Headlines

Webdesk

വയനാട് തോൽപ്പെട്ടിയിൽ ചെക്പോസ്റ്റിൽ എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിൽ 100 കിലോയോളം കഞ്ചാവ് പിടികൂടി

വയനാട് തോൽപ്പെട്ടിയിൽ ചെക്പോസ്റ്റിൽ എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിൽ 100 കിലോയോളം കഞ്ചാവ് പിടികൂടി. രണ്ട് പേർ കസ്റ്റഡിയിൽ. വയനാട് സ്വദേശിയും, കൊല്ലം സ്വദേശിയുമാണ് കസ്റ്റഡിയിലുള്ളത്. വിപണിയിൽ ഒരു കോടിയോളം വിലമതിക്കുന്നതാണ് പിടികൂടിയ കഞ്ചാവ് .പച്ചക്കറി കയറ്റി വന്ന വാഹനത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു

Read More

രാജ്യം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു; ചെങ്കോട്ടയിൽ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തി

രാജ്യം എഴുപത്തിനാലാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു. ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാക ഉയർത്തിയതോടെ ഔദ്യോഗിക പരിപാടികൾക്ക് തുടക്കമായി. സ്വയംപ്യാപ്ത ഇന്ത്യ വെല്ലുവിളികൾ മറികടക്കുമെന്ന് പ്രധാമന്ത്രി പറഞ്ഞു കൊവിഡിനെതിരെ പോരാടുന്നവർക്ക് പ്രധാനമന്ത്രി ആദരം അർപ്പിച്ചു. ആരോഗ്യ പ്രവർത്തകർ രാജ്യത്തിന് നൽകുന്നത് മഹനീയ സേവനമാണ്. നിശ്ചയദാർഢ്യം കൊണ്ട് കൊവിഡ് പ്രതിസന്ധിയെ മറികടക്കാൻ സാധിക്കും. പ്രകൃതി ദുരന്തങ്ങൾക്ക് ഇരയായവർക്ക് അർഹമായ സഹായം ലഭിക്കും. അതിർത്തിയിലെ കടന്നാക്രമണത്തെയും പ്രധാനമന്ത്രി വിമർശിച്ചു. ചൈനയെ പരോക്ഷമായി വിമർശിക്കുകയും ചെയ്തു. ഇന്ത്യ വെട്ടിപ്പിടിക്കൽ നയത്തെ എന്നും…

Read More

സർവമനുഷ്യരും തുല്യരാകുന്ന സുദിനത്തിലേക്ക് മുന്നേറാം; സ്വാതന്ത്ര്യ ദിനാശംസയുമായി മുഖ്യമന്ത്രി

സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർവ മനുഷ്യരും തുല്യരായി തീരുന്ന സുദിനത്തിലേക്ക് നമുക്ക് മുന്നേറാമെന്നും ബഹുസ്വരതയുടെ വർണരാജിയായി നമ്മുടെ രാജ്യം തെളിഞ്ഞുയരുന്ന നാളിലേക്ക് നീങ്ങാമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ വാക്കുകൾ നാം ഇതുവരെ നേരിടാത്ത ഒരു സാഹചര്യത്തിലൂടെ കടന്നുപോവുന്ന ഘട്ടത്തിലാണ് ഇത്തവണത്തെ സ്വാതന്ത്ര്യദിനം കടന്നുവരുന്നത്. കോവിഡ് എന്ന മഹാമാരി ഇന്ത്യയിലും ലോകമാകെയുമുണ്ട്. നമ്മളൊന്നിച്ചാണ് കോവിഡ് എന്ന മഹാമാരിക്കെതിരെ പ്രതിരോധം തീര്‍ക്കുന്നത്. കേരളത്തിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനൊപ്പം പങ്കാളികളായി. ലോക്ക് ഡൗണ്‍ കാലത്ത്…

