Headlines

Webdesk

തിരുനെല്ലിയിൽ  പട്ടാപകൽ കടുവ ആടിനെ കടിച്ചു കൊന്നു; മനുഷ്യർ രക്ഷപ്പെട്ടത് തലനാരിഴക്ക്

കൽപ്പറ്റ:  തിരുനെല്ലിയിൽ  പട്ടാപകൽ കടുവ ആടിനെ കടിച്ചു കൊന്നു. തലനാരിഴക്കാണ് മനുഷ്യർ  രക്ഷപ്പെട്ടത്.   അപ്പ പാറ ചേകാടി ജാനകിയുടെ ഗർഭിണിയായ ആടിനെയാണ് കടുവ കടിച്ചു കൊന്നത്. ഞായറാഴ്ച്ച മൂന്ന് മണിയോടെ വീട് പരിസരത്ത് നിന്ന് കുറച്ച് മാറി ആടിനെ മേയ്ക്കുന്നതിനിടയിലാണ് ആടിനെ കടുവ കടിച്ചു കൊന്നത്.  .ആൾക്കാരുടെ മുന്നിൽ വെച്ചാണ് കടുവ ആടിനെ ആക്രമിച്ചു കൊന്നത്. തൊട്ടടുത്ത് കാലികളെ തീറ്റിക്കുന്നവരും ഉണ്ടായിരുന്നു. ഇതുമായി  ബന്ധപ്പെട്ട് അർഹമായ നഷടപരിഹാരം വനം വകുപ്പ് നൽകുമെന്ന് തോൽപെട്ടി വൈൽഡ് ലൈഫ് ഡെപ്യൂട്ടി…

Read More

പഞ്ചാബില്‍ ആറു വയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത് കൊന്നു

ചണ്ഡിഗഡ്: പഞ്ചാബിലെ ജലന്ധര്‍ ജില്ലയില്‍ ശനിയാഴ്ച വൈകീട്ട് കാണാതായ ആറ് വയസ്സുകാരിയെ ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ജലന്ധര്‍ ഹോഷിയാര്‍പൂര്‍ റോഡിലുള്ള ഹസാര ഗ്രാമത്തിലെ കരിമ്പ് വയലില്‍ നിന്നാണ് ഞായറാഴ്ച മൃതദേഹം കണ്ടെത്തിയത്. ബിഹാറില്‍ നിന്നെത്തിയ തൊഴിലാളി ദമ്പതികളുടെ മകളാണ് പീഡനത്തിനിരയായത്. ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ വീട്ടില്‍ കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് പോലിസില്‍ പരാതി നല്‍കിയിരുന്നു. ബിസ്‌കറ്റ് വാങ്ങിക്കൊടുക്കാന്‍ സൈക്കിളില്‍ കൊണ്ടുപോയെന്നും പിന്നീട് വീട്ടിലെത്തിച്ചെന്നും അയല്‍വാസിയും അകന്ന ബന്ധുവുമായ സന്തോഷ് ഇവരോട് പറഞ്ഞു. എന്നാല്‍, പെണ്‍കുട്ടിയുടെ…

Read More

കൊടുംതണുപ്പിനു പുറമെ കനത്ത മഴയും; കര്‍ഷകരുമായി ഇന്ന് വീണ്ടും ചര്‍ച്ച

ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബില്‍ നിന്നും മറ്റുമുള്ള കര്‍ഷകര്‍ രാജ്യതലസ്ഥാനത്ത് നടത്തുന്ന ഐതിഹാസിക സമരം കൊടുംതണുപ്പിനെയും കനത്ത മഴയെയും അവഗണിച്ച് തുടരുന്നു. ജനുവരി മാസത്തിലെ കടുത്ത തണുപ്പിനു പുറമെ ഇന്നലെ സമരവേദിയിലുള്‍പ്പെടെ കനത്ത മഴയായിരുന്നു. കോരിച്ചൊരിയുന്ന മഴ കാരണം വെള്ളക്കെട്ടുയര്‍ന്നെങ്കിലും സമരത്തില്‍ നിന്നു രിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് കര്‍ഷകര്‍. അതിനിടെ, കേന്ദ്രസര്‍ക്കാര്‍ ഇന്ന് വീണ്ടും കര്‍ഷകരുമായി ചര്‍ച്ച നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഇന്നത്തെ ചര്‍ച്ചയില്‍ തങ്ങളുടെ പ്രധാന ആവശ്യങ്ങളായ മൂന്ന് വിവാദ നിയമങ്ങള്‍ പിന്‍വലിക്കുന്നതിലും…

