വി.ഡി.സതീശന്റെ ‘വനവാസ’ പ്രേമത്തിനു വിത്തുപാകിയത് പാലക്കാട്ടെ വനങ്ങൾ; ആദ്യ വനയാത്ര പറമ്പിക്കുളത്തേക്ക്
പാലക്കാട് ∙ പച്ചപ്പിന്റെ നിശ്ശബ്ദ താഴ്‌വാരങ്ങൾ തേടിയുള്ള നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന്റെ ‘വനവാസ’ പ്രേമത്തിനു വിത്തുപാകിയത് പാലക്കാട്ടെ വനങ്ങൾ. 1984ൽ കോളജ് പഠനകാലത്തെ ആദ്യ വനയാത്ര പറമ്പിക്കുളത്തേക്കായിരുന്നു. സുഹൃത്തുക്കൾക്കൊപ്പമായിരുന്നു ആ യാത്ര. പിന്നീടു വനയാത്ര അദ്ദേഹത്തിന് ഊർജമായി. തിരക്കിനിടയിലും അദ്ദേഹം പലപ്പോഴായി പാലക്കാട്ടെ വനങ്ങളിലെത്തി. പറമ്പിക്കുളത്തും സൈലന്റ്‍വാലിയിലും നെല്ലിയാമ്പതിയിലും പലതവണ കയറിയിറങ്ങി. പ്രതിപക്ഷ നേതാവായിരുന്ന സമയത്തു ശിരുവാണിയിലെ പട്ടിയാർ ബംഗ്ലാവിൽ താമസിക്കുകയും അതെക്കുറിച്ചു പ്രസംഗിക്കുകയും ചെയ്തു. വനയാത്രകളിലാണു മണ്ണും പച്ചപ്പും നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് അദ്ദേഹം…
