Headlines

Webdesk

‘ സ്വര്‍ണവും ഗര്‍ഭവുമല്ല; തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകേണ്ടത് വികസനം’; സുരേഷ് ഗോപി

തദ്ദേശ തിരഞ്ഞെടുപ്പില്‍ ഗര്‍ഭവും സ്വര്‍ണവുമല്ല ചര്‍ച്ചാ വിഷയമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വികസന വിഷയങ്ങള്‍ ആയിരിക്കും തെരഞ്ഞെടുപ്പില്‍ ബിജെപി ഉയര്‍ത്തിക്കാട്ടുകയെന്നും സുരേഷ് ഗോപി പറഞ്ഞു. തിരഞ്ഞെടുപ്പ് സമയത്ത് എതിര്‍ സ്ഥാനാര്‍ഥികളുടെ പേര് പോലും താന്‍ എടുത്ത് പറഞ്ഞിട്ടില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. അതൊരു തത്വമാണ് എനിക്ക്.ആരോപണ ശരങ്ങളും ചില അന്വേഷണങ്ങളും അറസ്റ്റും സ്വര്‍ണവും ഗര്‍ഭവും ഒന്നും നമ്മുടെ വിഷയമല്ല. തിരഞ്ഞെടുപ്പില്‍ റിലേറ്റ് ചെയ്യാന്‍ പറ്റുന്ന വിഷയങ്ങള്‍ മാത്രം ജനങ്ങളുമായി സംവദിക്കണം. ഇത് വളരെ കര്‍ശനമായി നമ്മള്‍ പാലിക്കേണ്ട…

Read More

‘കുറ്റകരമായ ഗൂഢാലോചനയും തട്ടിപ്പും’;നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുലിനും സോണിയ ഗാന്ധിക്കുമെതിരെ പുതിയ എഫ്‌ഐആര്‍

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിക്കും സോണിയയ്ക്കുമെതിരെ പുതിയ എഫ്ഐആര്‍. ഡല്‍ഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം ആണ് പുതിയ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി എന്നിവരെ കൂടാതെ ആറ് പേരുകളും എഫ്‌ഐആറിലുണ്ട്. പുതിയ എഫ്‌ഐആര്‍ പ്രകാരം കേസില്‍ ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം ഇരുവര്‍ക്കുമെതിരെ ചുമത്തിയിട്ടുണ്ട്. രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരായ ആക്രമണമെന്ന് കോണ്‍ഗ്രസ് ആവര്‍ത്തിക്കുന്നതിനിടെയാണ് നാഷണല്‍ ഹെറാള്‍ഡ് കേസില്‍ വീണ്ടുമൊരു എഫ്‌ഐആര്‍ രജസിറ്റര്‍ ചെയ്തിരിക്കുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഹെഡ്ക്വാട്ടേഴ്‌സിന്റെ നിര്‍ദേശമനുസരിച്ചാണ് ഈ എഫ്‌ഐആര്‍….

Read More

‘സ്വർണപ്പാളി അറ്റകുറ്റപ്പണിക്കായി അനുമതി കൊടുത്തത് ദേവസ്വം ബോർഡ് പറഞ്ഞതിനെ തുടർന്ന്’; തന്ത്രി കണ്ഠരര് മഹേഷ്‌ മോഹനരുടെ മൊഴി

