Headlines

Webdesk

വർക്കലയിലെ ട്രെയിൻ അതിക്രമം; നിർണായക സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണസംഘം

തിരുവനന്തപുരം വർക്കലയിൽ പെൺകുട്ടിക്ക് എതിരായ അതിക്രമത്തിൽ നിർണായക തെളിവ് ശേഖരിച്ച് പൊലീസ്. കേരള എക്സ്പ്രസ്സിനുള്ളിലെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണസംഘം ശേഖരിച്ചു. സിസിടിവി ദൃശ്യങ്ങൾ കേസ് അന്വേഷണത്തിൽ നിർണായകം. പെൺകുട്ടികളെ സുരേഷ് ആക്രമിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തം. പെൺകുട്ടിയെ ട്രെയിനിൽ തള്ളിയിട്ടതിന് പ്രകോപനം പുകവലി ചോദ്യം ചെയ്തതെന്ന് റിമാൻഡ് റിപ്പോർട്ട്. പ്രതി പുകവലിച്ചുകൊണ്ട് പെൺകുട്ടികളുടെ അടുത്തെത്തി. മാറിനിന്നില്ലെങ്കിൽ പരാതിപ്പെടുമെന്ന് പെൺകുട്ടികൾ പറഞ്ഞു. ഇതാണ് പ്രതിയെ പ്രകോപിപ്പിച്ചതെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. അതേസമയം ആക്രമിക്കപ്പെട്ട പെൺകുട്ടിയുടെ ആരോഗ്യസ്ഥിതി മാറ്റമില്ലാതെ തുടരുകയാണ്. വീഴ്ചയുടെ…

Read More

മിൽമയിൽ നിരവധി ഒഴിവുകൾ, തിരുവനന്തപുരം, മലബാർ മേഖലയിൽ 198 ഒഴിവുകളിലേക്ക് നിയമനം നടത്തും, ക്ഷീരകർഷകർക്ക് മുൻഗണന; നിയമനങ്ങളെപ്പറ്റി അറിയാം..

മിൽമ പാൽ വില വർദ്ധിപ്പിക്കുന്ന കാര്യം നിലവിൽ ആലോചിക്കുന്നില്ലെന്ന് മന്ത്രി ജെ ചിഞ്ചു റാണി. തിരഞ്ഞെടുപ്പ് സമയമായതുകൊണ്ടാണ് ഇപ്പോൾ ആലോചിക്കാത്തത്. പാൽ വില കൂട്ടേണ്ടത് മിൽമ. പാൽ വില വർധിപ്പിക്കണമെന്ന ശുപാർശ മിൽമ സർക്കാരിന് നൽകിയാൽ അത് പരിശോധിക്കും. മിൽമയുടെ ലാഭത്തിന്റെ 85% ഉം ലഭിക്കുന്നത് ക്ഷീര കർഷകർക്കെന്ന് മന്ത്രി അറിയിച്ചു. എന്നാൽ നേരിയ വില വർധനയ്ക്ക് ശുപാർശ ചെയ്തിട്ടുണ്ടെന്ന് മിൽമ തിരു. മേഖല ചെയർപേഴ്സൺ മണി വിശ്വനാഥ് പറഞ്ഞു. അതേസമയം മിൽമ റിക്രൂട്ട്മെൻ്റ് തിരുവനന്തപുരം, മലബാർ…

Read More

പെൺകുട്ടിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടു; പ്രകോപനം പുകവലി ചോദ്യം ചെയ്‌തത്‌, പരാതിപ്പെടുമെന്ന് പറഞ്ഞതിന് പിന്നാലെ ആക്രമണം

