
ഓണക്കാലത്ത് ഹരിതകർമ സേനാംഗങ്ങളുടെ ഉത്സവ ബത്ത കൂട്ടി; 1,250 രൂപ നൽകും
ഹരിതകർമ സേനാംഗങ്ങളുടെ ഉത്സവ ബത്ത കൂട്ടി. കഴിഞ്ഞ വര്ഷം നൽകിയിരുന്ന 1000 രൂപയിൽ നിന്ന് 1250 രൂപയായാണ് വർധിപ്പിച്ചത്. തനത് ഫണ്ടിൽ നിന്നും ഈ തുക നൽകാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് മന്ത്രി എം.ബി രാജേഷ് നിർദേശം നൽകി. ഹരിതകർമ സേനയുടെ സേവനങ്ങൾ കണക്കിലെടുത്താണ് തുക വർധനവെന്ന് മന്ത്രി വ്യക്തമാക്കി. ഹരിതകർമ സേനാംഗങ്ങളെ കൂടാതെ തൊഴിലുറപ്പ് തൊഴിലാളികൾക്കും സംസ്ഥാന സർക്കാരിന്റെ ഓണസമ്മാനമായി 1200 രൂപ നൽകാൻ തീരുമാനിച്ചിരുന്നു. കഴിഞ്ഞ വർഷത്തേക്കാൾ 200 രൂപ അധികമാണ് ഇക്കുറി…