Headlines

Webdesk

യുപിയിൽ ആറ് വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ; കീഴടക്കിയത് ഏറ്റുമുട്ടലിലൂടെ

ഉത്തർപ്രദേശിലെ ഹാർപൂരിൽ ആറ് വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. ആഴ്ചകൾക്ക് ശേഷമാണ് പ്രതി ദളപത് പിടിയിലാകുന്നത്. പോലീസിന്റെ തോക്ക് തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിക്ക് ഏറ്റുമുട്ടലിൽ പരുക്കേൽക്കുകയും ചെയ്തു. പോലീസ് തിരിച്ചു നടത്തിയ വെടിവെപ്പിൽ ദളപതിന്റെ കാലിനാണ് വെടിയേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം പോലീസിനെ തെറ്റിദ്ധരിപ്പിക്കുന്നതിനായി ഇയാൾ ആത്മഹത്യാക്കുറിപ്പ് എഴുതി നദിക്കരയിൽ വെക്കുകയും വസ്ത്രങ്ങൾ ഒപ്പം ഉപേക്ഷിക്കുകയും ചെയ്തിരുന്നു. ക്രൂരമായ പീഡനത്തിൽ അതീവ ഗുരുതരാവസ്ഥിലായ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയെ പീഡിപ്പിക്കുകയും സ്വകാര്യ…

Read More

വയനാട്ടിൽ സ്വാതന്ത്ര്യ ദിനാഘോഷം: ജില്ലാ കലക്ടര്‍ പതാക ഉയര്‍ത്തും

ജില്ലാതല സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ ഇന്ന് (ആഗസ്റ്റ് 15) കല്‍പ്പറ്റ എസ്.കെ.എം..ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. രാവിലെ 8.40 ന് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിക്കും. കോവിഡ് പശ്ചാത്തലത്തില്‍ പരേഡ് ഉണ്ടാവില്ല. മുഖ്യാതിഥിയായി മന്ത്രിയും പങ്കെടുക്കില്ല. ആരോഗ്യ പ്രവര്‍ത്തകരുടെയും ശുചീകരണ തൊഴിലാളികളുടെയം പ്രതിനിധികളെ ചടങ്ങിലേക്ക് പ്രത്യേകം ക്ഷണിച്ചിട്ടുണ്ട്. 9.07 ന്ചടങ്ങുകള്‍ അവസാനിക്കും. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടക്കുന്ന പരിപാടിയില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടായിരിക്കില്ല.

Read More

വയനാട്ടിൽ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകൾ പ്രഖ്യാപിച്ചു :കണ്ടെയ്ന്‍മെന്റ് സോണുകളിൽ നിന്ന് ഒഴിവാക്കിയ പ്രദേശങ്ങൾ ഇവയാണ്

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 10 ല്‍ ഉള്‍പ്പെടുന്ന പാല്‍വെളിച്ചത്തെ ആയുര്‍വേദ യോഗവില്ല എന്ന സ്ഥാപനവും പരിസരവും മൈക്രോ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ്- 5 നെ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി ജില്ലാ കലക്ടര്‍ ഉത്തരവിറക്കി.

Read More

സമ്പർക്കരോഗികൾ കുത്തനെ ഉയരുന്നു; ഇന്ന് 1354 കേസുകൾ, ഉറവിടം അറിയാത്തവർ 86

സംസ്ഥാനത്ത് കടുത്ത ആശങ്കയുണർത്തി സമ്പർക്ക രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുന്നു. ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 1569 പേരിൽ 1354 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതിൽ 86 പേരുടെ ഉറവിടം വ്യക്തമല്ല. തിരുവനന്തപുരത്ത് 300 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധ. മലപ്പുറത്ത് 173 പേർക്കും പാലക്കാട് 161 പേർക്കും എറണാകുളത്ത് 110 പേർക്കും സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ആലപ്പുഴ 99, കോട്ടയം 86, കോഴിക്കോട് 85, തൃശ്ശൂർ 68, കൊല്ലം 65, കണ്ണൂർ 63, വയനാട് 56, കാസർകോട് 34,…

Read More

സ്വാതന്ത്ര്യ ദിനാഘോഷം;കനത്ത സുരക്ഷയില്‍ രാജ്യം;ചെങ്കോട്ടയില്‍ അതീവ ജാഗ്രത

ന്യൂഡല്‍ഹി: സ്വാതന്ത്ര്യ ദിനാഘോഷം കണക്കിലെടുത്ത് രാജ്യത്തെ പ്രധാന നഗരങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഡല്‍ഹി,മുംബൈ,കൊല്‍ക്കത്ത,ജെയ്പുര്‍,ബെംഗളുരു,അഹമദാബാദ്,ശ്രിനഗര്‍,ഹൈദരാബാദ് എന്നീ വന്‍ നഗരങ്ങളിലും തന്ത്ര പ്രധാന സ്ഥലങ്ങളിലും ചരിത്ര പ്രാധാന്യം ഉള്ള സ്ഥലങ്ങളിലും ഒക്കെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഭീകര സംഘടനകള്‍ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ജമ്മു കശ്മീരില്‍ സുരക്ഷാ സേന അതീവ ജാഗ്രതയാണ് പാലിക്കുന്നത്,കര്‍ശന പരിശോധനയാണ് സുരക്ഷാ സേന നടത്തുന്നത്.

