Headlines

Webdesk

ഖത്തര്‍ ലോകകപ്പ് കാണാനെത്തുന്നവര്‍ക്ക് ഒഴുകും ഹോട്ടലുകളില്‍ താമസിക്കാം

ദോഹ: ഫിഫ ലോകകപ്പ് ഖത്തര്‍ 2022 കാണാനെത്തുന്ന ആരാധകര്‍ക്ക് രാജ്യത്തൊരുക്കുന്നത് വിപുലവും മികച്ചതുമായ താമസ സൗകര്യങ്ങള്‍. ലുസൈലിലെ ആഡംബര പദ്ധതിയായ ഖതൈഫാന്‍ ഐലന്‍ഡ് നോര്‍ത്തില്‍ 16 ഒഴുകുന്ന ഹോട്ടലുകളാണ് (ഫ്‌ളോട്ടിങ് ഹോട്ടലുകള്‍) തയ്യാറാക്കുന്നത്. കടലിലൂടെ ഒഴുകുന്ന ഹോട്ടലുകള്‍ സന്ദര്‍ശകര്‍ക്ക് അവിസ്മരണീയമായ താമസാനുഭവമായിരിക്കും സമ്മാനിക്കുകയെന്ന് സംഘാടകര്‍ പ്രതീക്ഷിക്കുന്നു. ഫിഫ ലോകകപ്പിനെത്തുന്നവര്‍ക്ക് ഫാന്‍ വില്ലേജുകള്‍ക്കുള്ളില്‍തന്നെ താമസസൗകര്യമൊരുക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സവിശേഷമായ രൂപകല്‍പ്പനയായിരിക്കും ഹോട്ടലുകളുടേത്. 72 മീറ്റര്‍ നീളവും 16 മീറ്റര്‍ വീതിയുമുണ്ടായിരിക്കും. ഓരോ ഹോട്ടലിലും 101 അതിഥി മുറികളാണുണ്ടാവുക. ഇതിനുപുറമെ…

Read More

മോഡിയെ ട്വിറ്ററില്‍ ഫോളോ ചെയ്യുന്നത് 6 കോടി പേര്‍; ലോകനേതാക്കളില്‍ മൂന്നാം സ്ഥാനത്ത്

ട്വിറ്ററില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ ഫോളോ ചെയ്യുന്നവരുടെ എണ്ണം ആറുകോടിയായി ഉയര്‍ന്നു. രാജ്യത്ത് ട്വിറ്ററില്‍ ഏറ്റവും പേര്‍ ഫോളോ ചെയ്യുന്നതും പ്രധാനമന്ത്രിയുടെ ഔദ്യോഗിക അക്കൗണ്ടിനെയാണ്. ലോക നേതാക്കളില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സ് ഉള്ള ട്വിറ്റര്‍ അക്കൗണ്ടുകളില്‍ മൂന്നാം സ്ഥാനത്താണ് മോഡി. ട്വിറ്റര്‍ ഫോളോവേഴ്‌സ് ഒന്നാം സ്ഥാനംമുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയ്ക്കാണ്. 12.07 കോടി പേരാണ് ഒബാമയെ പിന്തുടരുന്നത്. രണ്ടാം സ്ഥാനംഅമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് -8.3 കോടി ഫോളോവേഴ്‌സ്. 2009ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയാണ് മോഡി ട്വിറ്റര്‍ ഉപയോഗിച്ചു…

Read More

അതിര്‍ത്തിയില്‍ നേപ്പാള്‍ പൊലീസിന്റെ വെടിയേറ്റ് ഇന്ത്യന്‍ കര്‍ഷകന്‍ ഗുരുതരാവസ്ഥയില്‍

ന്യൂഡല്‍ഹി: ഇന്ത്യ- നേപ്പാള്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച മൂന്ന് ഇന്ത്യക്കാര്‍ക്കെതിരെ നേപ്പാള്‍ പൊലീസ് വെടിയുതിര്‍ത്തു. ഒരാള്‍ക്കു പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായി തുടരുകയാണ്. ഇന്ത്യ- നേപ്പാള്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ബിഹാറിലെ കിഷന്‍ഗഞ്ചിലാണ് സംഭവം. തോല മാഫി ഗ്രാമത്തില്‍ തന്റെ കന്നുകാലികളെ തേടി പോയ ജിതേന്ദ്ര കുമാര്‍ (25) എന്ന യുവാവിനു നേരെയാണ് പട്ടാളം വെടിവെച്ചത്. ജിതേന്ദ്ര കുമാറിനൊപ്പം സുഹൃത്തുക്കളായ അങ്കിത് കുമാര്‍ സിംഗ്, ഗുല്‍ഷണ്‍ കുമാര്‍ സിംഗ് എന്നിവരുമുണ്ടായിരുന്നു. ഗ്രാമത്തിനു പുറത്തുള്ള ഫാമിലേക്ക് കടക്കാന്‍ ശ്രമിച്ച…

