Headlines

പഞ്ചായത്ത് വാഹനത്തെ ചൊല്ലി തർക്കം; സെക്രട്ടറിയെ പ്രസിഡന്റ് റോഡിൽ തടഞ്ഞു

തിരുവനന്തപുരം വെള്ളനാട്, പഞ്ചായത്ത് വാഹനത്തെ ചൊല്ലി തർക്കം. വെള്ളനാട് ഗ്രാമപഞ്ചായത്തിലെ പഞ്ചായത്ത് സെക്രട്ടറിയെ പ്രസിഡണ്ട് റോഡിൽ തടഞ്ഞു. വാഹനം വേണമെന്ന് ആവശ്യമുയർത്തി പഞ്ചായത്ത് സെക്രട്ടറിയെ റോഡിൽ പഞ്ചായത്ത് പ്രസിഡൻറ് തടയുകയായിരുന്നു വാഹനം വേണമെന്ന് പ്രസിഡൻറ് വെള്ളനാട് ശശിയും അഞ്ചുമണിക്ക് ശേഷം വാഹനം വിട്ടുകൊടുക്കാൻ ആകില്ല എന്ന് സെക്രട്ടറിയും നിലപാട് സ്വീകരിച്ചതോടെയാണ് തർക്കം മുറുകിയത്. പഞ്ചായത്തിൽ നടന്ന സത്യപ്രതിജ്ഞ റിപ്പോർട്ടുകൾ കളക്ടറേറ്റിൽ സമർപ്പിച്ചു മടങ്ങിവരവേയാണ് വെള്ളനാട് കുളക്കോട് ഭാഗത്ത് വെച്ച് പഞ്ചായത്ത് വാഹനം തടഞ്ഞത്. വിവിധ ഇടങ്ങളിൽ പോകാനായി…

Read More

‘ഇതാണ് ആ സംഘടനയുടെ ശക്തി’; ആര്‍എസ്എസിനെ പുകഴ്ത്തി ദിഗ് വിജയ് സിംഗിന്റെ എക്‌സ് പോസ്റ്റ്

കോണ്‍ഗ്രസിനെ വെട്ടിലാക്കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ ദിഗ് വിജയ് സിങ്. ആര്‍എസ്എസിനെ പുകഴ്ത്തി ദിഗ് വിജയ് സിംഗിന്റെ എക്‌സ് പോസ്റ്റ്. ആര്‍എസ്എസിന്റെ താഴേത്തട്ടില്‍ പ്രവര്‍ത്തിച്ചയാളാണ് ഇപ്പോള്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി എന്നായിരുന്നു പ്രതികരണം. വിവാദമായതോടെ വിഷയത്തില്‍ ദിഗ് വിജയ് സിംഗ് മലക്കം മറിഞ്ഞു. താന്‍ ആര്‍എസ്എസ് വിരോധി എന്നായിരുന്നു മറുപടി. ആര്‍എസ്എസിന്റെ സംഘടനാ ശൈലിയെ പുകഴ്ത്തിയതോടെ പുതിയ വിവാദങ്ങള്‍ക്കാണ് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ദിഗ് വിജയ് സിംഗ് തുടക്കമിട്ടത്. ആര്‍എസ്എസില്‍ താഴെത്തട്ടില്‍ പ്രവര്‍ത്തിക്കുന്ന നേതാക്കളാണ് മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും…

Read More

‘മഹാത്മാ ഗാന്ധിയുടെ പേര് പറയുന്നത് പോലും കേന്ദ്ര സര്‍ക്കാരിന് ഇഷ്ടമല്ല, പ്രധാനമന്ത്രിയുടെ വണ്‍മാന്‍ ഷോയാണ്’; തൊഴിലുറപ്പ് പദ്ധതിയെ തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന് രാഹുല്‍