ട്രെയിനിലെ പെൺകുട്ടിക്കെതിരായ ആക്രമണം, പ്രകോപനം പുകവലി ചോദ്യം ചെയ്തതെന്ന് പൊലീസ്. റിമാൻഡ് റിപ്പോർട്ടിന്റെ പകർപ്പ് പുറത്ത്. പ്രതി പുകവലിച്ചുകൊണ്ട് പെൺകുട്ടികളുടെ അടുത്തെത്തി. മാറിനിന്നില്ലെങ്കിൽ പരാതിപ്പെടുമെന്ന് പെൺകുട്ടികൾ പറഞ്ഞു. ഇതാണ് പ്രതിയെ പ്രകോപിപ്പിച്ചതെന്ന് പൊലീസ് കണ്ടെത്തൽ. പ്രതി പുകവലിച്ചത് ശുചിമുറിക്ക് സമീപം നിന്ന്. വാതിൽപ്പടിയിലിരുന്ന ശ്രീക്കുട്ടിയെ ശക്തിയായി ചവിട്ടി. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ ആക്രമിച്ചെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു. പ്രതി ട്രെയിനിൽ കയറിയത് രണ്ട് ബാറുകളിൽ നിന്ന് മദ്യപിച്ച ശേഷം. പ്രതിക്കൊപ്പം ഒരു സുഹൃത്തും ട്രെയിനിൽ ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു….

Read More

ഒൻപത് വയസുകാരിയുടെ കൈ മുറിച്ചു മാറ്റിയ സംഭവം; ഡോക്ടർമാർക്കെതിരെ നടപടി ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കുടുംബം

പാലക്കാട് പല്ലശ്ശനയിൽ ഒൻപത് വയസ്സുകാരിയുടെ വലത് കൈ മുറിച്ചു മാറ്റിയ സംഭവത്തിൽ കുടുംബം പൊലീസിൽ പരാതി നൽകി. ഡോക്ടേഴ്സിനെതിരെ നടപടി ആവശ്യപ്പെട്ടാണ് പരാതി നൽകിയത്. ഡോക്ടർമാർക്കെതിരെ നടപടി ആവശ്യപ്പെട്ട് പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവ് ആരോപണത്തിൽ ഡോക്ടേഴ്സിന് വീഴ്ചയില്ലെന്നായിരുന്നു കെജിഎംഒഎയും ആശുപത്രി അധികൃതരും ആവർത്തിച്ച് പറഞ്ഞത്. എന്നാൽ പെൺകുട്ടിയുടെ കുടുംബം ആരോപണത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു. പാലക്കാട് ഒന്‍പത് വയസുകാരിയുടെ വലത് കൈ മുറിച്ച സംഭവത്തില്‍ ജില്ലാ ആശുപത്രിയ്ക്ക് ഗുരുതര…

Read More

കുഞ്ഞ് കിണറ്റിൽ വീണതല്ല, എറിഞ്ഞതാണെ’ന്ന് അമ്മയുടെ മൊഴി’; കണ്ണൂർ കുറുമാത്തൂരിൽ നടന്നത്കൊലപാതകമെന്ന് പൊലീസ്

കുറുമാത്തൂരിൽ കുഞ്ഞ് കിണറ്റിൽ വീണ് മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. കുഞ്ഞിനെ കിണറ്റിലെറിഞ്ഞെന്ന് അമ്മ മൊഴി നൽകി. തളിപ്പറമ്പ് ഡി.വൈ.എസ്.പി അമ്മയെ ചോദ്യം ചെയ്ത് വരികയാണ്. മൂന്നു മാസം പ്രായമായ കുഞ്ഞാണ് കിണറ്റിൽ വീണ് മരിച്ചത്. ജാബിർ – മുബഷിറ ദമ്പതികളുടെ മകൻ അലൻ ആണ് മരിച്ചത്. കൈയ്യിൽ നിന്ന് അബദ്ധത്തിൽ കിണറ്റിൽ വീണതെന്നായിരുന്നു അമ്മയുടെ മൊഴി. ഇന്നലെ രാവിലെയായിരുന്നു സംഭവം. അമ്മയുടെ നിലവിളികേട്ട് അയൽവാസികൾ ഓടിയെത്തുകയായിരുന്നു. കുഞ്ഞിനെ ഉടൻ തന്നെ പരിയാരത്തുള്ള മെഡിക്കൽ കോളജ് ആശുപത്രിയിൽ…