Read More

ഫൈസൽ ഫരീദ് നാല് മലയാള സിനിമകൾക്കായി പണം ചെലവഴിച്ചു; തെളിവുകൾ എൻ ഐ എക്ക്

കള്ളക്കടത്ത് കേസിൽ ദുബൈയിൽ അറസ്റ്റിലായ മൂന്നാം പ്രതി ഫൈസൽ ഫരീദ് നാല് മലയാള സിനിമകൾക്കായി പണം ചെലവഴിച്ചതായി കണ്ടെത്തൽ. മലയാളത്തിലെ ന്യൂ ജനറേഷൻ സംവിധായകന്റെയും മുതിർന്ന സംവിധായകന്റെയും ചിത്രത്തിന്റെ നിർമാണത്തിന് ഫൈസൽ ഫരീദ് പണം ചെലവഴിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. നാല് സിനിമകൾക്കാണ് ഇയാൾ പണം മുടക്കിയത്. ഇതിന് ഇടനിലക്കാരനായി നിന്നത് മുൻ ഐടി ഫെലോ അരുൺ ബാലചന്ദ്രനാണ്. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ എൻ ഐ എ, കസ്റ്റംസ് സംഘങ്ങൾ ശേഖരിക്കുകയാണ്. കഴിഞ്ഞ 15 വർഷത്തിനിടെ സംസ്ഥാനത്ത് നടന്ന സ്വർണക്കടത്തിന്റെ…

Read More

രോഗവ്യാപനം തുടരുന്നു; തിരുവനന്തപുരം കോർപറേഷൻ പരിധിയിൽ ലോക്ക് ഡൗൺ നീട്ടി

കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം കോർപറേഷൻ പരിധിയിലെ ലോക്ക് ഡൗൺ നീട്ടി. ജൂലൈ 28 വരെയാണ് ലോക്ക് ഡൗൺ നീട്ടിയത്. ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണുകൾ ഒഴികെ കോർപറേഷന്റെ പരിധിയിലാണ് നിയന്ത്രണങ്ങൾ അതേസമയം, അക്കൗണ്ട് ജനറൽ ഓഫിസ് 30 ശതമാനം ജീവനക്കാരെ ഉൾപ്പെടുത്തി പ്രവർത്തിക്കാം. കിൻഫ്ര പാർക്കിനുള്ളിൽ നടക്കുന്ന മെഡിക്കൽ അനുബന്ധ പ്രവർത്തനങ്ങൾക്കും അനുമതി നൽകും. കെട്ടിട നിർമാണ പ്രവർത്തനങ്ങൾ തുടരാം ഇന്നലെ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചവരിൽ 91 ശതമാനവും സമ്ബർക്കത്തിലൂടെ രോ?ഗം ബാധിച്ചവരാണ്.ഇന്നലെ രോ?ഗം…

Read More

ഫൈസൽ ഫരീദിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചു; ഇന്ന് കൂടുതൽ അറസ്റ്റുണ്ടാകും

സ്വർണക്കടത്ത് കേസിൽ ദുബൈ പോലീസ് അറസ്റ്റ് ചെയ്ത ഫൈസൽ ഫരീദിനെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചതിനാൽ ഇയാളെ നാട്ടിലെത്തിക്കുന്നതിനായി അന്വേഷണ സംഘം ദുബൈയിലേക്ക് എത്താനാണ് സാധ്യത. ദുബൈ പോലീസിന്റെ സഹായത്തോടെ ഇയാളെ നാട്ടിലേക്ക് കയറ്റി അയക്കാനുള്ള സാധ്യതയും ആരായുന്നുണ്ട് ഇരു രാജ്യങ്ങളും തമ്മിൽ കുറ്റവാളികളെ കൈമാറുന്നതിന് കരാറുള്ളതിനാൽ കൈമാറ്റത്തിന് തടസ്സമില്ല. എന്നാൽ ഫൈസലിനെ എന്ന് കൈമാറുമെന്നത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. സ്വർണമയക്കാൻ നേതൃത്വം നൽകിയത് ഫൈസൽ ഫരീദാണെന്ന് അറസ്റ്റിലായ പ്രതികൾ എൻ ഐ…

Read More

ഫൈസൽ ഫരീദിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചു; ഇന്ന് കൂടുതൽ അറസ്റ്റുണ്ടാകും

