‘കോൺഗ്രസ് അഭിമാനകരമായ തീരുമാനം എടുത്തു, രാഹുലിനെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ നടപടിയെടുത്തു’; വി ഡി സതീശൻ
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉണ്ടായപ്പോൾ തന്നെ നടപടിയെടുത്ത പാർട്ടിയാണ് കോണ്‍ഗ്രസ്. അഭിമാനകരമായ തീരുമാനമാണ് കോൺഗ്രസ് എടുത്തതെന്നും വിഡി സതീശൻ. ഒരു വിഷയത്തിൽ ഒരാള്‍ക്കെതിരെ ഒരു നടപടി മാത്രമാണ് എടുക്കാനാകുക. രണ്ടു പ്രാവശ്യം നടപടിയെടുക്കാനാകില്ലെന്നും വിഡി സതീശൻ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിന് അനുകൂലമായി മുഖപ്രസംഗം തയ്യാറാക്കിയ വീക്ഷണത്തെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തള്ളി. രാഹുലിനെതിരായ പാർട്ടി നടപടി കൂട്ടായ തീരുമാനത്തിന്‍റെ ഭാഗമാണ്. കെപിസിസി പ്രസിഡൻ്റ് പാർട്ടി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. രാഹുൽ വിഷയം വീണ്ടും സിപിഐഎം ഉന്നയിക്കുന്നത് ശബരിമലക്കൊള്ളയിൽ…
