Headlines

Webdesk

റണ്‍ മഴയ്ക്കൊടുവില്‍ ഇന്ത്യന്‍ വിജയഗാഥ; നാലാം ട്വന്റി 20 യില്‍ ശ്രീലങ്കയ്‌ക്കെതിരെ 30 റണ്‍സ് ജയം

ശ്രീലങ്കക്കെതിരായ നാലാം ട്വന്റി-ട്വന്റിയില്‍ ഇന്ത്യയ്ക്ക് ജയം. 222 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്കന്‍ പോരാട്ടം ആറിന് 191ല്‍ അവസാനിച്ചു. പരമ്പരയില്‍ ഇന്ത്യ 4-0 ന് മുന്നിലാണ്. പരമ്പരയിലെ അവസാന മത്സരം ചൊവ്വാഴ്ച കാര്യവട്ടത്ത് നടക്കും. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സെന്ന കൂറ്റന്‍ സ്‌കോറാണ് പടുത്തുയര്‍ത്തിയത്. സ്മൃതി മന്ഥനയും ഷെഫാലി വര്‍മ്മയും തകര്‍ത്തടിച്ചപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ റെക്കോര്‍ഡ് പിറന്നു. 48 പന്തില്‍ 80 റണ്‍സാണ് സമൃതി…

Read More

BJP ഭരണത്തിൽ ക്രൈസ്തവർ‌ക്ക് നേരെ നിരവധി ആക്രമണങ്ങൾ ഉണ്ടായി; പ്രധാനമന്ത്രിയുടെ മൗനം പുതിയതല്ല’; വിമർശനവുമായി ദീപിക

ക്രിസ്മസിന് ക്രൈസ്തവർക്കെതിരെ ഉണ്ടായ ആക്രമണങ്ങളിൽ വിമർശനവുമായി സീറോ മലബാർ സഭയുടെ ഉടമസ്ഥതയിലുള്ള ‘ദീപിക’. വർഗീയവാദികൾ അഴിച്ചുവിട്ട ആക്രമണങ്ങൾ മതസ്വാതന്ത്ര്യത്തിനും ന്യൂനപക്ഷാവകാശങ്ങൾക്കും എതിരെയാണ്. വിഷയത്തിൽ പ്രധാനമന്ത്രിയുടെ മൗനം പുതിയതല്ലെന്നും മുഖപ്രസംഗത്തിൽ വിമർശനം. തടയപ്പെടേണ്ടതിനെയെല്ലാം ഭരണകൂടം പിൻവാതിൽ പ്രവേശനം നൽകുന്നുവെന്നും വിമർശനം. മത വർഗീയവാദികൾ അഴിച്ചുവിട്ട ആക്രമണങ്ങൾ മതസ്വാതന്ത്ര്യത്തിനും ന്യൂനപക്ഷാവകാശങ്ങൾക്കും എതിരെയാണ്. ഗോൾവാൾക്കർ മുതൽ മോഹൻ ഭാഗവത് വരെ ഹിന്ദു രാഷ്ട്രത്തിനു വേണ്ടി പ്രസംഗിച്ചു. എന്നിട്ടും അത് ലക്ഷ്യം കാണാതെ പോയത് ഭരണഘടന കോട്ട പോലെ കവചം ഒരുക്കിയത് കൊണ്ടാണെന്ന്…

Read More

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകൻ തെങ്കാശിയിൽ പിടിയിൽ

തമിഴ്നാട് പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് കടന്നുകളഞ്ഞ കുപ്രസിദ്ധ കുറ്റവാളി ബാലമുരുകൻ പിടിയിൽ. തെങ്കാശിയിൽ വാഹന പരിശോധനയ്ക്കിടയിലാണ് ബാലമുരുകൻ പിടിയിലായത്. വിയ്യൂർ ജയിലിലേക്ക് ഹാജരാക്കാൻ എത്തിക്കുന്നതിനിടെയായിരുന്നു ബാലമുരുകൻ‌ പൊലീസിന്റെ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞത്. ബാലമുരുകനായി വ്യാപക തിരച്ചിൽ നടത്തി വരികയായിരുന്നു പൊലീസ്. ഇതിനിടെയ ബാലമുരുകൻ തെങ്കാശിയിൽ എത്തിയെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് പരിശോധന ഊർജിതമാക്കിയിരുന്നു. ആട് മേയ്ക്കുന്നവരുടെ വേഷത്തിൽ മുണ്ടും ഷർട്ടും ധരിച്ച് ബാലമുരുകൻ ഭാര്യയെ കാണാൻ വീട്ടിലും എത്തിയിരുന്നെങ്കിലും പൊലീസിന് പിടികൂടാൻ കഴിഞ്ഞിരുന്നില്ല. തെങ്കാശി ജില്ലയിലെ കടയത്തിനു…

