Headlines

Webdesk

ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണം; ഇന്ത്യയുടെ ആശങ്കകള്‍ തള്ളി ബംഗ്ലാദേശ്

ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങളില്‍ ഇന്ത്യയുടെ ആശങ്കകള്‍ തള്ളി ബംഗ്ലാദേശ്. ഇന്ത്യയുടേത് ഒറ്റപ്പെട്ട കുറ്റകൃത്യങ്ങളെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണം എന്ന് ചിത്രീകരിക്കാനുള്ള ശ്രമമെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയ വക്താവ് എസ്എം മഹ്ബുബുല്‍ ആലം പറഞ്ഞു. ഇന്ത്യക്കാരുടെ വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കണം എന്ന ആവശ്യവുമായി ഇന്‍ക്വിലാബ് മഞ്ച് പാര്‍ട്ടി രംഗത്തെത്തി.ഇന്‍ക്വിലാണ് മഞ്ച് പാര്‍ട്ടി നേതാവ് ഷെരീഫ് ഉസ്മാന്‍ ഖാദിയുടെ കൊലപാതകത്തിന് പിന്നാലെ ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഉണ്ടായ ആക്രമണങ്ങളെ ഇന്ത്യ അപലപിച്ചിരുന്നു. ന്യൂനപക്ഷ വിഭാഗത്തിലെ രണ്ട് യുവാക്കള്‍ കൊല്ലപ്പെട്ടതില്‍ ആശങ്കറിയിച്ച ഇന്ത്യയുടെ പ്രതികരണത്തിനാണ് ബംഗ്ലാദേശിന്റെ…

Read More

ശബരിമല സ്വർണ്ണക്കൊള്ള, അന്വേഷണത്തിൽ മെല്ലെ പോക്ക്; SIT ആസ്ഥാനത്തേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തും

ശബരിമല സ്വർണ്ണക്കൊള്ളയിൽ യൂത്ത് കോൺഗ്രസ് മാർച്ച് നടത്തും. തിരുവനന്തപുരം ഇഞ്ചക്കൽ SIT ആസ്ഥാനത്തേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തും. നാളെ ഉച്ചക്ക് 12 മണിക്കാണ് പ്രതിഷേധ മാർച്ച്. അന്വേഷണത്തിൽ മെല്ലെ പോക്കെന്ന് ആരോപിച്ചാണ് യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം.അതേസമയം ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ പ്രവാസി വ്യവസായിയുടെ മൊഴിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. ക്ഷേത്രങ്ങളിലെ വിലപിടിപ്പുള്ള വസ്തുക്കൾ കൈവശമുണ്ടെന്ന് ഡി മണി പറഞ്ഞതായി വ്യവസായി മൊഴി നൽകി. ചാക്കിൽ കെട്ടിയ നിലയിൽ വസ്തുക്കൾ കാണിച്ചു. അമൂല്യ വസ്തുക്കൾ നൽകിയത് ഉണ്ണികൃഷ്ണൻ…

Read More

‘കൗൺസിലർമാർക്ക് ഇരിക്കാൻ ഒരു കൊച്ചുമുറിയെങ്കിലും വേണം, MLA മാർക്കുള്ളതാണ് MLA ക്വാർട്ടേഴ്സ്, ഞാൻ 8 കൊല്ലം ഇരുന്നതല്ലേ; കെ മുരളീധരൻ