Read More

കുപ്രസിദ്ധ മോഷ്ടാവ് ബാലമുരഗനെ തിരഞ്ഞ് പൊലീസ്; പരിശോധനയ്ക്ക് ഡോഗ് സ്‌ക്വാഡും

തമിഴ്നാട് പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് തൃശൂരിൽ വെച്ച് ചാടിപ്പോയ കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകനെ കണ്ടെത്താൻ ഡോഗ് സ്‌ക്വാഡും . വിയ്യൂർ ജയിൽ പരിസരത്താണ് ഡോഗ് സ്‌ക്വാഡിനെ ഉപയോഗിച്ചുള്ള തിരച്ചിൽ ആരംഭിച്ചത്. ഡോഗ് സ്‌ക്വാഡിലെ ജിപ്സി എന്ന നായയെ ഉപയോഗിച്ചാണ് തിരച്ചിൽ നടത്തുന്നത്. ബാലമുരുഗന്റേതെന്ന് സ്ഥിരീകരിക്കുന്ന ചെരുപ്പ് ഉപയോഗിച്ചാണ് തിരച്ചിൽ ആരംഭിച്ചത്. തിരച്ചിലിനിടെ നായ സമീപത്തെ പെട്രോൾ പമ്പ് വരെ സഞ്ചരിച്ചു. വിയ്യൂർ സെൻട്രൽ ജയിൽ പരിസരത്ത് നിന്ന് അമ്പത് മീറ്റർ അകലെ വച്ച് ഇന്നലെ രാത്രി ഒമ്പതരയോടെയാണ്…

Read More

‘വെറുതെ തള്ളി മറിക്കണ്ട മിനിസ്റ്റർ, എന്‍റെ സിനിമക്ക് അവാർഡ് നിഷേധിക്കാൻ ചലച്ചിത്ര അക്കാദമി ഇടപെട്ടത് മറന്നുപോയോ?, വോയിസ് ക്ലിപ്പ് അയച്ചു തരാം’;വിനയൻ

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചതിന് ശേഷമുള്ള വിമർശനങ്ങളിൽ മന്ത്രി സജി ചെറിയനെതിരെ പ്രതികരണവുമായി സംവിധായകൻ വിനയൻ. തന്റെ കാലത്ത് നൽകിയ അവാർഡുകളിൽ ഒന്നിലും പരാതികൾ ഉയർന്നിട്ടില്ലെന്ന മന്ത്രി സജി ചെറിയാന്റെ വാക്കുകളിൽ വിമർശനം ഉന്നയിച്ചുകൊണ്ടാണ് വിനയന്റെ ഫേസ്ബുക്ക് പോസ്റ്റ്. 2022 ലെ അവാർഡിൽ തന്റെ ചിത്രമായ പത്തൊമ്പതാം നൂറ്റാണ്ടിന് പുരസ്‌കാരം ലഭിച്ചില്ലെന്നത് ഓർമിപ്പിച്ചുകൊണ്ടാണ് വിനയന്റെ പ്രതികരണം. പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമയ്ക്ക് അവാർഡുകൾ നൽകാതിരിക്കാൻ ചലച്ചിത്ര അക്കാഡമി ഇടപെട്ടു എന്നത് അന്ന് ജൂറി അംഗങ്ങൾ പറഞ്ഞിരുന്നുവെന്നും മിനിസ്റ്റർ…

