Headlines

Webdesk

‘പുസ്തകം വായിച്ചിരുന്നെങ്കിൽ എല്ലാത്തിനും വ്യക്തത വരുമായിരുന്നു’; ആത്മകഥയിലെ വിമർശനങ്ങളിൽ ഇ.പി ജയരാജൻ

ആത്മകഥയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജൻ. പുസ്തകം വായിച്ചിരുന്നെങ്കിൽ എല്ലാത്തിനും വ്യക്തത വരുമായിരുന്നു. വായിച്ചിട്ടും സംശയം ഉണ്ടെങ്കിൽ കണ്ണൂരിൽ ഒരു പരിപാടി സംഘടിപ്പിക്കുമെന്നും അവിടെ മറുപടി പറയാമെന്നും ഇ പി ജയരാജൻ പറഞ്ഞു. അതേസമയം, വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട ആത്മകഥയിലെ ഇ പി ജയരാജന്റെ വിമർശനത്തിൽ പ്രതികരിക്കാൻ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തയ്യാറായില്ല.വിവാദത്തിൽ നേതൃത്വം കൃത്യ സമയത്ത് വ്യക്തത വരുത്തിയില്ലെന്നായിരുന്നു ഇ പി ജയരാജന്റെ വിമർശനം. ഇപി…

Read More

എംഎൽഎ ആയശേഷമല്ല ഞാൻ മേയറായത്, മേയർ ആയ ശേഷം എംഎൽഎ ആകുകയായിരുന്നു; കോർപ്പറേഷനിൽ LDF ജയിക്കും എന്നതിൽ സംശയം വേണ്ട: വി ശിവൻകുട്ടി

തദ്ദേശ തിരഞ്ഞെടുപ്പിൽ മേയർ വാക് പോരിൽ പ്രതിപക്ഷ നേതാവിനും ശബരീനാഥനും മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി. ആ വിവാദം അനന്തമായി നീട്ടികൊണ്ട് പോകേണ്ടത് ഇല്ല. പ്രതിപക്ഷനേതാവ് തന്റെ അടുത്ത സുഹൃത്ത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചോദ്യം വന്നത് കൊണ്ടാണ് അന്ന് പ്രതികരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിനാഥ് മത്സരിക്കുന്നതിൽ തനിക്ക് പ്രശ്നം ഇല്ല. ഇടതുമുന്നണി ഭരണം നിലനിർത്തുമെന്ന് വി ശിവൻകുട്ടി. കോർപറേഷനിൽ LDF ജയിക്കും എന്നതിൽ സംശയം വേണ്ട. മഹാ ഭൂരിപക്ഷം അത് ആവർത്തിക്കുക തന്നേ ചെയ്യും. UDF, BJP…

Read More

‘കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തും’; സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്കിനെ വെല്ലുവിളിച്ച് കെ.ബി ഗണേഷ് കുമാർ

കൊച്ചിയിലെ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്കിനെ വെല്ലുവിളിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. സ്വകാര്യ ബസ് പണിമുടക്കുന്ന റൂട്ടുകളിൽ കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തും. ബസ് സർവീസ് അവശ്യ സർവീസാണെന്നും യാത്രക്കാരെ ബുദ്ധിമുട്ടിക്കാൻ അനുവദിക്കില്ലെന്നും കെ ബി ഗണേശ് കുമാർ പറഞ്ഞു. സ്വകാര്യ ബസുകളുടെ ഹോൺ അടി പബ്ലിക് നുയിസൻസ് ആണെന്ന് അദ്ദേഹം പറഞ്ഞു. വിദേശത്താണേൽ ഹോൺ അടി കേട്ട് ദേഷ്യം വരുന്നവർ തോക്കെടുത്ത് വെടി വെച്ച് കളയും. ആദ്യമെത്താൻ ഉള്ള മരണപ്പാച്ചിലാണെന്നും ഇത്…

Read More

‘ജൂറി കണ്ണടച്ച് ഇരുട്ടാക്കരുത്, വരും തലമുറയ്ക്കുനേരെയാണ് നിങ്ങൾ കണ്ണടച്ചത്’ ; ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിൽ ജൂറിക്കെതിരെ ദേവനന്ദ

സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ കുട്ടികളുടെ ചിത്രത്തിനോ ബാലതാരത്തിനോ അവാര്‍ഡ് നല്‍കാത്തതില്‍ ജൂറിക്കെതിരെ വിമര്‍ശനവുമായി ബാലതാരം ദേവനന്ദ. കുട്ടികളും സമൂഹത്തിന്‍റെ ഭാഗമാണെന്നും അവർക്കും അവസരം കിട്ടണമെന്നും ദേവനന്ദ സാമൂഹിക മാധ്യമത്തിൽ കുറിച്ചു. ജൂറി കണ്ണടച്ച് ഇരുട്ടാക്കരുത് , വരുന്ന തലമുറയ്ക്കുനേരെയാണ് ജൂറി കണ്ണടച്ചത്. സ്ഥാനാർത്ഥി ശ്രീകുട്ടനും എആര്‍എമ്മും അടക്കമുള്ള സിനിമകള്‍ ചൂണ്ടിക്കാട്ടിയാണ് ദേവനന്ദയുടെ വിമര്‍ശനം. സ്താനാര്‍ത്തി ശ്രീക്കുട്ടൻ, ഗു, ഫീനിക്സ്, എആര്‍എം തുടങ്ങിയവയിലടക്കം ഒരുപാട് സിനിമകളിൽ കുട്ടികള്‍ അഭിനയിച്ചിട്ടുണ്ടെന്നും ഇതെല്ലാം പരിഗണിച്ച് രണ്ടു കുട്ടികള്‍ക്ക് അവാര്‍ഡ് കൊടുക്കാതെയല്ല കൂടുതൽ…

Read More

കോൺഗ്രസ് തിരിച്ച് വരും, തദ്ദേശ തിരഞ്ഞെടുപ്പിൽ എല്ലായിടത്തും സർപ്രൈസ് സ്ഥാനാർഥികൾ; ഒ.ജെ.ജെനീഷ്

തദ്ദേശ തിരഞ്ഞെടുപ്പിൽ എല്ലായിടത്തും സർപ്രൈസ് സ്ഥാനാർഥികൾ ഉണ്ടാകുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ.ജെനീഷ്. കോഴിക്കോട്ടും കണ്ണൂരിലും തൃശ്ശൂരിലും സർപ്രൈസ് ഉണ്ടാകും. കോൺഗ്രസ് തിരിച്ച് വരും. പേരാമ്പ്രയിൽ പൊലീസ് പ്രതികാര നടപടി തുടരുന്നു. സമരങ്ങളെ അടിച്ചമർത്തുകയാണ് പൊലീസ്. വി.പി.ദുൽകിഫിലിനെതിരെ ചുമത്തിയത് കള്ളക്കേസ്. പൊലീസ് നടപടിക്ക് പിന്നിലെ രാഷ്ട്രീയ താത്പര്യം എന്താണ് എന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഫ്രഷ് കട്ട് സമരത്തിൽ ഇതേ പൊലീസ് മേധാവി കടന്നു ചെന്നപ്പോഴാണ് ക്രൂരമായ അക്രമം നടന്നത്.. ഫ്രഷ് കട്ടിനെതിരെ നടക്കുന്നത് ന്യായമായ…

Read More

ബാലമുരുഗൻ രക്ഷപെട്ടത് തമിഴ്നാട് പൊലീസിന്റെ സഹായത്തോടെ?; ഉദ്യോഗസ്ഥരുടെ മൊഴിയിൽ വ്യക്തതക്കുറവ്

തൃശൂർ വിയ്യൂർ ജയിലിലേക്ക് എത്തിക്കുന്നതിനിടെ, തമിഴ്നാട് പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകനായി വ്യാപക തിരച്ചിൽ. 53 കേസുകളിൽ പ്രതിയായ ബാലമുരുകൻ വിയ്യൂർ ജയിൽപരിസരത്ത് തന്നെയുണ്ടാകുമെന്ന നിഗമനത്തിലാണ് കേരളാ പൊലീസ്. പ്രതി രക്ഷപെട്ടത് തമിഴ്നാട് പൊലീസ് സഹായത്തോടെയാണോ എന്ന സംശയവും ഉയരുന്നു. തമിഴ്നാട് പൊലീസ് സംഘം മദ്യപിച്ചിരുന്നോയെന്നും സംശയിക്കുന്നുണ്ട്. ആലത്തൂരിൽ നിന്ന് ഭക്ഷണം വാങ്ങി നൽകിയ ശേഷം പ്രതിയുടെ കൈവിലങ്ങ് മാറ്റിയിരുന്നെന്ന് തമിഴ്നാട് പൊലീസ് പറയുന്നു. തമിഴ്നാട് പൊലീസ് ഉദ്യോഗസ്ഥർ വിയ്യൂർ പോലീസിന് നൽകിയ…

Read More

പി.എം ശ്രീ പദ്ധതി മരവിപ്പിക്കൽ; കേരളം ഇന്ന് വിദ്യഭ്യാസ മന്ത്രാലയത്തിന് കത്തയക്കും

പി എം ശ്രീ പദ്ധതി മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദ്യഭ്യാസമന്ത്രാലയത്തിന് ഇന്ന് കേരളം കത്തയക്കും. കത്തിന്റെ കരട് ഇന്ന് മുഖ്യമന്ത്രി പരിശോധിക്കും. കത്തിൻ്റെ കരട് ഇന്ന് മുഖ്യമന്ത്രി പരിശോധിക്കും. കഴിഞ്ഞ ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് പി എം ശ്രീ പദ്ധതി മരവിപ്പിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയക്കാൻ തീരുമാനിച്ചത്. എന്നാൽ ഇതുവരെ കത്തയക്കാത്തത് ഇടതുമുന്നണിയിൽ ഏറെ ചർച്ചകൾക്ക് വഴി വെച്ചിരുന്നു. മുഖ്യമന്ത്രി തിരക്കിലായതിനാലാണ് കത്തിന്റെ കരട് പരിശോധിക്കാൻ സാധിക്കാതെ പോയതെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. ഈ സാഹചര്യത്തിലാണ്…

