Headlines

Webdesk

സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട്: ചോദ്യമുനയില്‍ ശരണ്‍ എസ് കര്‍ത്തയും ജയ എസ് കര്‍ത്തയും

  കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരായി ശരണ്‍ എസ് കര്‍ത്തയും ശശിധരന്‍ കര്‍ത്തയുടെ ഭാര്യ ജയ എസ് കര്‍ത്തയും. കൊച്ചിയിലെ ഓഫീസിലാണ് ചോദ്യം ചെയ്യല്‍. സിഎംആര്‍എല്‍ എംഡിയാണ് ശശിധരന്‍ കര്‍ത്തയുടെ മകന്‍ ശരണ്‍. എംപവര്‍ ഇന്ത്യ കാപിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടറാണ് ജയ.

Read More

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി കേസ്; ‘കെ എം എബ്രഹാം മനഃപൂര്‍വം ഉണ്ടാക്കിയത്; കേസ് കേസിന്റെ വഴിക്ക് പോകട്ടെ’; ആര്‍ ചന്ദ്രശേഖരന്‍

  കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി ആരോപണത്തില്‍ സംസ്ഥാന സര്‍ക്കാരിന് എതിരെ പരാതിക്കാരന്‍ കൊടുത്ത കോടതിയലക്ഷ്യ കേസാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍. 10 വര്‍ഷക്കാലത്തെ കശുവണ്ടി വികസന കോര്‍പ്പറേഷന്റെ കാര്യങ്ങളാണ് അന്വേഷിക്കാന്‍ കോടതി ഉത്തരവിട്ടത്. മൂന്നേകാല്‍ വര്‍ഷം മാത്രമാണ് താന്‍ ചെയര്‍മാനായി ഇരുന്നത്. കെ എം എബ്രഹാം മനപ്പൂര്‍വമായി ഉണ്ടാക്കിയെടുത്ത കേസാണെന്നും ആര്‍ ചന്ദ്രശേഖരന്‍ പറഞ്ഞു. (Cashew Corporation corruption case)     താനോ മറ്റൊരാളോ കേസുമായി ബന്ധപ്പെട്ട് ഒരു കമന്റ്…

Read More

ബംഗാളില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടത് മലയാളിയല്ല; ദൃശ്യങ്ങള്‍ പുറത്ത്

  കൊല്‍ക്കത്ത: ബംഗാളില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടത് മലയാളിയല്ല. മംഗളുരു സ്വദേശി സന്ദീപ് നായിക്കിനെയാണ് മോഷ്ടാവെന്ന് സംശയിച്ച് ആള്‍ക്കൂട്ടം മര്‍ദ്ദിച്ചത്. മരിച്ചത് മലയാളിയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സംഭവത്തില്‍ ബംഗാള്‍ പൊലീസ് മംഗളുരു പൊലീസിനെ ബന്ധപ്പെട്ടിട്ടുണ്ട്. ആള്‍ക്കൂട്ട മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങളും ഇപ്പോള്‍ പുറത്ത് വന്നിട്ടുണ്ട്.   പശ്ചിമബംഗാളിലെ ദക്ഷിണ പർഗാനാസ് ജില്ലയിലെ കുല്‍താലിയിലാണ് മോഷ്ടാവെന്ന് സംശയിച്ച് മുപ്പതുകാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഏഴുപേരെ പൊലീസ് പിടികൂടിയിരുന്നു. അഞ്ച് പേരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരെ കസ്റ്റഡിയിലെടുക്കുകയും…

Read More

തോല്‍ക്കാന്‍ മനസില്ല; രണ്ട് തവണ പിന്നിലായിട്ടും പൊരുതിക്കയറി ഇറാന്‍; ഫിഫ ലോകകപ്പില്‍ ന്യൂസീലന്‍ഡുമായുള്ള മത്സരം സമനിലയില്‍

  രണ്ട് തവണ പിന്നിലായിട്ടും പൊരുതിക്കയറി ഇറാന്‍. ഫിഫ ലോകകപ്പില്‍ ഇറാന്‍ – ന്യൂസീലന്‍ഡ് പോരാട്ടം സമനിലയില്‍. ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി. ന്യൂസീലന്‍ഡിനായി എലിജാ ജസ്റ്റ് ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ഇറാനുവേണ്ടി റാമിന്‍ റെസയാനും മുഹമ്മദ് മൊഹിബിയും ഗോളുകള്‍ നേടി.     മത്സരത്തിന്റെ തുടക്കം മുതല്‍ കളെ നിറഞ്ഞ് കളിക്കുന്ന ഇറാനെയാണ് കണ്ടത്. ന്യൂസിലന്‍ഡിന്റെ ഗോള്‍ മുഖത്തേക്ക് പലപ്പോഴും ഇരച്ച് കയറുന്ന കാഴ്ചയായിരുന്നു. എന്നാല്‍ ഏഴാം മിനിറ്റില്‍ എല്ലാം തകിടം മറിഞ്ഞു….