എം എൽ എ ഓഫീസ് വിവാദത്തിൽ പ്രതികരിച്ച് കെ.മുരളീധരൻ. ഞാനും എം എൽ എ ആയിരുന്നു. ക്വാർട്ടേഴ്സിലെ മുറി ഉപയോഗിക്കേണ്ടത് MLA. വട്ടിയൂർക്കാവിൽ എല്ലാവരും എന്നെ കാണാൻ അവിടെ എത്തിയിരുന്നു. അത് പരിശോധിക്കേണ്ടത് സ്പീക്കർ.മുറി ഒഴിയണോ എന്നത് പ്രശാന്തിൻ്റെ ഇഷ്ടം. കൗൺസിലർമാർക്കും ഇരിക്കണ്ടേ. ഞാൻ 8 കൊല്ലം ഇരുന്നതല്ലേ. കൗൺസിലർ MLA വിഷയത്തിൽ ഇടപെടാനില്ല. ആ തർക്കത്തിൽ ഇടപെടാൻ ഞാൻ ഇല്ല. ഞാൻ ഇരുന്ന സമയത്ത് തർക്കം ഉണ്ടായിരുന്നില്ല. എംഎൽഎ ഹോസ്റ്റലിലെ മുറി എന്ത് ചെയ്യുന്നുവെന്നത് പരിശോധിക്കേണ്ടതാണ്….

Read More

കോഴിക്കോട് മയക്കുമരുന്ന് നൽകി പെൺകുട്ടിയെ പീഡിപ്പിച്ച് പീഡനം; പ്രതികൾ പിടിയിൽ

കോഴിക്കോട് മയക്കുമരുന്ന് നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതികൾ പിടിയിൽ. പെരിന്തൽമണ്ണ സ്വദേശിയായ പെൺകുട്ടിയെ ആണ് പീഡിപ്പിച്ചത്. ഒരു പകൽ മുഴുവൻ ശാരീരിക ഉപദ്രവം നടത്തിയ ശേഷം പെൺകുട്ടിയെ നാലായിരം രൂപ നൽകി ബീച്ചിൽ ഇറക്കി വിടുകയായിരുന്നു.ഈ മാസം 20നാണ് പെരിന്തൽമണ്ണ സ്വദേശിനിയായ പെൺകുട്ടിയെ കാണാതാകുന്നത്. ബസിൽ യാത്ര ചെയ്ത് കോഴിക്കോട് ബീച്ചിലെത്തിയ പെൺകുട്ടിക്ക് താമസവും ഭക്ഷണവും നൽകാമെന്ന് പറഞ്ഞ് പ്രതികളായ യുവാക്കൾ ഫ്ളാറ്റിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. ഇവിടെവെച്ച് മൂക്കിലൂടെ വലിക്കാൻ കഴിയുന്ന ലഹരി വസ്കതുക്കൾ നൽകി പെൺകുട്ടിയെ…

Read More

ഉന്നാവ് ബലാത്സംഗക്കേസ്; പ്രതിയുടെ ശിക്ഷ മരവിപ്പിച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി

ഉന്നാവ് ബലാത്സംഗക്കേസില്‍ ബിജെപി മുന്‍ എംഎല്‍എ കുല്‍ദീപ് സെന്‍ഗാറിന്റെ ശിക്ഷ മരവിപ്പിച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി. കേസില്‍ സുപ്രീംകോടതി എതിര്‍ഭാഗത്തിന് നോട്ടീസ് നല്‍കി. നാല് ആഴ്ചയ്ക്കകം മറുപടി പറയാനാണ് നിര്‍ദേശം. അതിജീവിതയും അമ്മയും കോടതിയില്‍ എത്തിയിരുന്നു.ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. സിബിഐക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഹാജരായി. ഹാനമായ കുറ്റമാണ് പ്രതി ചെയ്തതെന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ പറഞ്ഞു. വിചാരണക്കോടതി എല്ലാ വശങ്ങളും പരിശോധിച്ചാണ് വിധി പറഞ്ഞത്…

Read More

‘വി കെ പ്രശാന്തിന്റെ വാടക കരാർ പരിശോധിക്കും; നിയമപരമായ സാധ്യതകൾ പരിശോധിക്കും’; മേയർ വിവി രാജേഷ്