Read More

കൊവിഡ് ചികിത്സയിൽ കഴിയുന്ന എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ സ്ഥിതി അതീവ ഗുരുതരമെന്ന് റിപ്പോർട്ട്

കൊവിഡ് സ്ഥിരീകരിച്ച ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില ഗുരുതരമായതായി മെഡിക്കൽ ബുള്ളറ്റിൻ. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. ആരോഗ്യനില വഷളായതിനെ തുടർന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹം ജീവൻ നിലനിർത്തുന്നതെന്നാണ് വിവരം. ഓഗസ്റ്റ് 5നാണ് എസ് പി ബിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തുടക്കത്തിൽ ആരോഗ്യനില തൃപ്തികരമായിരുന്നു. എന്നാൽ ഇന്നലെയോടെ സ്ഥിതി വഷളാകുകയായിരുന്നു.

Read More

പുതുതായി 18 ഹോട്ട് സ്‌പോട്ടുകൾ; സംസ്ഥാനത്താകെ 555 ഹോട്ട് സ്‌പോട്ടുകൾ

ഇന്ന് 18 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കൊല്ലം ജില്ലയിലെ ശാസ്താംകോട്ട (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 5, 8), വെസ്റ്റ് കല്ലട (6), ശൂരനാട് സൗത്ത് (11), പോരുവഴി (4, 5), എരുമപ്പെട്ടി (17), മറ്റത്തൂര്‍ (4, 5 (സബ് വാര്‍ഡുകള്‍), വെങ്കിടങ്ങ് (1, 3, 17), ആലപ്പുഴ ജില്ലയിലെ തിരുവന്‍വണ്ടൂര്‍ (2, 9), പള്ളിപ്പുറം (10, 16), എറണാകുളം ജില്ലയിലെ രായമംഗലം (19), വടവുകോട് (സബ് വാര്‍ഡ് 15), പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂര്‍ (15, 17 (സബ്…

Read More

വയനാട്ടിൽ 57 പേര്‍ക്ക് കൂടി കോവിഡ്; 56 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ: 33 പേര്‍ക്ക് രോഗ മുക്തി

വയനാട് ജില്ലയില്‍ ഇന്ന് 57 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 33 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ 56 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1034 ആയി. ഇതില്‍ 709 പേര്‍ രോഗമുക്തരായി. മൂന്നു പേര്‍ മരണപ്പെട്ടു. നിലവില്‍ 322 പേരാണ് ചികിത്സയിലുള്ളത്. 306 പേര്‍ ജില്ലയിലും 16 പേര്‍ ഇതര ജില്ലകളിലും ചികിത്സയില്‍ കഴിയുന്നു. രോഗം സ്ഥിരീകരിച്ചവര്‍ : വാളാട്…

Read More

1569 പേർക്ക് കൂടി കൊവിഡ്, 1354 പേർക്ക് സമ്പർക്കത്തിലൂടെ, 10 മരണം; 1304 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 1569 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 310 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 198 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 180 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 114 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 113 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 101 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 99 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 95 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 80 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 75…

Read More

വയനാട്ടിൽ ആദിവാസി യുവാവിനെ കൊന്നു തിന്ന കടുവയെ ചത്ത നിലയിൽ കണ്ടെത്തി

വയനാട്ടിൽ ആദിവാസി യുവാവിനെ കൊന്നു തിന്ന കടുവയെ ചത്ത നിലയിൽ കണ്ടെത്തി. 12 വയസുള്ള ആൺ കടുവയുടെ ജഡം പുൽപ്പള്ളി വെളുകൊല്ലി വന മേഖലയിലാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വനം വകുപ്പ് റെയിഞ്ച് ഓഫീസറുൾപ്പടെയുള്ളവരെയും ഈ കടുവ ആക്രമിച്ചിരുന്നു. വനം വകുപ്പ് സീനിയർ വെറ്ററിനറി സർജൻ ഡോക്ടർ അരുൺ സക്കറിയുടെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി. പ്രായാധിക്യമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം

Read More