Read More

പ്രിയദര്‍ശിനി പദ്ധതി; ഇന്നലെ സൗജന്യയാത്ര നടത്തിയത് 7,83,115 വനിതകള്‍; സ്ത്രീ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന

  പ്രിയദര്‍ശിനി സൗജന്യയാത്ര തുടങ്ങിയ ഇന്നലെ കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ യാത്ര ചെയ്തത് പതിമൂന്ന് ലക്ഷത്തിലേറെ വനിത യാത്രികര്‍. കഴിഞ്ഞ തിങ്കളാഴ്ചയെ അപേക്ഷിച്ച് അഞ്ചര ലക്ഷത്തിലധികം വനിതാ യാത്രികരുടെ വര്‍ധനയാണ് ഇന്നലെയുണ്ടായത്. 5,95,245 വനിതാ യാത്രക്കാരുടെ വര്‍ധനവുണ്ടായി . ഇന്നലെ സീറോ ടിക്കറ്റില്‍ യാത്ര ചെയ്തത് 7,83,115 വനിതാ യാത്രക്കാരാണ്. സീറോ ടിക്കറ്റ് വരുമാന നഷ്ടം 1,59,56,801 രൂപയാണ്. പുരുഷ യാത്രക്കാരുടെ എണ്ണത്തില്‍ കാര്യമായ കുറവുമുണ്ടായി. പദ്ധതി കൂടുതല്‍ പ്രയോജനപ്പെടുക ദിവസ വേതനത്തിന് തൊഴില്‍ ചെയ്യുന്ന സ്ത്രീകള്‍ക്കും…

Read More

ഇണങ്ങിയും പിണങ്ങിയും പാർട്ടിയുടെ ‘പപ്പൻ’; കലഹിക്കുമ്പോഴും ഉന്നതനേതാക്കളുടെ പ്രിയങ്കരൻ

  പത്തനംതിട്ട ∙ വിഎസ് പക്ഷമായിരുന്ന ജില്ലയെ പിണറായി പക്ഷത്തേക്കു നയിച്ച എ.പത്മകുമാർ നേതൃത്വത്തിന് എന്നും പ്രിയപ്പെട്ട പപ്പനായിരുന്നു. എ.പത്മകുമാർ ആലപ്പുഴ എസ്ഡി കോളജിലെ പ്രീഡിഗ്രി പഠനകാലത്താണ് എസ്എഫ്ഐയിൽ പ്രവർത്തനം തുടങ്ങുന്നത്. പിന്നീട് ചങ്ങനാശേരി കോളജിൽ ഡിഗ്രിക്കു ചേർന്നപ്പോൾ തിരുവല്ല കേന്ദ്രീകരിച്ചായിരുന്നു എസ്എഫ്ഐ പ്രവർത്തനം. ആ സമയത്താണ് പത്തനംതിട്ട ജില്ല രൂപീകരിക്കുന്നത്. ജില്ല രൂപീകൃതമായതിന്റെ അടുത്ത വർഷം മുതൽ ജില്ലാ കമ്മിറ്റിയംഗമാണ്. തുടർച്ചയായി 42 വർഷം. ഇതിൽ കഴിഞ്ഞ സമ്മേളനം വരെ 32 വർഷം സിപിഎം ജില്ലാ…

Read More

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ നിയമനങ്ങള്‍ പുനഃപരിശോധിക്കും; അസിസ്റ്റന്റ് കമ്മീഷണര്‍ തസ്തികയിലേക്ക് നടന്ന സ്ഥലംമാറ്റത്തില്‍ ചര്‍ച്ച

  തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ, നിയമനങ്ങളും, സ്ഥലം മാറ്റങ്ങളും പുനഃപരിശോധിക്കും. അസിസ്റ്റന്റ് കമ്മീഷണര്‍ തസ്തികയിലേക്ക് നടന്ന സ്ഥലംമാറ്റം ഇന്ന് നടക്കുന്ന ദേവസ്വം ബോര്‍ഡ് യോഗത്തില്‍ ചര്‍ച്ച ചെയ്യും. സ്ഥലംമാറ്റത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് ദേവസ്വം മന്ത്രി കെ മുരളീധരന്‍ ബോര്‍ഡ് പ്രസിഡന്റിന് കത്ത് നല്‍കിയിരുന്നു.     ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധമുള്ളവര്‍ക്ക് ഉന്നത പദവി നല്‍കിയെന്ന ആക്ഷേപവും ശക്തമാണ്. . ശബരിമല സ്വര്‍ണക്കൊള്ളയില്‍ പങ്കുള്ള ഉദ്യോഗസ്ഥരെ ഉന്നത സ്ഥാനങ്ങളില്‍ നിയമിച്ചെന്നാണ് ആരോപണം. പുതിയ ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു….

