Headlines

Webdesk

ബിഹാറില്‍ പരസ്യപ്രചാരണം അവസാനിച്ചു; സ്ത്രീ വോട്ടര്‍മാരെ ഒപ്പം നിര്‍ത്താന്‍ വമ്പന്‍ പ്രഖ്യാപനങ്ങളുമായി മുന്നണികള്‍

ബിഹാറില്‍ ആദ്യഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം അവസാനിച്ചു. സ്ത്രീകള്‍ക്ക് മുപ്പതിനായിരം രൂപയും കര്‍ഷകര്‍ക്ക് താങ്ങുവിലക്ക് പുറമെ സാമ്പത്തിക സഹായവും അധികാരത്തിലെത്തിയാല്‍ നല്‍കുമെന്ന് മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി തേജസ്വി യാദവ് പ്രഖ്യാപിച്ചു. തോല്‍വി മുന്നില്‍ കണ്ടാണ് പ്രഖ്യാപനം എന്ന് ബിജെപി നേതാക്കള്‍ പരിഹസിച്ചു. സ്ത്രീ വോട്ടര്‍മാരെ ഒപ്പം നിര്‍ത്താന്‍ പരമാവധി ശ്രമത്തിലാണ് മഹാസഖ്യം. ‘മായി ബഹിന്‍ മാന്‍’ യോജന എന്ന പേരിലുള്ള പദ്ധതി വഴി അധികാരത്തില്‍ എത്തിയാല്‍ ജനുവരി മാസം തന്നെ മുപ്പതിനായിരം രൂപ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് എത്തുമെന്നാണ് പ്രഖ്യാപനം….

Read More

തദ്ദേശ തിരഞ്ഞെടുപ്പ്; തിരുവനന്തപുരം കോർപ്പറേഷനിലേക്ക് രണ്ടാംഘട്ട സ്ഥാനാർഥി പ്രഖ്യാപനം നടത്തി കോൺഗ്രസ്

തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിലേക്ക് രണ്ടാംഘട്ട സ്ഥാനാർഥി പ്രഖ്യാപനം നടത്തി കോൺഗ്രസ്. 15 സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻറ് നേമം ഷജീർ നേമം ഡിവിഷനിൽ സ്ഥാനാർത്ഥിയാകും. തിരുവനന്തപുരം കോർപ്പറേഷൻ ഭരണം പിടിക്കാൻ ആദ്യഘട്ട സ്ഥാനാർത്ഥികളെ നേരത്തെ തന്നെ കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു. മുൻ എംഎൽഎ കെഎസ് ശബരീനാഥൻ അടക്കം 48 പേരുടെ പട്ടികയാണ് ആദ്യം പുറത്തിറക്കിയത്. രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കിയതോടെ കോൺഗ്രസിന് 63 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളായി. ജി രവീന്ദ്രൻ നായർ(സൈനിക സ്‌കൂൾ), പിആർ…

Read More

ശബരിമല പൂജകൾ നാളെ മുതൽ ഓൺലൈനായി ബുക്ക് ചെയ്യാം; അക്കോമഡേഷൻ ബുക്കിംഗും നാളെ മുതൽ

ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന്റെ ഭാഗമായി ഭക്തർക്കായുള്ള വെർച്വൽ ക്യൂ ബുക്കിങ് നവംബർ ഒന്നിന് വൈകിട്ട് അഞ്ചുമണി മുതൽ ആരംഭിച്ചു. sabarimalaonline.orgഎന്ന വെബ്സൈറ്റ് വഴിയാണ് ദർശനത്തിനായുള്ള സ്ലോട്ട് ബുക്ക് ചെയ്യേണ്ടത്. ഒരു ദിവസം 70,000 ഭക്തർക്കാണ് വെർച്വൽ ക്യൂ വെബ്സൈറ്റ് വഴി സ്ലോട്ട് ബുക്ക് ചെയ്യാൻ സാധിക്കുക. വണ്ടിപ്പെരിയാർ സത്രം, എരുമേലി, നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിൽ റിയൽ ടൈം ബുക്കിങ് കേന്ദ്രങ്ങളും ഉണ്ടാകും. ഒരു ദിവസം പരമാവധി ഇരുപതിനായിരം ഭക്തരെയാണ് റിയൽ ടൈം ബുക്കിങ് വഴി ദർശനത്തിനായി…