ശബരിമല സ്വർണ്ണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനെ പഴിച്ച് തന്ത്രി കണ്ഠരര് മഹേഷ്‌ മോഹനരുടെ മൊഴി. ദേവസ്വം ബോർഡ് പറഞ്ഞതിനെ തുടർന്നാണ് സ്വർണപ്പാളി അറ്റകുറ്റപ്പണിക്കായി അനുമതി കൊടുത്തതെന്നാണ് മൊഴി. ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയാമായിരുന്നുവെന്നും ‌ഭക്തനെന്ന നിലയിൽ ഗോവർദ്ധനെ പരിചയം ഉണ്ടെന്നും മൊഴി. ഭക്തനെന്ന നിലയിൽ ഗോവർദ്ധൻ ക്ഷണിച്ചതുകൊണ്ടാണ് ജ്വല്ലറിയിൽ പോയതെന്നും തന്ത്രി കണ്ഠരര് മഹേഷ്‌ മോഹനർ മൊഴി നൽകി. ശബരിമല സ്വർണ്ണക്കൊള്ളയിൽ ഹൈകോടതിയിൽ ഇടക്കാല റിപ്പോർട്ട് നൽകിയ ശേഷം തുടർനീക്കമെന്ന നിലപാടിലാണ് എസ്ഐടി. എ.പത്മകുമാർ ഉൾപ്പടെയുള്ള പ്രതികളെ വീണ്ടും…

Read More

കരിങ്കടലിൽ റഷ്യൻ എണ്ണക്കപ്പലുകൾക്കു നേരെ യുക്രെയ്ന്റെ ഡ്രോണാക്രമണം

കരിങ്കടലിൽ രണ്ട് റഷ്യൻ എണ്ണക്കപ്പലുകൾക്കു നേരെ യുക്രെയ്ന്റെ ഡ്രോണാക്രമണം. കപ്പലുകൾക്ക് തീപിടിച്ചുവെന്ന് തുർക്കി അറിയിച്ചു. നാവികസേനയും സുരക്ഷാ ഏജൻസിയായ SBU-ഉം സംയുക്തമായി നടത്തിയ ആക്രമണമാണെന്ന് യുക്രെയ്ൻ സ്ഥിരീകരിച്ചു. വിരാട്, കൊറോസ് എന്നീ എണ്ണക്കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്. യുക്രെയ്ൻ സമാധാനപാക്കേജിൽ ഇന്ന് അമേരിക്കയിലെ മയാമിയിൽ യുക്രെയ്ൻ പ്രതിനിധികളും അമേരിക്കൻ പ്രതിനിധികളും ചർച്ച നടക്കാനിരിക്കെയാണ് യുക്രെയ്ൻ ആക്രമണം നടത്തിയിരിക്കുന്നത്. കരിങ്കടലിൽ റഷ്യൻ എണ്ണ കൊണ്ടുപോകുന്ന കപ്പലുകൾ പാശ്ചാത്യ ഉപരോധങ്ങൾക്ക് മാത്രമല്ല, നേരിട്ടുള്ള ആക്രമണ സാധ്യതയും നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പ് കൂടിയാണ് ഡ്രോൺ ആക്രമണത്തിലൂടെ…

Read More

രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ്; സംസ്ഥാന വ്യാപകമായി പരിശോധന ആരംഭിച്ചു

ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്‌തേക്കും. എ.ഡി.ജി.പി എച്ച് വെങ്കിേേടഷിന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘം യോഗം ചേര്‍ന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെ വേഗത്തില്‍ അറസ്റ്റ് ചെയ്യാനാണ് എഡിജിപിയുടെ നിര്‍ദേശം. പൊലീസ് സംസ്ഥാന വ്യാപകമായി പരിശോധന ആരംഭിച്ചു. രാഹുലിന്റെ സുഹൃത്തുക്കളും ബന്ധുക്കളും നിരീക്ഷത്തിലാണ്. ബന്ധുക്കളില്‍ ചിലരെ പൊലീസ് ചോദ്യം ചെയ്യും. കോയമ്പത്തൂരിലും പരിശോധന നടക്കും. രാഹുല്‍ കോയമ്പത്തൂരില്‍ ഒളിച്ചു കഴിയുന്നതായി സംശയമുണ്ട്. പൊലീസിന്റെ ഒരു സംഘം തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നു. കേസില്‍ പ്രത്യേക അന്വേഷണസംഘം തെളിവുശേഖരണത്തിലേക്ക് കടന്നിട്ടുണ്ട്….

