Headlines

Webdesk

ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം; ഈ വര്‍ഷം ലഭിച്ചത് 332.77 കോടി, കാണിയ്ക്കയായി ലഭിച്ചത് 83.17 കോടി

ശബരിമലയിൽ വരുമാനത്തിൽ വൻ വർധന. മണ്ഡലകാലമായ 40 ദിവസത്തില്‍ 30 ലക്ഷത്തിലേറെ ഭക്തര്‍ ദര്‍ശനം നടത്തിയതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു. 332.77 കോടി രൂപ (332,77,05,132)യാണ് ശബരിമലയില്‍ വെള്ളിയാഴ്ച വരെയുള്ള വരുമാനം. കഴിഞ്ഞ സീണണിലെ മണ്ഡലമഹോത്സവകാലത്തെ വരുമാനത്തേക്കാള്‍ കൂടുതലാണിത്. കാണിക്കയായി 83.17 കോടി ലഭിച്ചു. കഴിഞ്ഞ വര്‍ഷത്തെ ആകെ വരുമാനം 297.06 കോടിയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് തീര്‍ഥാടകരുടെ എണ്ണത്തില്‍ കുറവുണ്ടായി. കഴിഞ്ഞ മണ്ഡലകാലത്ത് ദര്‍ശനം നടത്തിയത് 32, 49, 756 പേരായിരുന്നു അതേസമയം മണ്ഡലപൂജയിൽ ഭക്തി…

Read More

ജി സുധാകരനെ അധിക്ഷേപിച്ചു; ലോക്കൽ കമ്മിറ്റി അംഗത്തെ പുറത്താക്കി സിപിഐഎം

ജി സുധാകരനെ അധിക്ഷേപിച്ച ലോക്കൽ കമ്മിറ്റി അംഗത്തെ പുറത്താക്കി സിപിഐഎം. അമ്പലപ്പുഴ തെക്ക് ലോക്കൽ കമ്മിറ്റി അംഗം മിഥുനെതിരെയാണ് നടപടി. നവമാധ്യമങ്ങളിൽ അധിക്ഷേപ കമന്റ് ഇട്ടതായി ജി സുധാകരൻ പാർട്ടിക്ക് പരാതിയായി നൽകിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ ലോക്കൽ കമ്മിറ്റി നേതൃത്വത്തിനെതിരെയും മിഥുൻ പോസ്റ്റുകൾ ഇട്ടിരുന്നു. കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല നയിച്ച ലഹരി വിരുദ്ധ ക്യാമ്പയിനെ പ്രശംസിച്ച ജി.സുധാകരൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റിനു താഴെയാണ് അധിക്ഷേപക്കുറിപ്പുമായി സിപിഐഎം ലോക്കൽ കമ്മറ്റി അംഗം മിഥുൻ അമ്പലപ്പുഴ എത്തിയത്….

Read More

അഗളി പഞ്ചായത്തില്‍ കോണ്‍ഗ്രസിന് തിരിച്ചടി; യുഡിഎഫ് അംഗം എല്‍ഡിഎഫ് പിന്തുണയോടെ പ്രസിഡന്റായി; ഭീഷണി മുദ്രാവാക്യവുമായി യുഡിഎഫ് പ്രവര്‍ത്തകര്‍

അട്ടപ്പാടി അഗളി പഞ്ചായത്തില്‍ യുഡിഎഫ് അംഗം എല്‍ഡിഎഫ് പിന്തുണയോടെ പ്രസിഡന്റായി. പിന്നാലേ ഭീഷണി മുദ്രാവാക്യവുമായി യുഡിഫ് പ്രവര്‍ത്തകര്‍. മന്ത്രി എം ബി രാജേഷിന്റെ നാടായ ചളവറ പഞ്ചായത്ത് ഭരണം എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. 20ാം വാര്‍ഡ് ചിന്നപറമ്പില്‍ നിന്ന് യുഡിഎഫ് സ്ഥാനാര്‍ഥയായി വിജയിച്ച മഞ്ജുവാണ് അഗളി പ്രഞ്ചായത്തില്‍ എല്‍ഡിഎഫിനെ പിന്തുണച്ചത്. തനിക്ക് വിപ്പ് കിട്ടിയിരുന്നില്ലെന്നും മഞ്ജുവും നല്‍കിയിരുന്നെന്ന് കോണ്‍ഗ്രസ് നേതൃത്വവും പറഞ്ഞു. പിന്നാലെ പഞ്ചായത് ഓഫീസിന് മുന്നില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ മഞ്ജുവിനെതിരെ ഭീഷണി മുദ്രാവാക്യം ഉയര്‍ത്തി….