പുതുക്കിയ തൊഴിലുറപ്പ് ഭേദഗതി ബില്‍ വിബിജി റാംജിക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മഹാത്മാ ഗാന്ധിയുടെ പേര് പോലും കേന്ദ്രസര്‍ക്കാരിന് ഇഷ്ടമല്ലെന്നും പ്രധാനമന്ത്രിയുടെ വണ്‍മാന്‍ ഷോയാണ് രാജ്യത്ത് നടക്കുന്നതെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ദരിദ്രരെ കൂടുതല്‍ ബുദ്ധിമുട്ടിക്കുന്ന നടപടികളാണ് പ്രധാനമന്ത്രിയുടെ ഓഫീസ് സ്വീകരിക്കുന്നത്. ഡീമൊണൈറ്റേഷന്‍ പോലെ തന്നെ തൊഴിലുറപ്പ് പദ്ധതിയേയും തകര്‍ക്കാനാണ് നീക്കം നടക്കുന്നതെന്നും രാഹുല്‍ ആഞ്ഞടിച്ചു. വിബിജി റാംജിക്കെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും എന്‍ഡിഎയിലില്ലാത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കോണ്‍ഗ്രസിനൊപ്പം ചേരുമെന്ന് വിശ്വസിക്കുന്നതായും…

Read More

പാലക്കാട് ചിറ്റൂരില്‍ ആറ് വയസുകാരനെ കാണാതായി; കുട്ടിക്കായി വ്യാപക തിരച്ചില്‍

പാലക്കാട് ചിറ്റൂരില്‍ ആറ് വയസുകാരനെ കാണാതായി. അമ്പാട്ടുപാളയം എരുമങ്കോട് സ്വദേശി അനസ് – തൗഹിത ദമ്പതികളുടെ മകന്‍ സുഹാനെയാണ് കാണാതായത്. രാവിലെ പതിനൊന്ന് മണിയോടെ വീട്ടുമുറ്റത്ത് നിന്ന് കാണാതാവുകയായിരുന്നു. ചിറ്റൂര്‍ പൊലീസിന്റെ നേതൃത്വത്തില്‍ കുട്ടിക്കായി വ്യാപക തിരച്ചില്‍ നടക്കുകയാണ്. വീടിന് സമീപത്തെ കുളത്തില്‍ തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ സഹോദരനുമായി പിണങ്ങി കുട്ടി വീട്ടില്‍ നിന്നും ഇറങ്ങുകയായിരുന്നുവെന്നാണ് വിവരം. സാധാരണഗതിയില്‍ മടങ്ങി വരാറുള്ള കുട്ടിയെ കാണാതായതോടെ തിരച്ചില്‍ നടത്തുകയായിരുന്നു. സുഹാന് വേണ്ടി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഇന്നത്തെ തിരച്ചില്‍…

Read More

ലാലി ജെയിംസിന്റെ ആരോപണം, മറ്റത്തൂര്‍ പഞ്ചായത്തിലെ നാടകീയമായ കൂട്ടരാജി, ബിജെപിയുമായി ഒത്തുകളിയെന്ന ആക്ഷേപം…; തൃശൂര്‍ കോണ്‍ഗ്രസ് എയറില്‍

കോണ്‍ഗ്രസിനെ കടുത്ത പ്രതിരോധത്തിലേക്ക് തള്ളിവിട്ട മറ്റൊരു വാര്‍ത്തയാണ് ഇന്ന് തൃശ്ശൂരില്‍ നിന്നും പുറത്തുവന്നത്. കോണ്‍ഗ്രസിന് ഭൂരിപക്ഷം ലഭിച്ച മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ നടന്ന മറ്റൊരു മൊത്തക്കച്ചവടത്തിന്റെ വാര്‍ത്തയാണിത്. തിരഞ്ഞെടുക്കപ്പെട്ട എല്ലാ കോണ്‍ഗ്രസ് അംഗങ്ങളും കൂട്ടത്തോടെ പാര്‍ട്ടിയില്‍ നിന്നും രാജിവച്ച് ബിജെപിക്ക് പിന്തുണ നല്‍കിയെന്ന വാര്‍ത്ത കോണ്‍ഗ്രസ് നേതൃത്വത്തെ ആകെ ഞെട്ടിച്ചു. 24 അംഗങ്ങളുള്ള മറ്റത്തൂര്‍ പഞ്ചായത്തില്‍ വിജയിച്ച എട്ട് കോണ്‍ഗ്രസ് അംഗങ്ങളാണ് നാടകീയമായി ഇന്ന് രാജി സമര്‍പ്പിച്ചത്. ഏറെക്കാലമായി ഇടത് പക്ഷത്തിന്റെ ഭരണം നിലനിന്നിരുന്ന മറ്റത്തൂരില്‍ ഫലം വന്നപ്പോള്‍…