Read More

എല്ലാ മാന്യ വായനക്കാർക്കും മെട്രോ മലയാളം വെബ് പോർട്ടലിൻ്റ സ്വാതന്ത്ര്യ ദിനാശംസകൾ

ഇന്ത്യ സ്വാതന്ത്ര്യം ആഘോഷിച്ചു കൊണ്ടിരിക്കുമ്പോൾ ബംഗാളിലെ കുഗ്രാമങ്ങളിലായിരുന്നു മഹാത്മജി. അവിടെ നിന്ന് ഗാന്ധിജി പറഞ്ഞു “ഇന്ത്യയുടെതലസ്ഥാനം ലണ്ടനില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാറിയതുകൊണ്ട് രാജ്യത്തിന്സ്വാതന്ത്ര്യം കിട്ടിയെന്നു നമുക്ക് പറയാനാവില്ല. ഇന്ത്യയിലെ ജനകോടികളില്‍ ഏറ്റവും നിസ്സാരക്കാരനായപൗരനും ഭയരഹിതമായി, വിവേചനങ്ങളില്ലാതെ, ദാരിദ്ര്യമില്ലാതെ ജീവിക്കാന്‍ കഴിയുന്നതുവരെ നമ്മുടെ സ്വാതന്ത്ര്യത്തിന് അര്‍ഥമുണ്ടാകില്ല” സ്വാതന്ത്ര്യ ലബ്ദിയുടെ അർദ്ധരാത്രിയിൽ ജവഹർലാൽ നെഹ്‌റു രാഷ്ട്രത്തോടായി പറഞ്ഞു “ഇന്ന് പാതിരാ മണി മുഴങ്ങുമ്പോള്‍ ഇന്ത്യ ഉണര്‍ന്നെഴുന്നേല്‍ക്കും. ഒരു പുതു ജീവിതത്തിലേക്കും സ്വാതന്ത്യത്തിലേക്കും. ആനിമിഷം ഇതാ സമാഗതമാവുകയാണ്. ചരിത്രത്തില്‍ അത്യപൂര്‍വ്വമായി മാത്രം…

Read More

വയനാട് മീനങ്ങാടി അപ്പാട് യൂക്കാലി കോളനിയില്‍ മുപ്പതോളം പേര്‍ക്ക് വയറിളക്ക രോഗം ബാധിച്ചതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നൽകി

വയനാട് മീനങ്ങാടി അപ്പാട് യൂക്കാലി കോളനിയില്‍ മുപ്പതോളം പേര്‍ക്ക് വയറിളക്ക രോഗം ബാധിച്ചതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍മാരായ ഡോ. നൂനമര്‍ജ, ഡോ.സാവന്‍, ഡോ. പ്രിയ എന്നിവരുടെ നേതൃത്വത്തിലുളള ആരോഗ്യസംഘം പ്രദേശത്ത് സന്ദര്‍ശനം നടത്തിയ ശേഷമാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്. ആഗസ്റ്റ് 11 നാണ് അപ്പാട് യൂക്കാലി കോളനിവാസികള്‍ക്ക് വയറിളക്ക രോഗമുണ്ടായത്. ജലജന്യ രോഗങ്ങള്‍, കൊതുക് ജന്യ രോഗങ്ങള്‍, എലിപ്പനി എന്നിവ വ്യാപകമാകുന്ന സാഹചര്യം ഒഴിവാക്കാന്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന്…

Read More

സ്വാതന്ത്യദിനാഘോഷ ചടങ്ങുകള്‍ പതിനഞ്ച് മിനിറ്റ് മാത്രം, മാര്‍ച്ച് പാസും ഗാര്‍ഡ് ഓഫ് ഓര്‍ണര്‍ പരിശോധനയുമുണ്ടാവില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനതല സ്വാതന്ത്യദിനാഘോഷത്തിന്റെ സമയം 15 മിനിറ്റാക്കി ചുരുക്കി. മുഖ്യമന്ത്രി പതാക ഉയര്‍ത്തുന്നതടക്കമുള്ള സമയമാണ് കുറച്ചിരിക്കുന്നത്. സേനാ വിഭാഗങ്ങളുടെ അഭിവാദ്യം സ്വീകരിക്കല്‍ മാത്രമേ ഉണ്ടാവൂ. മാര്‍ച്ച് പാസും ഗാര്‍ഡ് ഓഫ് ഓര്‍ണര്‍ പരിശോധനയുമുണ്ടാവില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. എഴുപത്തി നാലാം സ്വാതന്ത്ര്യദിനം പ്രമാണിച്ച് സംസ്ഥാനത്തെ ജനങ്ങള്‍ക്കും ലോകമെമ്പാടുമുള്ള കേരളീയര്‍ക്കും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആശംസകള്‍ നേര്‍ന്നു.

Read More

സബ്‌സിഡി നിരക്കില്‍ കാലിത്തീറ്റ വിതരണം ചെയ്യും

കോവിഡ് പശ്ചാത്തലത്തിൽ പ്രയാസം നേരിടുന്ന ക്ഷീര കര്‍ഷകര്‍ക്ക് കാലിത്തീറ്റ വിതരണം ചെയ്യാന്‍ ക്ഷീര വികസന വകുപ്പ് തീരുമാനിച്ചു. പദ്ധതിയുടെ സംസ്ഥാനതല വിതരണ ഉദ്ഘാടനം ആഗസ്ത് 17-ന് രാവിലെ 10 മണിക്ക് ക്ഷീര വികസന മന്ത്രി കെ. രാജു ഫെയ്‌സ് ബുക്ക് ലൈവ് പ്രോഗ്രാമിലൂടെ നിര്‍വഹിക്കും. ക്ഷീര വികസന വകുപ്പിന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്ത ക്ഷീര സംഘങ്ങളില്‍ പാല്‍ അളന്ന ക്ഷീര കര്‍ഷകര്‍ക്ക് 50 കിലോയുള്ള ഒരു ചാക്ക് കാലിത്തീറ്റയ്ക്ക് 400 രൂപയാണ് സബ്‌സിഡി നല്‍കുന്നത്. ക്ഷീര കര്‍ഷകര്‍…