Read More

‘ പെണ്‍മക്കള്‍ക്ക് നീതി വേണം’; പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധവുമായി സാമൂഹ്യപ്രവര്‍ത്തകര്‍

ഉന്നാവോ, അങ്കിത ഭണ്ഡാരി കേസുകളില്‍ നീതി ആവശ്യപ്പെട്ട് പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധം. കോണ്‍ഗ്രസ് നേതാവ് മുംതാസ് പട്ടേലിന്റെ നേതൃത്വത്തില്‍ സാമൂഹ്യ പ്രവര്‍ത്തകരാണ് പ്രതിഷേധിക്കുന്നത്. മുംതാസ് പട്ടേല്‍, അങ്കിത ഭയാന, റിതിക ഇഷ, കാസായ ഹാലിദ് എന്നിവര്‍ ആണ് പ്രതിഷേധിക്കുന്നത്. പാര്‍ലമെന്റിന്റെ പുതിയ കെട്ടിടത്തിന്റെ തൊട്ട് മുന്നിലായാണ് സ്ത്രീസുരക്ഷാ വിഷയം ഉന്നയിച്ചുകൊണ്ട് സ്ത്രീകളുടെ നേതൃത്വത്തിലുള്ള പ്രതിഷേധം പുരോഗമിക്കുന്നത്. ഉന്നാവോ ബലാത്സംഗ കേസില്‍ സിബിഐ ഇന്നലെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ബിജെപി മുന്‍ എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗാറിന്റെ ജീവപര്യന്തം ശിക്ഷ…

Read More

പുല്ലൂര്‍-പെരിയ പഞ്ചായത്തില്‍ അതൃപ്തി; കോണ്‍ഗ്രസ്-ബിജെപി അന്തര്‍ധാരയെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍

കാസര്‍ഗോഡ് പുല്ലൂര്‍ പെരിയ പഞ്ചായത്തില്‍ കൈപ്പത്തി ചിഹ്നത്തില്‍ ജയിച്ച നാലംഗങ്ങളും എന്‍ഡിഎ അംഗവും തമ്മില്‍ അന്തര്‍ധാര ശക്തമാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി. ഇവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കെപിസിസി നേതൃത്വത്തെ പരാതി അറിയിച്ചെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. വിട്ടുനിന്നവര്‍ രക്തസാക്ഷികളോട് പോലും കൂറില്ലാത്തവരെന്നും അവര്‍ക്ക് പിന്നില്‍ ചിലരുണ്ടെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. പുല്ലൂര്‍ – പെരിയ പഞ്ചായത്തിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് മാറ്റിവെച്ചതിന് പിന്നില്‍ കോണ്‍ഗ്രസ് – ബിജെപി ധാരണയെന്ന് സിപിഐഎമ്മും ആരോപിച്ചിരുന്നു. ഒന്‍പത് എല്‍ഡിഎഫ് അംഗങ്ങള്‍ തിരഞ്ഞെടുപ്പിന് എത്തിയെങ്കിലും…

Read More

മറ്റത്തൂര്‍ പഞ്ചായത്തില്‍ ബിജെപിയെ ഭരണത്തിലെത്തിക്കാന്‍ കോണ്‍ഗ്രസിന്റെ എട്ട് അംഗങ്ങള്‍ രാജിവച്ച സംഭവം: രണ്ട് പ്രാദേശിക നേതാക്കളെ പുറത്താക്കി കോണ്‍ഗ്രസ്

