അരൂര്‍- തുറവൂര്‍ ഉയരപ്പാത നിര്‍മാണം: കരാര്‍ കമ്പനി അശോക ബില്‍ഡ്‌കോണിനെ താത്ക്കാലികമായി വിലക്കി ദേശീയപാതാ അതോരിറ്റി
അരൂര്‍- തുറവൂര്‍ ഉയരപ്പാത നിര്‍മാണത്തിന്റെ കരാര്‍ കമ്പനിയായ അശോക ബില്‍ഡ്‌കോണിനെതിരെ നടപടിയെടുത്ത് ദേശീയപാതാ അതോരിറ്റി.കരാറില്‍ ഏര്‍പ്പെടുന്നതില്‍ താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി. കമ്പനിക്കെതിരായ വിദഗ്ധ സമിതി അന്വേഷണം പൂര്‍ത്തിയാകുന്നത് വരെയാണ് വിലക്ക് എന്‍എച്ച്66 ലെ അരൂര്‍ മുതല്‍ തുറവൂര്‍ വരെയുള്ള ആറ് വരി എലിവേറ്റഡ് കോറിഡോറിന്റെ നിര്‍മ്മാണത്തിനിടെയുണ്ടായ അപകടത്തെ തുടര്‍ന്നാണ് കരാര്‍ കമ്പനിക്കെതിരെ ദേശീയപാത അതോറിറ്റിയുടെ നടപടി. നിലവിലെ ഭാവിയിലോ ഏര്‍പ്പെടാന്‍ ഒരുങ്ങുന്ന കരാറില്‍ നിന്നാണ് അശോക ബില്‍ഡ്‌കോണിന് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കരാര്‍ കമ്പനിക്കെതിരായ വിദഗ്ധസമിതിയുടെ അന്വേഷണം പൂര്‍ത്തിയാകുന്നത്…