Read More

കൂടത്തായി കൊലപാതക പരമ്പര കേസ്: മുഖ്യപ്രതി ജോളിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സ്ത്രീയെന്ന പരിഗണന വച്ചു ജാമ്യം അനുവദിക്കാനാവില്ലെന്നു കോടതി വ്യക്തമാക്കി. ജോളിക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ആറു കേസുകളിലെ കുറ്റകൃത്യങ്ങള്‍ സമാനമായ രിതീയിലാണ് ചെയ്തിരിക്കുന്നതെന്നു കോടതി വിലയിരുത്തി. പ്രതിയുടെ പ്രവര്‍ത്തികള്‍ ഗുരുതര സ്വഭാവത്തിലുള്ളതാണെന്നും ജാമ്യം അനുവദിക്കാനാവില്ലെന്നും കോടതി ഉത്തരവില്‍ പറയുന്നു. 2019 നവംബര്‍ മൂന്നു മുതല്‍ ജോളി റിമാന്റില്‍ കഴിയുകയാണ്. ജോളിക്കെതിരെയുള്ള അന്വേഷണം പൂര്‍ത്തിയാക്കി അന്തിമ റിപോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ശിക്ഷിക്കപ്പെടാന്‍ കാരണമാകുന്ന തെളിവുകളില്ലെന്നും ഇതിനെ അനുകൂലിക്കുന്ന ശാസ്ത്രീയവും…

Read More

മണ്ണിലിറങ്ങിയ സാന്ദ്രയുടെ കുഞ്ഞോമനകള്‍ക്ക് സ്‌നേഹമറിയിച്ച് മോഹന്‍ലാല്‍

സാന്ദ്രയുടെ കുഞ്ഞോമനകള്‍ക്ക് സ്‌നേഹമറിയിച്ച് എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍.ഇരട്ടക്കുട്ടികളായ ഉമ്മിണിത്തങ്കയെയും ഉമ്മുക്കുല്‍സുവും നാടിന്റെ നേരും ചൂരുമറിഞ്ഞ് വളരണമെന്ന് നിര്‍ബന്ധമുള്ള അമ്മയാണ് നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസ് കുഞ്ഞുങ്ങള്‍ മരം നടുന്നതിന്റെയും കൃഷി ചെയ്യാന്‍ കൂടുന്നതിന്റെയും വീഡിയോയാണ് മോഹന്‍ലാല്‍ പങ്കുവച്ചിരിക്കുന്നത്. മണ്ണറിഞ്ഞും മഴ നനഞ്ഞും വളരുന്ന രണ്ട് കുഞ്ഞിളം കിളികള്‍ എന്ന് തുടങ്ങുന്ന കുറിപ്പും മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. മോഹന്‍ലാലിന്റെ കുറിപ്പ്: മണ്ണറിഞ്ഞും മഴ നനഞ്ഞും വളരുന്ന രണ്ട് കുഞ്ഞിളം കിളികള്‍ , സാന്ദ്രയുടെ തങ്കക്കൊലുസ്… ദാ ഇവിടെ മരം…

Read More

മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്

മുഖ്യമന്ത്രി പിണറായി വിജയന്റെയും ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജയുടെയും കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്. ഇരുവര്‍ക്കും ആന്റിജന്‍ പരിശോധനയാണ് നടത്തിയത്. കരിപ്പൂർ വിമാനദുരന്ത പ്രദേശം സന്ദർശിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചത് വിമാന അപകടം നടന്നതിന് അടുത്ത ദിവസമാണ് മുഖ്യമന്ത്രി സ്ഥലം സന്ദർശിച്ചത്. രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കും കലക്ടർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. കരിപ്പൂര്‍ സന്ദര്‍ശിച്ച മന്ത്രിമാരും നിരീക്ഷണത്തില്‍ പ്രവേശിച്ചിട്ടുണ്ട്. മലപ്പുറത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപ്പട്ടികയില്‍ മുഖ്യമന്ത്രിയും…

Read More