‘ അന്നും ഇന്നും എന്നും അടിയുറച്ച കോണ്‍ഗ്രസ് പ്രവര്‍ത്തക’; അഗളി പഞ്ചായത്തില്‍ കൂറു മാറിയ കോണ്‍ഗ്രസ് അംഗം മഞ്ജു എന്‍ കെ പ്രസിഡന്റ് സ്ഥാനം രാജി വച്ചു
പാലക്കാട് അഗളി പഞ്ചായത്തില്‍ കൂറു മാറിയ കോണ്‍ഗ്രസ് അംഗം മഞ്ജു എന്‍ കെ പ്രസിഡന്റ് സ്ഥാനം രാജി വച്ചു. കോണ്‍ഗ്രസ് പ്രതിനിധി ആയി മത്സരിച്ച് വിജയിച്ച മഞ്ജു എല്‍ഡിഎഫ് പിന്തുണയോടെ പ്രസിഡന്റ് ആയിരുന്നു. എന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകയായിരിക്കുമെന്ന് മഞ്ജു എന്‍ കെ പറഞ്ഞു. അന്നും ഇന്നും അടിയുറച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകയാണ്. നാളെയും അങ്ങനെയായിരിക്കും. പ്രസിഡന്റ് സ്ഥാനത്തേക്ക് എന്റെ പേര് നിര്‍ദേശിച്ചപ്പോള്‍ എല്‍ഡിഎഫ് മെമ്പര്‍മാര്‍ എനിക്ക് പിന്തുണ നല്‍കുക മാത്രമാണ് ചെയ്തത്. കോണ്‍ഗ്രസ് പ്രവര്‍ത്തക എന്ന നിലയില്‍ ഈ…