Read More

പുതുവത്സരാഘോഷം; ഫോർട്ട് കൊച്ചിയിലെ ലഹരി പാർട്ടികൾക്ക് പൂട്ടിടാൻ പൊലീസും എക്സൈസും

പുതുവത്സരാഘോഷത്തോട് അനുബന്ധിച്ച് ഫോർട്ട് കൊച്ചിയിലെ ലഹരി പാർട്ടികൾക്ക് പൂട്ടിടാൻ പൊലീസും എക്സൈസും. റിസോർട്ടുകളിൽ ഉൾപ്പടെ പരിശോധന ശക്തമാക്കാനാണ് തീരുമാനം. പരിശോധനക്ക് പ്രത്യേക സ്‌ക്വാഡിനെ രൂപീകരിക്കുമെന്ന് ഫോർട്ട് കൊച്ചി പൊലീസ് അറിയിച്ചു. ന്യൂയർ ആഘോഷിക്കാൻ വിദേശികൾ അടക്കം പതിനായിരങ്ങൾ ഫോർട്ട് കൊച്ചിയിലേയ്ക്ക് എത്തുന്നത്. ഫോർട്ട് കൊച്ചിയിലെ വിവിധ ഭാഗങ്ങളിൽ നിശാപാർട്ടികൾ സജീവമാകുമെന്നാണ് പൊലീസിന് ലഭിച്ച റിപ്പോർട്ട്. അനുമതിയില്ലാതെ നിശാ പാർട്ടികൾ നടത്തുന്നത് പൂട്ടിടാനാണ് തീരുമാനം. ലഹരി പരിശോധന തടയാൻ പബുകളിലും റിസോർട്ടുകളിലും പരിശോധനയ്ക്ക് പ്രത്യേക സ്ക്വാഡ് ഇറങ്ങും. ഈ…

Read More

‘ചർച്ചകളിൽ പുരോഗതി; റഷ്യ-യുക്രെയ്ൻ യുദ്ധം ഉടൻ അവസാനിക്കും’; ഡോണൾഡ് ട്രംപ്

റഷ്യ-യുക്രെയ്ൻ യുദ്ധം ഉടൻ തന്നെ അവസാനിക്കുമെന്ന് അമേരിക്കൻ പ്രസിഡ‍ന്റ് ഡോണൾഡ് ട്രംപ്. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കിയുമായി ഫ്ലോറിഡയിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. ചർച്ചയിൽ പുരോഗതിയുണ്ടെന്ന് സെലൻസ്‌കിയും പ്രതികരിച്ചു. പുതുക്കിയ 20 ഇന പദ്ധതിയിൽ 90 ശതമാനത്തിലും ധാരണയായെന്ന് സെലൻസ്കി പറഞ്ഞു. യുക്രെയ്നുള്ള അമേരിക്കയുടെ സുരക്ഷാ ഗ്യാരണ്ടിയുടെ കാര്യത്തിൽ 95 ശതമാനം ധാരണയിലെത്തിയെന്ന് ട്രംപ് അറിയിച്ചു. കഠിനമായ ചില സങ്കീർണ പ്രശ്നങ്ങൾ പരിഹരിക്കപ്പെടാനുണ്ടെന്നും ഡോൺബാസ് സ്വതന്ത്ര വ്യാപാര മേഖലയാക്കുന്ന കാര്യത്തിൽ ധാരണയിലെത്താനായില്ലെന്നും ട്രംപ് വ്യക്തമാക്കി….