Read More

വെള്ളിയാഴ്ചയോടെ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും തുറക്കും; ഇറാനുമായി ഡിജിറ്റലായി ധാരണാപത്രത്തില്‍ ഒപ്പിട്ടെന്ന് ഡോണള്‍ഡ് ട്രംപ്

  വെള്ളിയാഴ്ചയോടെ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും തുറക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനുമായി ഡിജിറ്റലായി ധാരണാപത്രത്തില്‍ ഒപ്പിട്ടെന്നും ട്രംപ്. വെള്ളിയാഴ്ച ജനീവയില്‍ ഔദ്യോഗികമായി കരാര്‍ ഒപ്പിട്ടശേഷം, വ്യവസ്ഥകള്‍ പരസ്യപ്പെടുത്തും. ഇറാനിയന്‍ തുറമുഖങ്ങള്‍ക്കു മേലുള്ള നിയന്ത്രണങ്ങള്‍ അതുവരെ തുടരുമെന്ന് അമേരിക്കന്‍ സൈന്യത്തിന്റെ മുന്നറിയിപ്പുണ്ട്.     ഇറാന്‍ ആണവ പദ്ധതിയെ സംബന്ധിച്ച വ്യവസ്ഥകള്‍ പാലിച്ചാല്‍ ഇറാന് 30,000 കോടി ഡോളര്‍ പുനര്‍നിര്‍മ്മാണത്തിനായി ലഭിക്കുമെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് അറിയിച്ചു. ഈ തുക ഗള്‍ഫ്…

Read More

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് വീണ്ടും മരണം; മരിച്ചത് തൃശൂര്‍ മാപ്രാണം സ്വദേശി

  സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് വീണ്ടും മരണം. തൃശൂര്‍ മാപ്രാണം സ്വദേശിയായ 43കാരനാണ് മരിച്ചത്. വയറുവേദനയെ തുടര്‍ന്ന് കൊടകര ശാന്തി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മരണത്തിനുശേഷം നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് ഷിഗില്ല കണ്ടെത്തിയത്. പതിമൂന്നാം തീയതി ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗി ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെ മരിക്കുകയായിരുന്നു. രോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന നടത്തും.     കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ഏഴ് വയസുകാരനും ഷിഗെല്ലബാധയെ തുടര്‍ന്ന് ഇന്ന് മരണപ്പെട്ടിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജിലെ മാതൃശിശു കേന്ദ്രത്തില്‍…

Read More

സിജെപി സ്ഥാപകന്‍ അഭിജിത്ത് ദീപ്‌കെയുടെ മുഖത്തടിച്ച് യുവാക്കള്‍; അക്രമം ജയ്പൂരിലെ പ്രതിഷേധത്തിനിടെ

  ജയ്പൂര്‍: കോക്രോച്ച് ജനത പാര്‍ട്ടി സ്ഥാപകന്‍ അഭിജിത് ദീപ്‌കെയ്ക്ക് നേരെ ആക്രമണം. ഇന്ന് ജയ്പൂരില്‍ നടന്ന പ്രതിഷേധ പരിപാടിക്ക് ഇടയില്‍ രണ്ട് യുവാക്കള്‍ മുഖത്ത് അടിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിനിടെയാണ് ആക്രമണം ഉണ്ടായത്. പ്രതിഷേധക്കാര്‍ക്കിടയില്‍ നിന്നും ചിലര്‍ അഭിജിത്ത് ദിപ്‌കെയെ മര്‍ദ്ദിക്കുകയായിരുന്നു. പ്രതിഷേധ റാലിയില്‍ അഭിജിത്ത് ദിപ്‌കെയെ തോളിലേറ്റി പ്രകടനം നടത്തുന്ന സമയത്താണ് ആക്രമണം ഉണ്ടായത്.   ജയ്പൂരിലെ ആക്രമണത്തിന് മറുപടിയുമായി അഭിജിത്ത് ദീപ്‌കെ രംഗത്തെത്തിയിരുന്നു. ആക്രമണങ്ങള്‍…

Read More