Read More

സർവകക്ഷിയോഗത്തിൽ തീരുമാനമായില്ല; ഫ്രഷ്കട്ടിനെതിരായ സമരം പുനരാരംഭിച്ചു

കോഴിക്കോട് താമരശ്ശേരി കട്ടിപ്പാറ ഫ്രഷ്കട്ട് അറവുമാലിന്യ സംസ്കരണ കേന്ദ്രത്തിന് എതിരെ സമരം പുനരാരംഭിച്ചു. താമരശ്ശേരി അമ്പലമുക്കിൽ പന്തല് കെട്ടിയാണ് സമരം. ഫ്രഷ്കട്ട് അറവുമാലിന്യ സംസ്കരണ കേന്ദ്രം തുറക്കുന്നതിൽ ‌സർവകക്ഷിയോഗത്തിൽ തീരുമാനമായില്ല. പിന്നാലെയാണ് സമരം പുനരാരംഭിച്ചു. തുടർ ചർച്ച നടത്താൻ സർവ്വകക്ഷി യോഗത്തിൽ തീരുമാനമായി. പ്രശ്നങ്ങൾ പരിഹരിക്കാതെ ഫ്രഷ് കട്ട് തുറക്കരുതെന്ന് എം.കെ മുനീർ ആവശ്യപ്പെട്ടു. തുറക്കുകയാണെങ്കിൽ ശക്തമായ സമരം തുടങ്ങുമെന്ന് കലക്ടറെ അറിയിച്ചിരുന്നു. സമരസമിതി പ്രവർത്തകരുടേയും ജനപ്രതിനിധികളുടേയും യോഗം രണ്ടു ദിവസത്തിനകം ചേരും. ഫ്രഷ് കട്ട് തുറക്കുന്ന…

Read More

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി സിറോ മലബാർ സഭ; മാർപ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കണമെന്നും ആവശ്യം

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി സിറോ മലബാർ സഭ നേതൃത്വം. മാർപ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കണം എന്ന് ആവശ്യപ്പെട്ട് കത്ത് നൽകി. ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങൾ സംബന്ധിച്ചും കൂടിക്കാഴ്ചയിൽ ചർച്ചയായി. സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലും , ഫരീദബാദ് അതിരൂപത ആർച്ച് ബിഷപ്പ് മാർ കുര്യാക്കോസ് ഭരണികുളങ്ങരയും പ്രധാനമന്ത്രിയുടെ വസതിയിൽ എത്തി. കേന്ദ്ര മന്ത്രി ജോർജ് കുര്യനും, രാജീവ്‌ ചന്ദ്രശേഖറും ഷോൺ ജോർജും ഒപ്പമുണ്ടായിരുന്നു. സൗഹൃദ സന്ദര്‍ശനം എന്നാണ് സഭയുടെ ഔദ്യോഗിക വിശദീകരണം….

Read More

വോട്ടർപട്ടിക പരിഷ്കരണം നടക്കുകയാണ്, എല്ലാവരും പങ്കെടുക്കണം, ഇത് നാടിന്റെ നന്മക്ക് വേണ്ടി; നടൻ മധു

വോട്ടർപട്ടിക പരിഷ്കരണം നടക്കുകയാണെന്നും വളരെ പ്രധാനമായ കാര്യമാണ് നടക്കുന്നതെന്നും നടൻ മധു. വളരെ പ്രധാനമായ കാര്യമാണ് നടക്കുന്നത്. എല്ലാവരും ഇതിൽ പങ്കെടുക്കണം. ഇത് ഒരു കടമയാണ്. മുതിർന്നവരും ഇതിന്റെ ഭാഗമാകണം. നാടിന്റെയും നമ്മുടെയും നന്മക്ക് വേണ്ടി ഉള്ളത് ആണ് ഇത്. വോട്ടർപട്ടിക പരിഷ്കരണത്തിൻ്റെ ഭാ​ഗമായി എനുമറേഷൻ ഫോം നൽകാനായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ വീട്ടിൽ എത്തിയപ്പോഴായിരുന്നു നടൻ മധുവിന്റെ പ്രതികരണം. നല്ല സഹകരമാണ് ജനങ്ങളിൽ നിന്ന് ലഭിക്കുന്നതെന്നും ജനം പിന്തുണ തുടരണം എന്നാണ് അഭ്യർത്ഥനയെന്നും…

Read More

‘സർവ്വ ശിക്ഷാ അഭിയാൻ പദ്ധതിയിൽ കേരളത്തിന് അർഹതപ്പെട്ട തുക നൽകും’; കേന്ദ്രം സുപ്രീംകോടതിയിൽ

സർവ്വ ശിക്ഷാ അഭിയാൻ പദ്ധതിയിൽ കേരളത്തിന് അർഹതപ്പെട്ട തുക നൽകും എന്ന് കേന്ദ്രം സുപ്രീംകോടതിയിൽ. കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരുമായി ഇക്കാര്യം ചർച്ച ചെയ്തു എന്ന് എ എസ് ജി. അർഹതപ്പെട്ട പണം പോലും കേന്ദ്രം തടയുന്നുവെന്ന് കേരളം സുപ്രീംകോടതിയെ അറിയിച്ചു. ഇതിനാണ് കേന്ദ്രത്തിന്റെ മറുപടി നൽകിയത്. ഈ മാസം പത്തിന് ഡല്‍ഹിയിലെത്തി ഫണ്ട് ലഭ്യമാക്കുന്നതിനായി കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചിരുന്നു. കേന്ദ്ര ഫണ്ട് ലഭിക്കാത്തതിനെ തുടര്‍ന്നാണ് പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെക്കേണ്ടി…