Read More

നിലമ്പൂർ വനത്തിൽ സ്വർണ ഖനനം; 7 പേർ പിടിയിൽ

മലപ്പുറം നിലമ്പൂർ വനത്തിൽ നിന്ന് സ്വർണ ഖനനം ചെയ്ത കേസിൽ ഏഴ് പേർ പിടിയിൽ. മമ്പാട് പുള്ളിപ്പാടം സ്വദേശികളെയാണ് വനം ഇന്റലിജൻസും റേഞ്ച് ഓഫീസറും ചേർന്ന് പിടികൂടിയത്. റസാക്, ജാബിർ , അലവികുട്ടി , അഷറഫ്, സക്കീർ , ഷമീം , സുന്ദരൻ എന്നിവരെയാണ് പിടികൂടിയത്. ഇവരുടെ അറസ്റ്റ് ഉടൻ തന്നെ രേഖപ്പെടുത്തും. മോട്ടോർ പമ്പ് സെറ്റ് ഉപയോഗിച്ച് മണൽ ഊറ്റി സ്വർണം അരിച്ചെടുക്കുകയായിരുന്നു എന്നാണ് കണ്ടെത്തൽ. നിലമ്പൂർ വനമേഖലയിൽ മരുത ഭാഗം മുതൽ നിലമ്പൂർ മോടവണ്ണ…

Read More

ബെംഗളൂരു യെലഹങ്ക കുടിയൊഴിപ്പിക്കൽ; നാളെ നിർണായക യോഗം വിളിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു യെലഹങ്കയിലെ കുടിയൊഴിപ്പിക്കലിൽ നിർണായക യോഗം വിളിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. നാളെ വൈകീട്ടാണ് യോഗം ചേരുക. ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറും യോഗത്തിൽ പങ്കെടുക്കും. കുടിയൊഴിപ്പിച്ചവരെ പുനരധിവസിപ്പിക്കുമെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു. യെലഹങ്ക വസീംലേഔട്ടിലെ ഫക്കീര്‍ കോളനിയും സമീപ പ്രദേശങ്ങളും കഴിഞ്ഞ പതിനെട്ടിനു പുലര്‍ച്ചെയാണ് ഗ്രേറ്റര്‍ ബെംഗളുരു അതോറിറ്റി ഒഴിപ്പിച്ചത്. മുസ്ലിം ഭൂരിപക്ഷ മേഖലയിലെ 300 വീടുകളിള്‍ ബുള്‍ഡോസര്‍ കയറ്റി ഇറക്കി. മാലിന്യസംസ്കരണത്തിനായി നീക്കിവച്ച ക്വാറി കയ്യേറിയതാണന്നായിരുന്നു വാദം. മുഖ്യമന്ത്രി പിണറായി വിജയനും വിമര്‍ശനമുയര്‍ത്തി. ഡി.വൈ.എഫ്.ഐ. ദേശീയ പ്രസിഡന്റ് എ.എ.റഹീം എം.പിയും…

Read More

ഇന്ന് നടന്ന എല്‍ഡിഎഫ് യോഗത്തില്‍ കേരള കോണ്‍ഗ്രസ് എം പ്രതിനിധികള്‍ പങ്കെടുത്തില്ല; രാഷ്ട്രീയ വൃത്തങ്ങളില്‍ സജീവ ചര്‍ച്ച

ഇന്നത്തെ എല്‍ഡിഎഫ് യോഗത്തില്‍ കേരള കോണ്‍ഗ്രസ് എം പ്രതിനിധികള്‍ പങ്കെടുത്തില്ല. കേരള കോണ്‍ഗ്രസിന്റെ മുന്നണി മാറ്റം ചര്‍ച്ചയായിരിക്കുന്ന ഘട്ടത്തില്‍, മുന്നണി യോഗത്തിലെ അസാന്നിധ്യം രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചയായി. പെട്ടെന്ന് അറിയിച്ച യോഗം ആയതുകൊണ്ടാണ് പങ്കെടുക്കാതിരുന്നത് എന്നാണ് കേരളാ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിശദീകരണം. കേന്ദ്രത്തിന് ഏതിരായ സമരം തീരുമാനിക്കാനാണ് എല്‍ഡിഎഫ് യോഗം ചേര്‍ന്നത്. വലുതും ചെറുതുമായ ഏതാണ്ട് എല്ലാ ഘടകകക്ഷികളും യോഗത്തിന് എത്തിയപ്പോള്‍ ഒരു പാര്‍ട്ടിയുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു. ഇടതു മുന്നണിയിലെ മൂന്നാമത്തെ പാര്‍ട്ടിയായ കേരളാ കോണ്‍ഗ്രസ് എമ്മിന്റെ…