തൃശൂര്‍ മറ്റത്തൂര്‍ പഞ്ചായത്തില്‍ ഭരണം നിലനിര്‍ത്താന്‍ ബിജെപിയുമായി കൈകോര്‍ത്ത് കോണ്‍ഗ്രസിന്റെ രാജി നാടകം. കോണ്‍ഗ്രസിന്റെ എട്ടു അംഗങ്ങള്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. കോണ്‍ഗ്രസ് വിമതയായി ജയിച്ച ടെസിയെ മുന്നില്‍ നിര്‍ത്തിയാണ് ബിജെപി-കോണ്‍ഗ്രസ് സഖ്യം ഭരണത്തിലെത്തിയത്. സംഭവത്തില്‍ രണ്ട് പ്രാദേശിക നേതാക്കളെ പ്രാദേശിക അംഗത്വത്തില്‍ നിന്ന് കോണ്‍ഗ്രസ് പുറത്താക്കി. നാടകീയ നീക്കമാണ് തൃശൂര്‍ ജില്ലയിലെ മറ്റത്തൂര്‍ പഞ്ചായത്തിലെ പ്രസിഡന്റ് – വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലുണ്ടായത്. മറ്റത്തൂരില്‍ എല്‍ഡിഎഫിന് പത്തും യുഡിഎഫിന് എട്ടും രണ്ട് കോണ്‍ഗ്രസ് വിമതരും ബിജെപിക്ക് നാല്…

Read More

40 വര്‍ഷങ്ങള്‍ക്ക് ശേഷം; മുണ്ടേരി പഞ്ചായത്തില്‍ ഭരണം പിടിച്ച് യുഡിഎഫ്

അപ്രതീക്ഷിത ട്വിസ്റ്റില്‍ കണ്ണൂര്‍ മുണ്ടേരി പഞ്ചായത്തില്‍ ഭരണം യുഡിഎഫ് പിടിച്ചെടുത്തു. നറുക്കെടുപ്പിലേക്ക് നീങ്ങുമെന്ന് കരുതിയ മത്സരത്തില്‍ ഒരു യുഡിഎഫ് അംഗത്തിന്റെ വോട്ട് അസാധുവായതോടെയാണ് യുഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ചത്. സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷിന്റെ തട്ടകമായ മുണ്ടേരി 40 വര്‍ഷമായി എല്‍ഡിഎഫ് ആണ് ഭരിക്കുന്നത്. വൈസ് പ്രസിഡന്റ് സ്ഥാനത്ത് നറുക്കെടുപ്പിലൂടെ യുഡിഎഫ് നേടി. കണ്ണൂരില്‍ രണ്ട് പഞ്ചായത്തുകളിലാണ് അധ്യക്ഷനെ കണ്ടെത്തുന്നതില്‍ തുല്യ നിലയില്‍ ഇരുമുന്നണികളുമെത്തിയത്. അതില്‍ തന്നെ മുണ്ടേരി ഗ്രാമപഞ്ചായത്തായിരുന്നു ഏറ്റവും കൂടുതല്‍ ശ്രദ്ധയാകര്‍ഷിച്ചത്….

Read More

ചിത്രം പോസ്റ്റ് ചെയ്തത് തന്റെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നയാള്‍; എന്‍ സുബ്രഹ്‌മണ്യന്റെ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്