Read More

യുപിയില്‍ ശ്മശാനത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് മരിച്ചവരുടെ എണ്ണം 25 ആയി

മുറാദ്‌നഗര്‍: ഉത്തര്‍പ്രദേശിലെ മുറാദ്‌നഗറില്‍ ശ്മശാനത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് മരിച്ചവരുടെ എണ്ണം 25 ആയി. മഴ പെയ്യുന്നതിനിടെ കെട്ടിടത്തില്‍ കൂട്ടത്തോടെ അഭയം തേടിയപ്പോള്‍ മേല്‍ക്കൂര തകര്‍ന്നാണ് അപകടമെന്ന് ഗാസിയാബാദ് എസ്പി(സിറ്റി 1) അഭിഷേക് വര്‍മ പറഞ്ഞു. രാം ധന്‍ എന്നയാളുടെ മൃതദേഹം സംസ്‌കരിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ ഇദ്ദേഹത്തിന്റെ ബന്ധുക്കളാണ് മരിച്ചവരിലേറെയും. കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാന്‍ തിരിക്കാന്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ മണിക്കൂറുകളോളം രക്ഷാപ്രവര്‍ത്തനം നടത്തി. ദേശീയ ദുരന്ത പ്രതികരണ സേനയും (എന്‍ഡിആര്‍എഫ്) സ്ഥലത്തെത്തിയിരുന്നു. അപകടത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരെ കൂടാതെ…

Read More

കവി അനിൽ പനച്ചൂരാൻ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്‍ (51) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കോവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമായത്. ലാല്‍ ജോസിന്റെ അറബിക്കഥ എന്ന ചിത്രത്തിലെ ‘ചോര വീണ മണ്ണില്‍ നിന്നു ‘…, എം. മോഹനന്റെ കഥ പറയുമ്പോള്‍ എന്ന ചിത്രത്തിലെ ‘വ്യത്യസ്തനാമൊരു ബാര്‍ബറാം ബാലനെ…’ എന്നീ ഗാനങ്ങള്‍ ഇദ്ദേഹത്തെ പ്രശസ്തിയിലേക്കുയര്‍ത്തി. അറബിക്കഥയിലെ ചോര വീണ മണ്ണില്‍ നിന്നു എന്ന ഗാനരംഗത്ത് അഭിനയിച്ചതും ഇദ്ദേഹമാണ്. ആലപ്പുഴ ജില്ലയില്‍ കായംകുളം ഗോവിന്ദമുട്ടത്ത്…

Read More

പാണത്തൂര്‍ ബസ് അപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധയെന്ന് റിപ്പോര്‍ട്ട്

കാസര്‍കോട് പാണത്തൂര്‍ ബസ് അപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധയും പരിചയക്കുറവുമാണെന്ന് റിപ്പോര്‍ട്ട്. ടോപ് ഗിയറില്‍ വാഹനമിറക്കിയത് അപകടത്തിനിടയാക്കി. ചെങ്കൂത്തായ ഇറക്കത്തില്‍ വളവ് എത്തും മുൻപ് ബസ് നിയന്ത്രണം വിട്ടിരുന്നു. മോട്ടോര്‍ വാഹനവകുപ്പ് തയ്യാറാക്കിയ പ്രാഥമിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കര്‍ണാടകയില്‍ നിന്നുളള വിവാഹ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് വീടിനു മുകളിലേയ്ക്ക് മറിയുകയായിരുന്നു. അപകടത്തില്‍ ഏഴു പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Read More

ന്യൂസ് പേഴ്സണ്‍ ഓഫ് ദി ഇയര്‍ അവാർഡ് ആരോഗ്യ മന്ത്രി കെ കെ ശൈലജയ്ക്ക്

ഗള്‍ഫിലെ റേഡിയോ ഏഷ്യയുടെ ഈ വര്‍ഷത്തെ വാര്‍ത്താതാരമായി ശ്രോതാക്കള്‍ തെരഞ്ഞെടുത്തത് ആരോഗ്യ മന്ത്രി കെ കെ ശൈലജയെ. 2020ലെ റേഡിയോ ഏഷ്യ ന്യൂസ് പേഴ്സണ്‍ ഓഫ് ദി ഇയര്‍ എന്നാണ് അം​ഗീകാരത്തിന്റെ പേര്. കൊവിഡ് മഹാമാരിയില്‍ ജാ​ഗ്രതയോടുകൂടിയുള്ള ഇടപെടലിലൂടെ കേരളത്തെ വലിയ വിപത്തില്‍ നിന്നും രക്ഷിച്ചതിനും മികച്ച പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിന്റെ ആരോ​ഗ്യമേഖലയുടെ യശസ്സ് അന്തരാഷ്ട്ര തലത്തില്‍ ഉയര്‍ത്തിയതിനുമാണ് പുരസ്കാരം.ആരോ​ഗ്യമന്ത്രിയുടെ അര്‍പ്പണമനോഭാവത്തോടെയുള്ള നിസ്വാര്‍ത്ഥ സേവനം കൂടി പരി​ഗണിച്ചാണ് പുരസ്കാരം നല്‍കിയിരിക്കുന്നത്.