Read More

ഓപ്പറേഷൻ സിന്ദൂർ രാജ്യത്തെ ഓരോ പൗരന്റെയും അഭിമാനമായി മാറി; മൻ കീ ബാത്ത് 2025ലെ നേട്ടങ്ങളും നഷ്ടങ്ങളും വിശദീകരിച്ച് പ്രധാനമന്ത്രി

ദില്ലി: ഈ വർഷത്തെ അവസാന മൻ കീ ബാത്തിൽ 2025ലെ നേട്ടങ്ങളും നഷ്ടങ്ങളും വിശദീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2025ൽ ഒരുപാട് നേട്ടങ്ങൾ രാജ്യത്ത് ഉണ്ടായെങ്കിലും പല നഷ്ടങ്ങളും രാജ്യം നേരിടേണ്ടിവന്നു. ഓപ്പറേഷൻ സിന്ദൂർ രാജ്യത്തെ ഓരോ പൗരന്റെയും അഭിമാനമായി മാറിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. സുരക്ഷയിൽ ഇന്ത്യ വിട്ടുവീഴ്ചയ്ക്ക് ഇല്ലെന്ന് ലോകം കണ്ടത് ഓപ്പറേഷൻ സിന്ദൂറിലൂടെയായിരുന്നു. വന്ദേമാതരത്തിന്റെ 150ആം വാർഷികത്തെക്കുറിച്ചും, വനിത ക്രിക്കറ്റ് ലോകകപ്പ് നേട്ടത്തെക്കുറിച്ചും മോദി മൻകി ബാത്തിൽ പറഞ്ഞു. രാജ്യത്തെ ഭാഷകൾ വരും തലമുറയെ…

Read More

ക്രൈസ്തവർക്കെതിരായ ആക്രമണങ്ങളിൽ കേന്ദ്രമന്ത്രി ജോർജ് കുര്യൻ: ‘ഉത്തരേന്ത്യയിലെ ചെറിയ സംഭവങ്ങൾ പെരുപ്പിച്ച് കാട്ടുന്നു, കേരളത്തിൽ ഒരു നടപടിയുമില്ല’

ദില്ലി: രാജ്യത്ത് ക്രൈസ്തവർക്കെതിരെ നടക്കുന്ന ആക്രമണങ്ങളിൽ കേരളത്തിലെ സംഭവങ്ങൾ മാധ്യമങ്ങൾ വാർത്തയാക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. ഉത്തരേന്ത്യയിലെ ചെറിയ സംഭവങ്ങളെ മാധ്യമങ്ങൾ പെരുപ്പിച്ചു കാട്ടുന്നു. കേരളത്തിൽ നടപടി ഉണ്ടാകുന്നില്ല. ഉത്തരേന്ത്യയിലെ സംഭവങ്ങളിൽ എല്ലാം കേസെടുത്തു എന്നു പറഞ്ഞ മന്ത്രി, കേരളത്തിൽ ആക്രമിക്കപ്പെട്ടവർക്ക് എതിരെയാണ് കേസെടുക്കുന്നതെന്നും കുറ്റപ്പെടുത്തി . മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മുന്നിൽ കേന്ദ്രമന്ത്രി ജോർജ് കുര്യൻ ക്ഷുഭിതനായി. തിരുവനന്തപുരത്തെ എം എൽ എ ഓഫീസ് വിഷയത്തിൽ മാധ്യമങ്ങൾ സ്ത്രീവിരുദ്ധമായിട്ടാണ് സംസാരിച്ചതെന്ന് ജോർജ് കുര്യൻ കുറ്റപ്പെടുത്തി. എം എൽ…

Read More