‘അത്ര ധൃതി വേണ്ട’; 10 മിനിറ്റ് ഡെലിവറി നിർത്താലാക്കാൻ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്ക് നിർദേശം
പത്ത് മിനിറ്റ് ഡെലിവറി നിർത്താലാക്കാൻ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്ക് നിർദേശം നൽകി കേന്ദ്ര സർക്കാർ. ഡെലിവറി ജീവനക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് തീരുമാനം. സ്വിഗ്ഗി, സൊമാറ്റോ അടക്കമുള്ള ക്വിക്ക് കോമേഴ്‌സ് സ്ഥാപനങ്ങൾ 10 മിനിറ്റ് ഡെലിവറി സേവനം നിർത്താൻ സമ്മതിച്ചു. കേന്ദ്രമന്ത്രി മൻസൂഖ് മാണ്ഡവ്യ ഓൺലൈൻ പ്ലാറ്റ്ഫോമുകളുമായി ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സേവനം നിർത്താൻ തീരുമാനിച്ചത്.ബ്രാൻഡ് പരസ്യങ്ങളിൽ നിന്നും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്നും പത്തുമിനിറ്റ് ഡെലിവറി സേവനം നീക്കം ചെയ്യുമെന്ന് ഉറപ്പ് നൽകി. ബ്ലിങ്കിറ്റ് നിർദ്ദേശം നടപ്പിലാക്കുകയും…
