. ആലപ്പുഴയില്‍ നിന്ന്…

Read More

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന; കൊട്ടാരക്കരയിൽ എംഡിഎംഎയുമായി 3 യുവാക്കൾ പിടിയിൽ

കൊല്ലം∙ കൊട്ടാരക്കരയിൽ വൻ ലഹരിവേട്ട. എംഡിഎംഎയുമായി 3 യുവാക്കൾ പിടിയിൽ. കൊട്ടാരക്കര സ്വദേശികളായ ബിപിൻ, അനന്തു, അതുൽ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 150 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. കൊല്ലം റൂറൽ ഡാൻസാഫ് സംഘത്തിന്റെയും കൊട്ടാരക്കര പൊലീസിന്റെയും സംയുക്ത നീക്കത്തിലൂടെയാണ് പ്രതികളെ പിടികൂടാനായത്.ബെംഗളൂരുവിൽ നിന്നാണ് സംഘം ലഹരി കടത്തിയത്. ഇവരിലൊരാൾ ബസിൽ ലഹരിയുമായി വരുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസും ഡാൻസാഫ് സംഘവും ബസ് സ്റ്റാൻഡ് പരിസരത്തെത്തി. ബസ് ഇറങ്ങിയ ആളെ കൂട്ടാൻ എത്തിയതാണ് മറ്റു രണ്ടുപേരും….

Read More