Read More

‘രാഹുൽ മാങ്കൂട്ടത്തിലിനെ ഒരു പരിപാടിയിലും കയറ്റരുതെന്ന് പറഞ്ഞിട്ടുണ്ട്; പ്രചാരണത്തിന് ഇറങ്ങേണ്ട’; കെ മുരളീധരൻ

ലൈംഗിക പീഡനക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ഇനി ഒരു പരിപാടിയിലും കയറ്റരുതെന്ന് പറഞ്ഞിട്ടുണ്ടെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസ് സ്ഥാനാർഥികൾക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങേണ്ട. ഉദിച്ച് ഉയരേണ്ട താരങ്ങൾ ഉദിച്ചു ഉയരുക തന്നെ ചെയ്യും, അല്ലാത്തവ അസ്തമിക്കുമെന്നും കെ മുരളീധരൻ തിരുവനന്തപുരത്ത് പറഞ്ഞു. കോൺഗ്രസിൽ നിലവിലുള്ള എംഎൽഎമാർ ആരും ഒളിവിൽ അല്ല. മാറ്റി നിർത്തിയവരാരെങ്കിലും ഒളിവിൽ പോയിട്ടുണ്ടെങ്കിൽ കണ്ടുപിടിക്കേണ്ടത് പൊലീസ് ആണെന്ന് കെ മുരളീധരൻ പറഞ്ഞു. സസ്പെൻഷനിലുള്ള ആൾ പരിപാടികളിൽ പങ്കെടുത്താൽ…

Read More

‘മുനമ്പത്തെ ജനങ്ങൾ അനാഥരാകില്ല, സർക്കാർ ഒപ്പമുണ്ടാകും; മുനമ്പം രാഷ്ട്രീയ ആയുധമാക്കരുത്’; മന്ത്രി കെ രാജൻ

മുനമ്പത്തെ ജനങ്ങൾ അനാഥരാകില്ലെന്ന് റവന്യൂമന്ത്രി കെ രാജൻ‌. റവന്യൂ അവകാശങ്ങൾ പുനഃസ്ഥാപിക്കുന്നത് വരെ സർക്കാർ ഒപ്പമുണ്ടാകും. മുനമ്പത്തെ രാഷ്ട്രീയ ആയുധമാക്കരുത് എന്നും മന്ത്രി പറഞ്ഞു. മുനമ്പം സമരസമിതി സമരം അവസാനിപ്പിക്കുന്നതിന് പിന്നാലെ മറ്റൊരു വിഭാഗം സമരം ആരംഭിക്കുന്നതിനെയാണ് മന്ത്രി വിമർശിച്ചത്. സർക്കാരിൽ വിശ്വാസമർപ്പിച്ചാണ് സമരസമിതി സമരം അവസാനിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സമരം ആരംഭിക്കാനുള്ള ചില തൽപരകക്ഷികളുടെ നീക്കം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. ഇത്തരം സമരങ്ങളിൽ രാഷ്ട്രീയ ലക്ഷ്യം പാടില്ല. മുനമ്പത്തെ ജനങ്ങൾ അനാഥമാകില്ല. 600ഓളം വരുന്ന…

Read More

‘രാഹുൽ വിഷയത്തിൽ കോൺഗ്രസ് ഒളിച്ചോടിയിട്ടില്ല; തദ്ദേശ തിരഞ്ഞെടുപ്പിനെ ബാധിക്കില്ല’; കെ സി വേണു​ഗോപാൽ