Read More

പിഎം ശ്രീ; ‘സിപിഐഎം നിലപാട് മാറ്റുമെന്ന് പ്രതീക്ഷിക്കേണ്ട’; സിപിഐ സംസ്ഥാന കൗണ്‍സിലില്‍ വിമര്‍ശനം

പിഎം ശ്രീ വിഷയത്തില്‍ സിപിഐഎം നിലപാട് മാറ്റുമെന്ന് പ്രതീക്ഷിക്കേണ്ടെന്ന് സിപിഐ സംസ്ഥാന കൗണ്‍സിലില്‍ വിമര്‍ശനം. അജിത് കൊളാടിയാണ് വിമര്‍ശനം ഉന്നയിച്ചത്. രാഷ്ട്രീയ നിലപാട് ഉയര്‍ത്താനായത് നേട്ടമായെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. അമിതമായി ആഹ്ലാദിക്കാനോ അഹങ്കരിക്കാനോ പോയാല്‍ തിരിച്ചടിയുണ്ടാകുമെന്നും ബിനോയ് വിശ്വം പറഞ്ഞു. പിഎം ശ്രീയുമായി ബന്ധപ്പെട്ട് ധാരണാപത്രം ഒപ്പുവച്ചതില്‍ സിപിഐ സംസ്ഥാന നേതൃത്വം ഉയര്‍ത്തിയ നിലപാട് ശരിവെക്കപ്പെട്ടതില്‍ പ്രശംസയും അഭിനന്ദനവുമാണ് സംസ്ഥാന കൗണ്‍സില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും ഉയര്‍ത്തിയത്. മുന്‍ മന്ത്രി കെ.രാജുവും…

Read More

‘ ചില മില്‍ ഉടമകള്‍ക്ക് ഗൂഢ രാഷ്ട്രീയ ലക്ഷ്യം’; നെല്ല് സംഭരണത്തില്‍ മില്‍ ഉടമകളെ തള്ളി മന്ത്രി ജി ആര്‍ അനില്‍

നെല്ല് സംഭരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മില്ലുടമകളെ തള്ളി മന്ത്രി ജി ആര്‍ അനില്‍. താനും ഉദ്യോഗസ്ഥരും ഉടമകളുമായി സംസാരിച്ചിരുന്നുവെന്നും ഇനിയും ചര്‍ച്ചക്ക് തയാറെന്നും മന്ത്രി പറഞ്ഞു. കര്‍ഷകരെയും സര്‍ക്കാരിനെയും തെറ്റിക്കാന്‍ ഗൂഢശ്രമം നടക്കുന്നുവെന്ന് ആരോപിച്ച മന്ത്രി ഏറ്റെടുത്ത നെല്ലിന്റെ വില ഈയാഴ്ച തന്നെ നല്‍കുമെന്നും പറഞ്ഞു. ചില മില്ല് ഉടമകള്‍ കുറഞ്ഞ വിലയ്ക്ക് നെല്ല് കൊടുക്കാന്‍ കര്‍ഷകരെ നിര്‍ബന്ധിച്ചു ചൂഷണത്തിന് ശ്രമം നടത്തി. അതുകൊണ്ടാണ് സര്‍ക്കാര്‍ ഇടപെട്ടത്. നെല്ല് സംഭരണം തുടരുന്നു. 24 ലോഡ് നെല്ല് ഇന്നലെ…

Read More

കന്നട സീരിയല്‍ താരത്തിന് സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല സന്ദേശം; മലയാളി യുവാവ് പിടിയില്‍

കന്നട സീരിയല്‍ താരത്തിന് സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല സന്ദേശങ്ങള്‍ അയച്ച മലയാളി യുവാവ് പിടിയില്‍. വൈറ്റ്ഫീല്‍ഡില്‍ ഡെലിവറി സ്ഥാപനത്തില്‍ മാനേജറായി ജോലി ചെയ്യുന്നു നവീന്‍ കെ മോന്‍ ആണ് പിടിയിലായത്. നവീന്‍സ് എന്ന സമൂഹമാധ്യമ അക്കൗണ്ടില്‍ നിന്ന് നിരന്തരം അശ്ലീല വീഡിയോകളും സന്ദേശങ്ങളും അയച്ച യുവാവിനെതിരെയാണ് പൊലീസ് കേസ് എടുത്തത്. കഴിഞ്ഞദിവസം യുവാവിനെ നേരിട്ട് വിളിച്ചു വരുത്തി നടി മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്ന് മറ്റൊരു ഐഡി ക്രിയേറ്റ് ചെയ്ത് ശല്യം തുടര്‍ന്നതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്. മൂന്ന് മാസങ്ങള്‍ക്ക്…

Read More