ഓഫീസ് കെട്ടിട വിവാദത്തിൽ പ്രതികരണവുമായി തിരുവനന്തപുരം മേയർ വിവി രാജേഷ്. വി കെ പ്രശാന്തിന്റെ വാടക കരാർ പരിശോധിക്കുമെന്നും എത്ര സമയം കാലാവധി ഉണ്ട് എന്ന് കാര്യം പരിശോധിക്കുമെന്നും വിവി രാജേഷ് പറഞ്ഞു. വി കെ പ്രശാന്ത് ഓഫീസ് ഒഴിയണോ എന്നുള്ള കാര്യം രേഖകൾ പരിശോധിച്ചതിനുശേഷം പറയാമെന്ന് അദേഹം വ്യക്തമാക്കി. കൗൺസിൽ വിഷയം ചർച്ച ചെയ്യുമോ എന്നുള്ള കാര്യവും അതിനുശേഷം തീരുമാനിക്കുമെന്ന് മേയർ അറിയിച്ചു. എംഎൽഎ ഓഫീസ് ഒഴിപ്പിക്കണമെന്ന് കോർപ്പറേഷൻ്റെ ഭാഗത്ത് നിന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോയെന്ന് മേയർ…

Read More

ഗംഗ പുണ്യമാണ്, ഇറങ്ങാൻ പാടില്ല; യുപിയിൽ സാന്താക്ലോസിന്റെ വേഷം ധരിച്ചെത്തിയ വിനോദസഞ്ചാരികളെ തടഞ്ഞു

യുപിയിൽ സാന്താക്ലോസിന്റെ വേഷം ധരിച്ചെത്തിയ വിനോദസഞ്ചാരികളെ തടഞ്ഞു. ഉത്തർപ്രദേശിലെ വാരണാസിയിൽ നീന്തൽക്കുപ്പായങ്ങളും സാന്താക്ലോസ് തൊപ്പികളും ധരിച്ച ജാപ്പനീസ് വിനോദസഞ്ചാരികൾക്കാണ് മോശം പെരുമാറ്റം നേരിടേണ്ടി വന്നത്. സാന്താക്ലോസിന്റെ വേഷം ധരിച്ചെത്തിയവർ ഗംഗയിൽ ഇറങ്ങുന്നത് ആണ് തടഞ്ഞത്. വാരണാസിയിൽ ക്രിസ്മസ് ദിനത്തിൽ ആയിരുന്നു സംഭവം. പ്രാദേശിക നാട്ടുകാരാണ് തടഞ്ഞത്. വിനോദസഞ്ചാരികൾ കുളിക്കാൻ തയ്യാറെടുക്കുമ്പോൾ. ചില ഭക്തർ വിനോദസഞ്ചാരികളെ തടയുകയായിരുന്നു. അവരുടെ വസ്ത്രധാരണം ചില പ്രദേശവാസികളെ അസ്വസ്ഥരാക്കിയതായി റിപ്പോർട്ടുണ്ട്, അത്തരം വസ്ത്രങ്ങൾ ഒരു പുണ്യ ഹിന്ദു സ്ഥലത്തിന് അനുചിതമാണെന്ന് ആരോപിച്ച് അവർ…

Read More

‘ അന്നും ഇന്നും എന്നും അടിയുറച്ച കോണ്‍ഗ്രസ് പ്രവര്‍ത്തക’; അഗളി പഞ്ചായത്തില്‍ കൂറു മാറിയ കോണ്‍ഗ്രസ് അംഗം മഞ്ജു എന്‍ കെ പ്രസിഡന്റ് സ്ഥാനം രാജി വച്ചു