Read More

ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം; ഈ വര്‍ഷം ലഭിച്ചത് 332.77 കോടി, കാണിയ്ക്കയായി ലഭിച്ചത് 83.17 കോടി

ശബരിമലയിൽ വരുമാനത്തിൽ വൻ വർധന. മണ്ഡലകാലമായ 40 ദിവസത്തില്‍ 30 ലക്ഷത്തിലേറെ ഭക്തര്‍ ദര്‍ശനം നടത്തിയതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു. 332.77 കോടി രൂപ (332,77,05,132)യാണ് ശബരിമലയില്‍ വെള്ളിയാഴ്ച വരെയുള്ള വരുമാനം. കഴിഞ്ഞ സീണണിലെ മണ്ഡലമഹോത്സവകാലത്തെ വരുമാനത്തേക്കാള്‍ കൂടുതലാണിത്. കാണിക്കയായി 83.17 കോടി ലഭിച്ചു. കഴിഞ്ഞ വര്‍ഷത്തെ ആകെ വരുമാനം 297.06 കോടിയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് തീര്‍ഥാടകരുടെ എണ്ണത്തില്‍ കുറവുണ്ടായി. കഴിഞ്ഞ മണ്ഡലകാലത്ത് ദര്‍ശനം നടത്തിയത് 32, 49, 756 പേരായിരുന്നു അതേസമയം മണ്ഡലപൂജയിൽ ഭക്തി…

Read More

ജി സുധാകരനെ അധിക്ഷേപിച്ചു; ലോക്കൽ കമ്മിറ്റി അംഗത്തെ പുറത്താക്കി സിപിഐഎം

ജി സുധാകരനെ അധിക്ഷേപിച്ച ലോക്കൽ കമ്മിറ്റി അംഗത്തെ പുറത്താക്കി സിപിഐഎം. അമ്പലപ്പുഴ തെക്ക് ലോക്കൽ കമ്മിറ്റി അംഗം മിഥുനെതിരെയാണ് നടപടി. നവമാധ്യമങ്ങളിൽ അധിക്ഷേപ കമന്റ് ഇട്ടതായി ജി സുധാകരൻ പാർട്ടിക്ക് പരാതിയായി നൽകിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ ലോക്കൽ കമ്മിറ്റി നേതൃത്വത്തിനെതിരെയും മിഥുൻ പോസ്റ്റുകൾ ഇട്ടിരുന്നു. കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല നയിച്ച ലഹരി വിരുദ്ധ ക്യാമ്പയിനെ പ്രശംസിച്ച ജി.സുധാകരൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റിനു താഴെയാണ് അധിക്ഷേപക്കുറിപ്പുമായി സിപിഐഎം ലോക്കൽ കമ്മറ്റി അംഗം മിഥുൻ അമ്പലപ്പുഴ എത്തിയത്….

Read More

അഗളി പഞ്ചായത്തില്‍ കോണ്‍ഗ്രസിന് തിരിച്ചടി; യുഡിഎഫ് അംഗം എല്‍ഡിഎഫ് പിന്തുണയോടെ പ്രസിഡന്റായി; ഭീഷണി മുദ്രാവാക്യവുമായി യുഡിഎഫ് പ്രവര്‍ത്തകര്‍