സ്വർണക്കടത്ത് കേസിൽ ദുബൈ പോലീസ് അറസ്റ്റ് ചെയ്ത ഫൈസൽ ഫരീദിനെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചതിനാൽ ഇയാളെ നാട്ടിലെത്തിക്കുന്നതിനായി അന്വേഷണ സംഘം ദുബൈയിലേക്ക് എത്താനാണ് സാധ്യത. ദുബൈ പോലീസിന്റെ സഹായത്തോടെ ഇയാളെ നാട്ടിലേക്ക് കയറ്റി അയക്കാനുള്ള സാധ്യതയും ആരായുന്നുണ്ട് ഇരു രാജ്യങ്ങളും തമ്മിൽ കുറ്റവാളികളെ കൈമാറുന്നതിന് കരാറുള്ളതിനാൽ കൈമാറ്റത്തിന് തടസ്സമില്ല. എന്നാൽ ഫൈസലിനെ എന്ന് കൈമാറുമെന്നത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. സ്വർണമയക്കാൻ നേതൃത്വം നൽകിയത് ഫൈസൽ ഫരീദാണെന്ന് അറസ്റ്റിലായ പ്രതികൾ എൻ ഐ…

Read More

അസമില്‍ പ്രളയം; ലക്ഷങ്ങളെ ബാധിച്ചു: കാശിരംഗ മുങ്ങി

ഗുവാഹത്തി: അസമില്‍ കനത്ത മഴയും വെള്ളപ്പൊക്കവും കടുത്ത നാശനഷ്ടങ്ങള്‍ സൃഷ്ടിച്ചു. പ്രളയത്തില്‍ നൂറിലേറെ പേര്‍ മരിച്ചതായാണ് കണക്കാക്കുന്നത്. നിലവില്‍ സംസ്ഥാനത്തെ 36 ലക്ഷത്തിലേറെ പേരെയാണ് പ്രളയം ബാധിച്ചത്. സംസ്ഥാനത്തെ 26 ജില്ലകളെ പ്രളയ ബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചു. മണ്ണിടിച്ചിലില്‍ 26 പേര്‍ മരിച്ചതായാണ് സംസ്ഥാന ദുരന്ത നിവാരണ അതോറ്റി കണക്കാക്കുന്നത്.റോഡുകള്‍ക്കും വീടുകള്‍ക്കും പുറമെ കൃഷിയിടങ്ങളും വ്യാപകമായി നശിച്ചിട്ടുണ്ട്. ഇതുവരെയായി അരലക്ഷത്തിലേറെ പേരെയാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയത്. കാശിരംഗ ദേശീയോദ്യാനത്തിലെ നിരവധി വന്യജീവികള്‍ വെള്ളപ്പൊക്കത്തില്‍ പെട്ടതായാണ് വിവരം. പല…

Read More

കൊവിഡിൽ വിറങ്ങലിച്ച് ലോകം; മരണസംഖ്യ ആറ് ലക്ഷം പിന്നിട്ടു

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1,46,33,037 ആയി ഉയർന്നു. ഏഷ്യ വൻകരയിൽ മാത്രം 33 ലക്ഷം പേരും ആഫ്രിക്കയിൽ ഏഴ് ലക്ഷം പേരും അമേരിക്കയിൽ 38 ലക്ഷം പേരും രോഗികളായെന്നാണ് കണക്ക്. 6,08,539 പേരാണ് ഇതിനോടകം കൊവിഡ് ബാധിച്ച് മരിച്ചത്. അമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലും കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. അമേരിക്കയിൽ 38,96,855 പേർ രോഗബാധിതരായി. ബ്രസീസിൽ 20,99,896 പേരും കൊവിഡ് ബാധിതരായി. യുഎസിൽ ഇന്നലെ മാത്രം 63,584 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ബ്രസീസിൽ ഇരുപത്തിനാലായിരത്തിലേറെ പേർക്കും…

Read More

ഗൂഡല്ലൂർ പന്തല്ലൂർ താലൂക്കുകളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ഗൂഡല്ലൂർ :ഗൂഡല്ലൂർ പന്തല്ലൂർ താലൂക്കുകളിലെ പ്രധാന സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങുംമെന്ന് അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു രാവിലെ 10 മുതൽ അഞ്ച് മണി വരെയാണ് വൈദ്യതി മുടങ്ങുക. ചേരമ്പാടി ,ഗൂഡല്ലൂർ സബ്സ്റ്റേഷനിൽ ആണ് അറ്റകുറ്റ പണികൾ നടക്കുന്നത് ഉപ്പട്ടി, പൊന്നാനി ,ദേവാല പന്തല്ലൂർ, അത്തിക്കുന്ന്,കുളപ്പള്ളി എല്ലമല റാക്ക് വുഡ് തുടങ്ങിയ പ്രദേശങ്ങളിലും ചേരമ്പാടി ,കയ്യുന്നി ,കക്കുണ്ടി, താളൂർ നന്ദട്ടി, ഓവാലി ,ഒന്നാം മയിൽ , പാടന്തറ,തുറപള്ളി , നെല്ലാകോട്ട പാട്ടവയൽതുടങ്ങിയ പ്രദേശങ്ങളിലാണ് വൈദ്യുതി മുടങ്ങുക.

Read More