കൽപ്പറ്റ: തിരുനെല്ലിയിൽ പട്ടാപകൽ കടുവ ആടിനെ കടിച്ചു കൊന്നു. തലനാരിഴക്കാണ് മനുഷ്യർ രക്ഷപ്പെട്ടത്. അപ്പ പാറ ചേകാടി ജാനകിയുടെ ഗർഭിണിയായ ആടിനെയാണ് കടുവ കടിച്ചു കൊന്നത്. ഞായറാഴ്ച്ച മൂന്ന് മണിയോടെ വീട് പരിസരത്ത് നിന്ന് കുറച്ച് മാറി ആടിനെ മേയ്ക്കുന്നതിനിടയിലാണ് ആടിനെ കടുവ കടിച്ചു കൊന്നത്. .ആൾക്കാരുടെ മുന്നിൽ വെച്ചാണ് കടുവ ആടിനെ ആക്രമിച്ചു കൊന്നത്. തൊട്ടടുത്ത് കാലികളെ തീറ്റിക്കുന്നവരും ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അർഹമായ നഷടപരിഹാരം വനം വകുപ്പ് നൽകുമെന്ന് തോൽപെട്ടി വൈൽഡ് ലൈഫ് ഡെപ്യൂട്ടി റെയിഞ്ചർ അബ്ദുൾ ഗഫൂർ പറഞ്ഞു.വയനാടിൻ്റെ പല ഭാഗങ്ങളിലും അടുത്ത ദിവസങ്ങളിൽ വന്യമൃഗശല്യം രൂക്ഷമായിട്ടുണ്ട്. കാട്ടാന, കാട്ടുപോത്ത്, കാട്ടുപന്നി, കടുവ, പുലി എന്നിവയുടെ ആക്രമണമാണ് കൂടുതൽ .