തൃശൂരിൽ വോട്ടിന് കിറ്റ് വിതരണം; കേസെടുത്ത് പൊലീസ്
തൃശൂരിൽ വോട്ടിന് വേണ്ടി കിറ്റ് നൽകുന്നവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയിലാണ് കേസ്. ഒളരിയിലെ സൂപ്പർ മാർക്കറ്റിൽ ബിജെപി നേതാക്കളുടെ നിർദേശപ്രകാരം കിറ്റ് വിതരണം ചെയ്തതാണെന്നാണ് എൽഡിഎഫിന്റെ പരാതി. വിഷു കിറ്റ് വിതരണം ചെയ്തത് ബിജെപി സ്ഥാനാർഥി പത്മജാ വേണുഗോപാലിന് വേണ്ടിയെന്നാണ് എൽഡിഎഫിന്റെ ആരോപണം. 900 രൂപയുടെ 48 കിറ്റുകൾ വിതരണം ചെയ്തെന്നാണ് പരാതി. ഇന്നലെ കിറ്റ് വിതരണം ചെയ്ത സൂപ്പർ മാർക്കറ്റ് മുൻമന്ത്രി വിഎസ് സുനിൽകുമാറിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തോടെ അടപ്പിച്ചിരുന്നു. തിരഞ്ഞെടുപ്പ്…