പാലക്കാട് അഗളി പഞ്ചായത്തില്‍ കൂറു മാറിയ കോണ്‍ഗ്രസ് അംഗം മഞ്ജു എന്‍ കെ പ്രസിഡന്റ് സ്ഥാനം രാജി വച്ചു. കോണ്‍ഗ്രസ് പ്രതിനിധി ആയി മത്സരിച്ച് വിജയിച്ച മഞ്ജു എല്‍ഡിഎഫ് പിന്തുണയോടെ പ്രസിഡന്റ് ആയിരുന്നു. എന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകയായിരിക്കുമെന്ന് മഞ്ജു എന്‍ കെ പറഞ്ഞു. അന്നും ഇന്നും അടിയുറച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകയാണ്. നാളെയും അങ്ങനെയായിരിക്കും. പ്രസിഡന്റ് സ്ഥാനത്തേക്ക് എന്റെ പേര് നിര്‍ദേശിച്ചപ്പോള്‍ എല്‍ഡിഎഫ് മെമ്പര്‍മാര്‍ എനിക്ക് പിന്തുണ നല്‍കുക മാത്രമാണ് ചെയ്തത്. കോണ്‍ഗ്രസ് പ്രവര്‍ത്തക എന്ന നിലയില്‍ ഈ…

Read More

ബിനാമി ഇടപാടിൽ നിർണായക വിവരങ്ങൾ ലഭിച്ചു; പി വി അൻവറിന് നോട്ടീസ് അയച്ച് ഇ ഡി, ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം

പി വി അൻവറിന് നോട്ടീസ് അയച്ച് ഇ ഡി. ബുധനാഴ്ച ചോദ്യംചെയ്യലിന് ഹാജരാകണം. കൊച്ചി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം. ഫിനാൻഷ്യൽ കോർപ്പറേഷൻ വായ്പ തട്ടിപ്പിലാണ് ഇ ഡി അന്വേഷണം. നേരത്തെ അൻവറിന്റെ സ്ഥാപനങ്ങളിൽ അടക്കം ആറിടത്ത് ഇ ഡി പരിശോധന നടത്തിയിരുന്നു. ബിനാമി ഇടപാടിൽ നിർണായക വിവരങ്ങൾ ലഭിച്ചെന്നു ഇ ഡി വ്യക്തമാക്കി. അന്‍വര്‍ ബിനാമി ഇടപാട് നടത്തിയെന്നാണ് ഇഡി കണ്ടെത്തല്‍. റെയ്ഡില്‍ കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. പിഎംഎല്‍എ വകുപ്പ് പ്രകാരമാണ് നടപടി.2016ല്‍…

Read More

ട്രെയിനില്‍ നിന്ന് വീണ് കാല് അറ്റുപോയ സംഭവം; സിദ്ധാര്‍ത്ഥ് കെ ഭട്ടതിരിക്ക് 8 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്

ട്രെയിനില്‍ നിന്ന് വീണ് കാല് അറ്റു പോയ സംഭവത്തില്‍ യാത്രക്കാരന് നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. മൂന്നുവര്‍ഷം നീണ്ട നിയമ പോരാട്ടത്തിന് ഒടുവിലാണ് മാധ്യമപ്രവര്‍ത്തകനായ സിദ്ധാര്‍ത്ഥ് കെ ഭട്ടതിരി ഹൈക്കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് നേടിയത്. സ്വയം വരുത്തിവെച്ച പരുക്കെന്ന് ട്രൈബ്യൂണല്‍ ഉത്തരവിനെതിരെയായിരുന്നു സിദ്ധാര്‍ത്ഥിന്റെ നിയമ പോരാട്ടം.2022 നവംബര്‍ 19 ആയിരുന്നു മാധ്യമപ്രവര്‍ത്തകനായ സിദ്ധാര്‍ത്ഥ് ഡല്‍ഹിയിലേക്കുള്ള യാത്രക്കിടെ ഗുജറാത്തിലെ സൂറത്തില്‍ വച്ച് അപകടത്തില്‍പ്പെടുന്നത്. സിദ്ധാര്‍ത്ഥ് സഞ്ചരിച്ച ട്രെയിനില്‍ പാന്‍ട്രി ഇല്ലാത്തതിനാല്‍ ഭക്ഷണം വാങ്ങാനായി റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി…

Read More