നേഹ സമാധാനം തകർക്കുന്നുവെന്ന് പ്രതിഷേധക്കാർ; മന്ദിർമാർഗ് പൊലീസ് സ്‌റ്റേഷന് മുന്നിൽ പ്രതിഷേധം

ഡൽഹി: നേഹ ബോറക്ക് എതിരെ പ്രതിഷേധം. മന്ദിർമാർഗ് പൊലീസ് സ്‌റ്റേഷന് മുന്നിൽ പ്രതിഷേധം നടക്കുന്നു. നേഹ സമാധാനം തകർക്കുന്നു എന്ന് പ്രതിഷേധക്കാർ ആരോപിച്ചു. പൊലീസ് നിശബ്ദമായി നോക്കിനിൽക്കുന്നു എന്ന് ഐസ കുറ്റപ്പെടുത്തി. നേഹയെ ഉപദ്രവിക്കുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തുന്നു.

നേഹ എങ്ങനെയാണ് എസ്‌ഇ‌എമ്മിന് മുന്നിൽ ഹാജരാകുക എന്നും ചോദ്യം. ഇന്ന് നേഹ SEM ന് മുന്നിൽ ഹാജരാക്കാനിരിക്കയാണ് പ്രതിഷേധം. നേഹ ബോറ മന്ദിർ മാർഗ് പോലീസ് സ്റ്റേഷനിൽ എത്തി. നേഹ SEM ന് മുന്നിൽ ഹാജരാകും.

ഡൽഹി പ്രതിഷേധത്തിൽ പീസ് ബോണ്ട് ഒപ്പിടില്ലെന്ന് ഐസ നേതാവ് നേഹ ബോറ വ്യക്തമാക്കിയിരുന്നു. പീസ് ബോണ്ടിനെ ചോദ്യം ചെയ്യുന്നത് തുടരുമെന്നും നേഹ വ്യക്തമാക്കി. പ്രതിഷേധിക്കാനുള്ള അവകാശത്തെ കവരുകയാണ് ചെയ്യുന്നത്. വിയോജിക്കുക എന്നത് ജനാധിപത്യ അവകാശമാണെന്നും നേഹ ബോറ പറഞ്ഞു. വോട്ട് അവകാശം, പ്രതിഷേധിക്കാനുള്ള അവകാശം എന്നിവ കവരുന്നു.

വോട്ട് അവകാശം തട്ടിയെടുത്തപ്പോളാണ് തെരുവിൽ ഇറങ്ങിയത്. പ്രതിഷേധം എല്ലാം സമാധാനപരമായിരുന്നു. പോലീസ് വലിയ അതിക്രമങ്ങൾ നടത്തി. എന്തിനാണ് ബോണ്ട്‌ വേണ്ടതെന്നും സമാധാനം ഞങ്ങൾ തകർത്തു എന്നാണോ പറയുന്നതെന്നും നേഹ ബോറ ചോദിച്ചു.സമാധാനം തകർത്തുവെന്ന ആരോപണങ്ങളിൽ യാതൊരുവിധ തെളിവുകളും ഞങ്ങൾക്ക് നൽകിയില്ല. ബോണ്ടിൽ പറയുന്ന പല കാര്യങ്ങളും വസ്തുതാവിരുദ്ധമാണ്.

സമാധാന അന്തരീക്ഷം തകർത്തു എന്ന് നോട്ടീസിൽ ഉണ്ട്. എവിടെ എങ്ങനെ സമാധാനം തകർത്തു എന്ന് പറയണമെന്നും തെളിവ് നൽകണമെന്നും നേഹ ആവശ്യപ്പെട്ടു. സമാധാനപരമായ പ്രതിഷേധിക്കാനുള്ള അവകാശം എങ്ങനെ സമാധാന ലംഘനമാകുമെന്നും നേഹ ചോദിച്ചു. വിയോജിക്കുക എന്നത് ജനാധിപത്യ അവകാശമാണ്.