ഉന്നാവോ ബലാത്സംഗ കേസ്; ബി.ജെ.പി മുൻ എം.എൽ.എ കുൽദീപ് സിംഗ് സെൻഗാറിന്റെ ജീവപര്യന്തം ശിക്ഷ മരവിപ്പിച്ചതിനെതിരെ CBI സുപ്രീംകോടതിയിൽ

ഉത്തർപ്രദേശിലെ ഉന്നാവോ ബലാത്സംഗ കേസിൽ സി.ബി.ഐ സുപ്രീം കോടതിയെ സമീപിച്ചു. ബി.ജെ.പി മുൻ എം.എൽ.എ കുൽദീപ് സിംഗ് സെൻഗാറിന്റെ ജീവപര്യന്തം ശിക്ഷ മരവിപ്പിക്കുകയും ജാമ്യം റദ്ദാക്കുകയും ചെയ്ത ഡൽഹി ഹൈകോടതി ഉത്തരവിനെതിരെയാണ് സി.ബി ഐ നടപടി.

15 ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടും അതേ തുകയുടെ മൂന്ന് ആള്‍ ജാമ്യവും സെന്‍ഗാര്‍ ഹാരജാക്കണമെന്ന് ജസ്റ്റിസുമാരായ സുബ്രഹ്മണ്യം പ്രസാദ്, ഹരീഷ് വൈദ്യനാഥന്‍ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതായിരുന്നു നിര്‍ദേശം. 2017 ൽ കുല്‍ദീപ് സിങ് സെന്‍ഗാറും സഹായി ശശി സിങ്ങിന്റെ മകനും കൂട്ടുകാരും തട്ടിക്കൊണ്ടു പോയി ബലാത്സംഗത്തിന് ഇരയാക്കിയെന്ന പെണ്‍കുട്ടിയുടെ പരാതിയിലാണ് കേസ്. അതിജീവിതയ്ക്ക് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷ സംഘടനകൾ കോടതിക്ക് മുന്നിൽ പ്രതിഷേധവുമായി എത്തിയിരുന്നു.

അതേസമയം, സെൻഗറിന്റെ ശിക്ഷ മരവിപ്പിച്ച്‌ ജാമ്യം നൽകിയ ഡൽഹി ഹൈക്കോടതി വിധിക്കെതിരെ പ്രതിഷേധം ശക്തമായിരുന്നു. ഹൈക്കോടതിയെ മുഴുവനായും താൻ കുറ്റപ്പെടുത്തുന്നില്ലെന്നും തങ്ങളുടെ വിശ്വാസം തകർത്തത്‌ രണ്ട്‌ ജഡ്‌ജിമാർ മാത്രമാണെന്നും അതിജീവിതയുടെ അമ്മ മാധ്യമങ്ങളോട്‌ പറഞ്ഞു. കുടുംബത്തോടുള്ള അനീതിയാണിത്‌. ഹൈക്കോടതിയിലുള്ള വിശ്വാസം നഷ്ടപ്പട്ടതിനാൽ സുപ്രീംകോടതിയെ സമീപിക്കുമെന്നും അവിടെനിന്നും നീതി ലഭിച്ചില്ലെങ്കിൽ തങ്ങൾ രാജ്യംവിട്ടുപോകുമെന്നും അവർ പറഞ്ഞു.