രാഹുൽ മാങ്കൂട്ടത്തിലിന്റെ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയതാണ്. പ്രധാനപ്പെട്ട നേതാക്കളും വ്യക്തമാക്കിയതാണ്. ഈ വിഷയം മാത്രമാണോ ചർച്ച ചെയ്യാനുള്ളത്. കേരള സർക്കാരിന്റെ വിഷയങ്ങൾ ചർച്ചചെയ്യാനില്ലേയെന്ന് കെ സി വേണു​ഗോപാൽ ചോദിച്ചു. രാഹുൽ വിഷയത്തിൽ പാർട്ടി എടുക്കേണ്ട എല്ലാ നടപടികളും സ്വീകരിച്ചു കഴിഞ്ഞു. കോൺ​ഗ്രസ് ഇക്കാര്യത്തിൽ ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണെന്നും ഭിന്നാഭിപ്രായമില്ലെന്നും അദേഹം വ്യക്തമാക്കി. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കോൺഗ്രസ് ഒളിച്ചോടിയിട്ടില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ഇക്കാര്യത്തിൽ കോൺഗ്രസിൽ രണ്ടഭിപ്രായമില്ല. തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് അനുകൂലമായ…

Read More

ഡിറ്റ് വാ ചുഴലിക്കാറ്റ്: ശ്രീലങ്കയ്ക്ക് അടിയന്തര സഹായം; ഓപ്പറേഷൻ സാഗർ ബന്ധുവുമായി ഇന്ത്യ

ശ്രീലങ്കയ്ക്ക് ദുരിതാശ്വാസ സഹായങ്ങളുമായി ഇന്ത്യയുടെ എയർഫോഴ്സ് വിമാനങ്ങളും നാവിക സേന കപ്പലുകളും ശ്രീലങ്കയിൽ എത്തി. ഓപ്പറേഷൻ സാഗർ ബന്ധു എന്ന് പേരിട്ട ദുരിതാശ്വാസ പ്രവർത്തനത്തിന്റെ ഭാഗമായി 27 ടൺ സാധനങ്ങളാണ് ഇന്ത്യ ശ്രീലങ്കയിൽ എത്തിച്ചത്. അവശ്യസാധനങ്ങൾ കൂടാതെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 80 എൻഡിആർഎഫ് സേനാംഗങ്ങളെയും ഇന്ത്യ വിട്ടു നൽകി. അപകട വാർത്ത പുറത്തു വന്നപ്പോൾ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്തത്തിൽ അനുശോചനമറിയിച്ച് രംഗത്തെത്തിയിരുന്നു. സഹായം നൽകിയ ഇന്ത്യക്ക് നന്ദി അറിയിച്ച് ശ്രീലങ്കൻ വിദേശകാര്യ മന്ത്രി വിജിത…

Read More

വെനസ്വേലയുടെ വ്യോമമേഖല അടച്ചതായി കണക്കാക്കണമെന്ന് ട്രംപ്; പ്രഖ്യാപനം കൊളോണിയലിസ്റ്റ് ഭീഷണിയാണെന്ന് വെനസ്വേല

വെനസ്വേലയുടെ വ്യോമമേഖല അടച്ചതായി കണക്കാക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മയക്കുമരുന്ന് കടത്ത് ആരോപിച്ച് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ വിദേശ ഭീകരസംഘടനയുടെ അംഗമായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് വ്യോമമേഖല അടച്ചതായി ട്രംപിന്റെ പ്രഖ്യാപനം. വെനസ്വേലയ്‌ക്കെതിരായ അമേരിക്കൻ സൈനിക നടപടിയുടെ മുന്നൊരുക്കമാണിതെന്നാണ് വിലയിരുത്തൽ. ട്രംപിന്റെ പ്രഖ്യാപനം കൊളോണിയലിസ്റ്റ് ഭീഷണിയാണെന്നും വെനസ്വേലയിലെ ജനതയ്‌ക്കെതിരായ നിയമവിരുദ്ധവും നീതികരിക്കാനാകാത്തതുമായ ആക്രമണമാണെന്നും വെനസ്വേലൻ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. വെനസ്വേലയ്ക്ക് മുകളിലൂടെ പറക്കുന്നത് അപകടകരമാണെന്ന് ട്രംപ് കഴിഞ്ഞയാഴ്ച മുന്നറിയിപ്പ് നൽകിയതിനെതുടർന്ന് സർവീസ് നിർത്തിയ ആറ് വിമാനക്കമ്പനികൾ വെനസ്വേലയിൽ…

Read More