അട്ടപ്പാടി അഗളി പഞ്ചായത്തില്‍ യുഡിഎഫ് അംഗം എല്‍ഡിഎഫ് പിന്തുണയോടെ പ്രസിഡന്റായി. പിന്നാലേ ഭീഷണി മുദ്രാവാക്യവുമായി യുഡിഫ് പ്രവര്‍ത്തകര്‍. മന്ത്രി എം ബി രാജേഷിന്റെ നാടായ ചളവറ പഞ്ചായത്ത് ഭരണം എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. 20ാം വാര്‍ഡ് ചിന്നപറമ്പില്‍ നിന്ന് യുഡിഎഫ് സ്ഥാനാര്‍ഥയായി വിജയിച്ച മഞ്ജുവാണ് അഗളി പ്രഞ്ചായത്തില്‍ എല്‍ഡിഎഫിനെ പിന്തുണച്ചത്. തനിക്ക് വിപ്പ് കിട്ടിയിരുന്നില്ലെന്നും മഞ്ജുവും നല്‍കിയിരുന്നെന്ന് കോണ്‍ഗ്രസ് നേതൃത്വവും പറഞ്ഞു. പിന്നാലെ പഞ്ചായത് ഓഫീസിന് മുന്നില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ മഞ്ജുവിനെതിരെ ഭീഷണി മുദ്രാവാക്യം ഉയര്‍ത്തി….

Read More

‘ പെണ്‍മക്കള്‍ക്ക് നീതി വേണം’; പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധവുമായി സാമൂഹ്യപ്രവര്‍ത്തകര്‍

ഉന്നാവോ, അങ്കിത ഭണ്ഡാരി കേസുകളില്‍ നീതി ആവശ്യപ്പെട്ട് പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധം. കോണ്‍ഗ്രസ് നേതാവ് മുംതാസ് പട്ടേലിന്റെ നേതൃത്വത്തില്‍ സാമൂഹ്യ പ്രവര്‍ത്തകരാണ് പ്രതിഷേധിക്കുന്നത്. മുംതാസ് പട്ടേല്‍, അങ്കിത ഭയാന, റിതിക ഇഷ, കാസായ ഹാലിദ് എന്നിവര്‍ ആണ് പ്രതിഷേധിക്കുന്നത്. പാര്‍ലമെന്റിന്റെ പുതിയ കെട്ടിടത്തിന്റെ തൊട്ട് മുന്നിലായാണ് സ്ത്രീസുരക്ഷാ വിഷയം ഉന്നയിച്ചുകൊണ്ട് സ്ത്രീകളുടെ നേതൃത്വത്തിലുള്ള പ്രതിഷേധം പുരോഗമിക്കുന്നത്. ഉന്നാവോ ബലാത്സംഗ കേസില്‍ സിബിഐ ഇന്നലെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ബിജെപി മുന്‍ എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗാറിന്റെ ജീവപര്യന്തം ശിക്ഷ…

Read More

പുല്ലൂര്‍-പെരിയ പഞ്ചായത്തില്‍ അതൃപ്തി; കോണ്‍ഗ്രസ്-ബിജെപി അന്തര്‍ധാരയെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍

കാസര്‍ഗോഡ് പുല്ലൂര്‍ പെരിയ പഞ്ചായത്തില്‍ കൈപ്പത്തി ചിഹ്നത്തില്‍ ജയിച്ച നാലംഗങ്ങളും എന്‍ഡിഎ അംഗവും തമ്മില്‍ അന്തര്‍ധാര ശക്തമാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി. ഇവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കെപിസിസി നേതൃത്വത്തെ പരാതി അറിയിച്ചെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. വിട്ടുനിന്നവര്‍ രക്തസാക്ഷികളോട് പോലും കൂറില്ലാത്തവരെന്നും അവര്‍ക്ക് പിന്നില്‍ ചിലരുണ്ടെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. പുല്ലൂര്‍ – പെരിയ പഞ്ചായത്തിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് മാറ്റിവെച്ചതിന് പിന്നില്‍ കോണ്‍ഗ്രസ് – ബിജെപി ധാരണയെന്ന് സിപിഐഎമ്മും ആരോപിച്ചിരുന്നു. ഒന്‍പത് എല്‍ഡിഎഫ് അംഗങ്ങള്‍ തിരഞ്ഞെടുപ്പിന് എത്തിയെങ്കിലും…

Read More