Headlines

അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചെന്ന് പറഞ്ഞിട്ടില്ല; പരാതി വ്യക്തി വൈരാഗ്യത്തെ തുടര്‍ന്ന്; ടിനി ടോമിന്റെ മൊഴിയെടുത്തു

 

നടി അന്‍സിബ ഹസന്റെ പരാതിയില്‍, ടിനി ടോമിന്റെ മൊഴിയെടുത്ത് കടവന്ത്ര പൊലീസ്. അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ടിനി ടോം മൊഴി നല്‍കി. വ്യക്തി വൈരാഗ്യത്തെ തുടര്‍ന്നുള്ള പരാതിയാണെന്നും ടിനി ടോം ആരോപിക്കുന്നു. (Ansiba Hasan’s complaint)

 

 

അന്‍സിബയുടെ പരാതി അടിസ്ഥാനരഹിതമെന്ന് ടിനി ടോമിന്റെ മൊഴി. അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചുവെന്ന് താന്‍ പറഞ്ഞിട്ടില്ല. ഒരു സ്റ്റേജ് ഷോയ്ക്കിടയില്‍ നീനാ കുറുപ്പുമായി തര്‍ക്കം ഉണ്ടായി. ഇതിന് പിന്നാലെയാണ് അന്‍സിബ പരാതി ഉന്നയിച്ചത് – ടിനി ടോം പറയുന്നു. കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും.നേരത്തെ, അമ്മ പ്രസിഡന്റ് ശ്വേതാ മേനോന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ടിനി ടോം വര്‍ഗീയ അധിക്ഷേപം നടത്തിയതിനെക്കുറിച്ച് അറിയില്ലെന്നാണ് ശ്വേതയുടെ മൊഴി. അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചുവെന്ന് ടിനി പറഞ്ഞത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും ശ്വേത മൊഴി നല്‍കി. പരാതിയില്‍ കഴിഞ്ഞദിവസം നീനാ കുറുപ്പിന്റെ മൊഴിയെടുത്തിരുന്നു.

 

ഈ മാസം ഒന്നാം തിയതിയാണ് ടിനി ടോമിനെതിരെ അന്‍സിബ പരാതി നല്‍കിയത്. തനിക്കെതിരെ വര്‍ഗീയ പരാമര്‍ശങ്ങളടക്കം നടത്തിയെന്ന് പരാതിയില്‍ പറയുന്നു.തുടര്‍ച്ചയായി ടിനി സൈബര്‍ അധിക്ഷേപം നടത്തുന്നുവെന്നും,തന്റെ കുടുംബത്തെയും ടിനി വേട്ടയാടുന്നു. ടിനിയുടെത് സ്ത്രീത്വത്തെ അപമാനിക്കുന്ന പെരുമാറ്റമാണെന്നും അന്‍സിബയുടെ പരാതിയിലുണ്ട്.