കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വീണ്ടും മദ്യവും നിരോധിത പുകയില ഉത്പന്നങ്ങളും പിടികൂടി
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വീണ്ടും മദ്യവും നിരോധിത പുകയില ഉത്പന്നങ്ങളും പിടികൂടി. ജയിലിലെ ആശുപത്രി ബ്ലോക്കിൻ്റെ ശുചിമുറിക്ക് സമീപമാണ് 2 കുപ്പി മദ്യവും ഹൻസ് ഉൾപ്പെടെ പുകയില വസ്തുക്കളും കണ്ടെത്തിയത്. സഞ്ചിയിലാക്കി പുറത്ത് നിന്ന് എറിഞ്ഞ് കൊടുത്തതാണെന്നാണ് സംശയം. ജയിൽ സൂപ്രണ്ടിൻ്റെ പരാതിയിൽ ടൗൺ പൊലീസ് കേസെടുത്തു. ഇതിന് മുൻപും സമാനമായ സാഹചര്യം കണ്ണൂർ സെൻട്രൽ ജയിലിൽ ഉണ്ടായിരുന്നു. അഞ്ചാം ബ്ലോക്കിന്റെ പിന്‍വശത്തുള്ള കല്ലിനടിയില്‍ ഒളിപ്പിച്ച നിലയിൽ ഒരു ഫോണ്‍ അടക്കം കണ്ടെത്തിയിരുന്നു. 3 കുപ്പി…