Read More

സുഹൃത്തുക്കള്‍ കൊലപ്പെടുത്തിയ യുവാവിന്റേതെന്ന്  സംശയിക്കുന്ന മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി

മലപ്പുറം:സുഹൃത്തുക്കള്‍ കൊലപ്പെടുത്തിയ യുവാവിന്റേതെന്ന്  സംശയിക്കുന്ന മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി.എടപ്പാള്‍ പന്താവൂരിൽ ‍യുവാവിന്റെ മൃതദേഹാവശിഷ്ടം മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ഉപയോഗശൂന്യമായ കിണറ്റില്‍ നിന്നും കണ്ടെത്തി. സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് പൂക്കരത്തറ സെന്‍ററിലെ കെട്ടിടത്തിനു സമീപമുളള കിണറ്റില് മൃതദേഹം കണ്ടെത്തിയത്.എടപ്പാൾ പൂക്കരത്തറയിലെ കിണറ്റിൽ നിന്നാണ് മൃതദേഹത്തിന്റെ ഭാ​ഗങ്ങൾ കണ്ടെത്തിയത്. മൃതദേഹം ഇർഷാദിന്റേതാണോ എന്ന് സ്ഥിരീകരിക്കാൻ തുടർ പരിശോധനകൾ നടത്തും. മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി. ശനിയാഴ്​ച ഒമ്പതുമണിക്കൂർ നീണ്ട തെളിവെടുപ്പിനൊടുവിലും മൃതദേഹം കണ്ടെത്താനായിരുന്നില്ല. കിണറ്റില്‍ വലിയ…

Read More

കേന്ദ്ര സർക്കാർ നികുതി കുറച്ച് നൽകി സഹായിച്ചില്ലെങ്കിൽ ഈ വർഷത്തെ ട്വന്റി20 ലോകകപ്പ് യുഎഇയിലേക്ക്

കേന്ദ്ര സർക്കാർ നികുതി കുറച്ച് നൽകി സഹായിച്ചില്ലെങ്കിൽ ഈ വർഷത്തെ ട്വന്റി20 ലോകകപ്പ് യുഎഇയിലേക്ക മാറ്റും. സംഘാനത്തിന് നികുതിയിനത്തിൽ മാത്രം ഇന്ത്യൻ ക്രിക്കറ്റ് കണ്‍ട്രോൾ ബോർഡ് (ബിസിസിഐ) അടയ്ക്കേണ്ട തുക ഏകദേശം 906 കോടി രൂപയോളം വരും എന്ന് ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നു. ഇളവിനായി ബിസിസിഐ കേന്ദ്ര ധനകാര്യ വകുപ്പിന് നൽകിയ അപേക്ഷയിൽ ഇത് വരെ കേന്ദ്ര സർക്കാർ തീരുമാനമെടുത്തിട്ടില്ല. നികുതിയിളവ് സംബന്ധിച്ചുള്ള തീരുമാനം അറിയുന്നതിനായ് 2019 ഡിസംബർ 31 മുതൽ 2020 ഡിസംബർ 31…

Read More

അടിയന്തര അറിയിപ്പ്: വയനാട് ജില്ലാ ആശുപത്രിയിലേക്ക് പ്ലാസ്മ വളരെ അത്യാവശ്യം

അറിയിപ്പ്:    മാനന്തവാടി ജില്ലാ ആശുപത്രിയിൽ 0-ve,  O+ve, A+ve  പ്ലാസ്മ  വളരെ അത്യാവശ്യമായി വന്നിരിക്കയാണ്.  കോവിഡ് രോഗ മുക്തരായി 28 ദിവസം കഴിഞ്ഞ 4 മാസം കഴിയാത്ത 50 കിലൊയെങ്കിലും ശരീരഭാരമുള്ളവർ സന്നദ്ധരായി ഉണ്ടെങ്കിൽ ദയവായി രാവിലെ 9.30 നും ഉച്ചക്ക് 1 നുമിടയിൽ ബ്ലഡ് ബാങ്കിൽ എത്തുമല്ലൊ. വിശദ വിവരങ്ങൾക്ക്: 9447933287 (ഷിനോജ് ).

Read More