മുഖ്യമന്ത്രിയും ഉണ്ണികൃഷ്ണന്‍ പോറ്റിയും ഒരുമിച്ചുള്ള എഐ ചിത്രം പ്രചരിപ്പിച്ചതില്‍ കോണ്‍ഗ്രസ് നേതാവ് എന്‍ സുബ്രഹ്‌മണ്യന്‍ നല്‍കിയ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്. ഫേസ്ബുക്കില്‍ വിവാദ എഐ ചിത്രം പോസ്റ്റ് ചെയ്തത് താന്‍ ആയിരുന്നില്ലെന്നും അത് തന്റെ അക്കൗണ്ട് കൈകാര്യം ചെയ്യുന്ന ആളാണെന്നുമാണ് അദ്ദേഹത്തിന്റെ മൊഴി. ഫോണ്‍ സൈബര്‍ സെല്ലിന് കൈമാറിയിട്ടുണ്ട്. ചിത്രം എഐ അല്ലെന്ന് സ്ഥിരീകരിച്ചതിനാലാണ് പോസ്റ്റ് ചെയ്തതെന്നായിരുന്നു മാധ്യമങ്ങളോട് സുബ്രഹ്‌മണ്യന്‍ ആദ്യം പ്രതികരിച്ചിരുന്നത്. ഇന്ന് മാധ്യമങ്ങളേ കാണവേ ഒരു ചിത്രത്തിന് ഒരു പിശക് കണ്ടെന്നും അപ്പോള്‍ തന്നെ…

Read More

‘മിസ്റ്റര്‍ പിണറായി വിജയന്‍, ഏകാധിപതി ചമഞ്ഞാല്‍ ഞങ്ങള്‍ക്ക് പേടിയില്ല ഇങ്ങനെയൊരു മുഖ്യമന്ത്രി കേരളത്തിന് നാണക്കേടാണ്’: പ്രതിപക്ഷ നേതാവ്

കോണ്‍ഗ്രസ് നേതാവ് എന്‍ സുബ്രഹ്‌മണ്യനെ എഐ ചിത്രം പങ്കുവച്ച കേസില്‍ കസ്റ്റഡിയിലെടുത്തതില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സുബ്രഹ്‌മണ്യന്‍ മാത്രമല്ല പല സിപിഐഎം നേതാക്കളും എഐ ചിത്രങ്ങള്‍ പ്രചരിപ്പിച്ചിട്ടുണ്ടെന്നും മാന്യമായി ജീവിക്കുന്നവരെ വലിയ ക്രിമിനലിനെപ്പോലെ കസ്റ്റഡിയിലെടുക്കേണ്ട കാര്യമെന്തെന്നും വി ഡി സതീശന്‍ ചോദിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഏകാധിപതി ചമയുന്നുവെന്നും ഇങ്ങനെയൊരു മുഖ്യമന്ത്രി കേരളത്തിന് നാണക്കേടെന്നും അദ്ദേഹം മാധ്യമങ്ങളോട് ചോദിച്ചു. കേരളത്തില്‍ എഐ ഉപയോഗിച്ച് ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ നിര്‍മിച്ച് പ്രചരിപ്പിച്ചിട്ടുള്ളത് സിപിഐഎമ്മാണെന്ന് വി…

Read More

ഒരു ലക്ഷം കടന്ന ശേഷം ഇതെന്തൊരു പോക്ക്… എന്തൊരു സ്പീഡ്…; ഇന്നും കുതിച്ച് സ്വര്‍ണവില

സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കുതിച്ചുയര്‍ന്നു. ഒരു പവന് 880 രൂപയാണ് ഉയര്‍ന്നിരിക്കുന്നത്. ഗ്രാമിന് 110 രൂപയാണ് ഉയര്‍ന്നിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 12,945 രൂപയായി. സാധാരണക്കാര്‍ക്ക് തീര്‍ത്തും താങ്ങാന്‍ പറ്റാതായിരിക്കുകയാണ് സ്വര്‍ണം. ഇന്നത്തെ ഉയര്‍ച്ചയും കൂടി ചേരുമ്പോള്‍ സംസ്ഥാനത്ത് ഇന്നത്തെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില്‍പ്പന വില 1,03,560 രൂപയായിരിക്കുകയാണ്. ഈ പോക്ക് പോയാല്‍ വളരെ പെട്ടെന്ന് പവന് ഒന്നേകാല്‍ ലക്ഷമാകുമോ എന്ന ആശങ്കയാണ് പലര്‍ക്കുമുള്ളത്. രാജ്യാന്തര തലത്തിലെ സ്വര്‍ണക്കുതിപ്പിന്റെ ചുവടുപിടിച്ചാണ് കേരളത്തിലും സ്വര്‍ണവില…

Read More