Read More

പെൺകുട്ടിയെ മദ്യം നൽകി പീഡിപ്പിച്ചു; അമ്മയ്ക്കും രണ്ടാനച്ഛനും 180 വർഷം കഠിന തടവ്

മദ്യം നൽകി പെൺകുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛനും കൂട്ട് നിന്ന കുട്ടിയുടെ അമ്മയ്ക്കും 180 വർഷം കഠിന തടവ് ശിക്ഷ. മഞ്ചേരി ഫാസ്റ്റ് ട്രാക്ക് കോടതിയുടേതാണ് ഉത്തരവ് .കഠിനതടവിന് പുറമെ 11,75,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. ജഡ്ജി എ.എം. അഷ്‌റഫാണ് ശിക്ഷ വിധിച്ചത്. തിരുവനന്തപുരം സ്വദേശി ആയ യുവതിയെയും പാലക്കാട് സ്വദേശി ആയ യുവാവിനെയുമാണ് കോടതി ശിക്ഷിച്ചത്.ഐ.പി.സി പോക്സോ, ജുവനൈൽ ജസ്റ്റിസ് വകുപ്പുകൾ ചേർത്താണ് ശിക്ഷ.ശിക്ഷയിൽ യാതൊരു തരത്തിലുള്ള ഇളവുകളും നൽകേണ്ടതില്ലെന്ന് ജഡ്ജി വ്യക്തമാക്കി. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക്…

Read More

പുരുഷ സുഹൃത്തിനൊപ്പം കാറിൽ ഇരുന്ന യുവതിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു; 3 പ്രതികളെ കാലിൽ വെടിവെച്ച് വീഴ്ത്തി പൊലീസ്, 2 പേർ സഹോദരങ്ങൾ

കോയമ്പത്തൂരിൽ കോളജ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത സംഭവത്തിൽ 3 പ്രതികളെ കാലിൽ വെടിവെച്ച് വീഴ്ത്തി പൊലീസ്. ശിവഗംഗ സ്വദേശിക സ്വദേശികളായ ഗുണ, സതീഷ്, കാർത്തിക്ക് എന്നിവരാണ് പിടിയിലായത്. സതീഷും കാർത്തിക്കും സഹോദരങ്ങളാണ്. കസ്റ്റഡിയിൽ എടുക്കുന്നതിനിടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളുടെ കാലിൽ പൊലീസ് വെടിവച്ചു വീഴ്ത്തുകയായിരുന്നു. പരുക്കേറ്റ പ്രതികളെ കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പൊലീസ് കോൺസ്റ്റബിളിനെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ വെടിവച്ചതാണെന്നാണ് പൊലീസ് പറയുന്നത്. കൈയ്ക്ക് പരിക്കറ്റ കോൺസ്റ്റബിളും ആശുപത്രിയിൽ ചികിത്സയിലാണ്. സിസിടിവികൾ കേന്ദ്രീകരിച്ച് അന്വേഷണം…

Read More

‘മോഹൻലാലിനെ സ്വീകരിച്ചു, മമ്മൂട്ടിയെ സ്വീകരിച്ചു, വേടനെ പോലും സ്വീകരിച്ചു; പരാതികളില്ലാതെ 5 വർഷം സിനിമാ അവാർഡ് പ്രഖ്യാപനം നടത്തി’: മന്ത്രി സജി ചെറിയാൻ

പരാതിയില്ലാതെ അഞ്ചാമതും അവാര്‍ഡ് പ്രഖ്യാപിച്ചുവെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാന്‍. കയ്യടി മാത്രമേയുള്ളൂവെന്നും പരാതികളില്ലെന്നും മന്ത്രി പറഞ്ഞു . മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ആദരിച്ചു. വേടനെ പോലും ഞങ്ങള്‍ സ്വീകരിച്ചുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. വേടന് പോലും പുരസ്‌കാരം നൽകിയെന്ന പരാമർശത്തെ കുറിച്ച് മന്ത്രി പിന്നീട് വിശദീകരിച്ചു. കേരളത്തിൽ ഗാനരചയിതാക്കളായ നിരവധി പ്രഗത്ഭർ ഉണ്ടായിട്ടും ഗാനരചയിതാവല്ലാത്ത വേടന് മികച്ച ഒരു പാട്ടിന്റെ പേരിൽ പുരസ്കാരം നൽകി എന്നതാണ് ഉദ്ദേശിച്ചതെന്ന് മന്ത്രി വിശദീകരിച്ചു. പുരസ്കാരത്തിന് അർഹമായ ബാലതാരങ്ങളും സിനിമയും ഇത്തവണ ഉണ്ടായിരുന്നില്ല…

Read More