Read More

നിലമ്പൂരിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആദിവാസി യുവതി മരിച്ചു

മലപ്പുറം നിലമ്പൂരിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആദിവാസി യുവതി മരിച്ചു. ചോലനായ്ക്കർ വിഭാഗത്തിലെ കരുളായി ഉൾവനത്തിലെ സുസ്മിതയാണ് (20) മരിച്ചത്. മൂന്ന് ആഴ്ച മുമ്പാണ് സുസ്മിതയ്ക്ക് പനി തുടങ്ങിയത്. എന്നാൽ വാഹനങ്ങളുടെ ലഭ്യത കുറവായതിനാൽ ആശുപത്രിയിൽ പോകാൻ ഇവർക്ക് സാധിച്ചിരുന്നില്ല. പിന്നീട് ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസർ ഇടപെട്ടാണ് ഇവരെ ആശുപത്രിയിൽ എത്തിക്കുന്നത്. കരുളായിയിൽ നിന്ന് 25 കിലോമീറ്റർ അകലെ കുപ്പമലയിൽ പാറ അളയിലാണ് കുടുംബം താമസിക്കുന്നത്. ഈ ഭാഗത്തേക്ക് വാഹനം എത്തിപ്പെടാനുള്ള സൗകര്യം കുറവായതിനാൽ കുട്ടയിൽ ചുമന്നാണ്…

Read More

കുതിരാനിലെ ജനവാസ മേഖലയിൽ വീണ്ടും കാട്ടാന ഇറങ്ങി

തൃശൂർ കുതിരാനിൽ ജനവാസ മേഖലയിൽ വീണ്ടും കാട്ടാന ഇറങ്ങി. ഒറ്റയാൻ ജനവാസ മേഖലയിൽ എത്തിയതിന്റെ ദൃശ്യങ്ങൾ ലഭിച്ചു. പ്രശ്നക്കാരനായ ഒറ്റയാനാണ് ഇന്നലെ രാത്രി ജനവാസ മേഖലയിൽ ഇറങ്ങിയത്. രണ്ടാഴ്ചയിലേറെയായി കൊമ്പൻ ജനവാസമേഖലയിൽ തന്നെ തുടരുകയായിരുന്നു. ഒന്നുകിൽ കാട്ടാനയെ കാടുകയറ്റുക അല്ലെങ്കിൽ മയക്കുവെടിവെച്ച് പിടികൂടുക എന്നീ ലക്ഷ്യത്തോടെ ഒരു ദൗത്യവും ഇവിടെ ആരംഭിച്ചിട്ടുണ്ട്. ഇങ്ങനെ കാട്ടാനയെ നിരീക്ഷിക്കുന്ന സംഘം മേഖലയിൽ തുടരുന്നതിനിടയിലായിരുന്നു കൊമ്പൻ പ്രദേശത്ത് എത്തിയത്. ഡ്രോണിൽ ആനയുടെ ദൃശ്യങ്ങൾ പതിഞ്ഞപ്പോൾ തന്നെ പ്രദേശവാസികൾക്ക് വനം വകുപ്പ് ഉദ്യോഗസ്ഥർ…

Read More

‘സർക്കാരിന്റെ നിലനില്പിനെയാണ് ബിനോയ് വിശ്വം ചോദ്യം ചെയ്തത്; PM ശ്രീ പദ്ധതി തത്കാലം മരവിപ്പിച്ചത് ഐക്യം തകരാതിരിക്കാൻ’, എ കെ ബാലൻ

പി എം ശ്രീ പദ്ധതി വിവാദത്തിൽ CPI സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ എന്ത് സർക്കാർ എന്ന പരാമർശത്തിനെതിരെ മുതിർന്ന സിപിഐഎഎം നേതാവ് എ കെ ബാലൻ. സർക്കാരിന്റെ നിലനിൽപ്പിനെ ചോദ്യം ചെയ്യുന്നതാണ് പരാമർശമെന്ന് എ കെ ബാലൻ പറഞ്ഞു. പദ്ധതി തത്കാലം മരവിപ്പിച്ചതാണെന്നും, പിന്നീട് ഇക്കാര്യങ്ങൾ പരിശോധിച്ച ശേഷം സിപിഐയെ ബോധ്യപ്പെടുത്തി പദ്ധതി നടപ്പാക്കാനാണ് ശ്രമമെന്നും എ കെ ബാലൻ പറഞ്ഞു. പദ്ധതി തത്കാലം മരവിപ്പിച്ചു എന്നതിന് അർത്ഥം പി എം ശ്രീ പദ്ധതി നടപ്പാക്കില്ല…

Read More