ആലപ്പുഴ∙ മരുമകൻ ഭാര്യാമാതാവിനെ കുത്തിക്കൊന്നു. നൂറനാട് ഇടക്കുന്നം നെല്ലു വിളയിൽ ജയകുമാരി (45) ആണ് മരിച്ചത്. ജയകുമാരിയുടെ മരുമകൻ ആലപ്പുഴ പഴവീട് സ്വദേശി ജോജി ജോസഫ് (30) ആണ് കുത്തിയത്. ഇന്ന് പുലർച്ചെ അഞ്ചു മണിയോടെയാണ് സംഭവം. ജയകുമാരിയുടെ മകൾ അർച്ചനയുടെ ഭർത്താവാണ് ജോജി. പ്രണയവിവാഹിതരായ ജോജിയും അർച്ചനയും ഇപ്പോൾ പിണങ്ങിക്കഴിയുകയാണ്.
അർച്ചനയെ ജോജി ആക്രമിക്കാൻ ശ്രമിക്കവേ തടയാനെത്തിയ ജയകുമാരിക്കു കുത്തേൽക്കുകയായിരുന്നുവെന്നാണു വിവരം. ജയകുമാരിയുടെ ഭർത്താവ് ജയകുമാർ ജോലിക്കായി പുറത്തുപോയ സമയത്താണ് സംഭവം.
മകളെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചു; ആലപ്പുഴയിൽ മരുമകന്റെ കുത്തേറ്റ് ഭാര്യാമാതാവ് മരിച്ചു






