Headlines

Webdesk

കണ്ണൂർവിമാനത്താവളത്തിൽ ലക്ഷങ്ങളുടെ വിദേശ കറൻസി പിടികൂടി

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലക്ഷങ്ങളുടെ വിദേശ കറൻസി പിടികൂട. തലശ്ശേരി സ്വദേശി അറയ്ക്കൽ ഷുഹൈബിൽ നിന്നാണ് 5.7 ലക്ഷം രൂപയുടെ വിദേശ കറൻസി പിടികൂടിയത്. യുഎഇ ദിർഹം, ഒമാനി റിയാൽ, ബഹ്‌റൈൻ ദിനാർ തുടങ്ങിയവയാണ് ഇയാളുടെ കൈവശമുണ്ടായിരുന്നത്. ദുബൈയിൽ നിന്നാണ് ഇയാൾ എത്തിയത്.

Read More

ടാങ്കർ ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം; സംഭവം താമരശേരി നഗര മധ്യത്തിൽ ഇന്ന് ഉച്ചയോടെ

ടാങ്കർ ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം സംഭവം താമരശേരി നഗര മധ്യത്തിൽ ഇന്ന് ഉച്ചയോടെ താമരശ്ശേരി: ട്രഷറിക്ക് മുൻവശത്ത് വെച്ചാണ് അപകടം. താമരശ്ശേരി കുടുക്കിൽ ഉമ്മരം പുതിയാമ്പത്ത് അപ്പുനായരാണ് മരണപ്പെട്ടത്.ഇദ്ദേഹം നേരത്തെ താമരശ്ശേരി ഷമീന തിയറ്ററിലെ ജീവനക്കാരനായിരുന്നു. കാരാടി ഭാഗത്ത് നിന്നും ചുങ്കം ഭാഗത്തേക്ക് വരികയായിരുന്നു ഇരു വാഹനങ്ങളും. ടാങ്കർ ലോറിയുടെ പിൻവശത്തെ ഇടതുഭാഗത്തെ ടയറിനടിയിലേക്ക് വീണ് ടയർ കയറി ശരീരഭാഗങ്ങൾ റോഡിൽ ചിന്നി ചിതറിയ നിലയിലായിരുന്നു. അപ്പു നായർ സഞ്ചരിച്ച KL – 57-9834 നമ്പർ…

Read More

ജയിലിലേക്ക് മാറ്റരുത്, ആരോഗ്യസ്ഥിതി ഗുരുതരമാണ്; പുതിയ അപേക്ഷയുമായി ഇബ്രാഹിംകുഞ്ഞ്

പാലാരിവട്ടം പാലം അഴിമതി കേസിൽ ജാമ്യാപേക്ഷ തള്ളിയ കോടതി ഉത്തരവിൽ ഇളവ് തേടി മുസ്ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ വി കെ ഇബ്രാഹിംകുഞ്ഞ് ഹൈക്കോടതിയെ സമീപിച്ചു. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് ജയിലിലേക്ക് മാറ്റിയ ശേഷം പുതിയ ജാമ്യാപേക്ഷയുമായി സമീപിക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടത്. എന്നാൽ ഈ വ്യവസ്ഥ ഒഴിവാക്കണമെന്നാണ് ഇബ്രാഹിംകുഞ്ഞ് അപേക്ഷിക്കുന്നത്. ആരോഗ്യസ്ഥിതി അതീവ ഗുരുതരമാണെന്നും ജയിലിലേക്ക് മാറ്റുന്നത് ജീവൻ അപകടത്തിലാക്കുമെന്നും അപേക്ഷയിൽ ലീഗ് നേതാവ് പറയുന്നു. ആശുപത്രിയിൽ പോലീസ് കസ്റ്റഡിയിൽ ആയതിനാൽ ബന്ധുക്കൾക്ക് സാന്ത്വന…

Read More

വയനാട്ടിൽ പാടത്തും പറമ്പിലുമായി 800 ഹെക്ടറില്‍ കാരാപ്പുഴയിലെ വെള്ളമെത്തുന്നു

ജലസേചനം: പാടത്തും പറമ്പിലുമായി 800 ഹെക്ടറില്‍ കാരാപ്പുഴയിലെ വെള്ളമെത്തുന്നു കല്‍പറ്റ-കാരാപ്പുഴ അണയിലെ വെള്ളം കൂടുതല്‍ സ്ഥലത്തു ജലസേചനത്തിനു ലഭ്യമാക്കുന്നതിനു ജല വിഭവ വകുപ്പ് നീക്കം ഊര്‍ജിതമാക്കി. മെയ് അവസാനത്തോടെ 600 ഹെക്ടര്‍ വയലിലും 200 ഹെക്ടര്‍ കരയിലും വെള്ളം എത്തിക്കാനാണ് വകുപ്പിന്റെ തീരുമാനം. അണയുടെ സംഭരണശേഷി 76.5 മില്യണ്‍ ക്യുബിക് മീറ്ററായി വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളും ത്വരിതപ്പെടുത്തിയതായി കാരാപ്പുഴ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ വി.സന്ദീപ് പറഞ്ഞു. മീനങ്ങാടി, മുട്ടില്‍, അമ്പലവയല്‍, ബത്തേരി പഞ്ചായത്തുകളില്‍ 5,221 ഹെക്ടറില്‍ കനാലുകളിലൂടെ ജലം…

Read More

കൊച്ചി – മംഗളൂരു ഗെയില്‍പൈപ്പ്‌ലൈന്‍പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിക്കും

കൊച്ചി – മംഗളൂരു ഗെയില്‍ ദ്രവീകൃത പ്രകൃതിവാതക (എല്‍എന്‍ജി ) പൈപ്പ്‌ലൈന്‍ അഞ്ചിന് രാവിലെ 11ന് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിക്കു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കര്‍ണാടക ഗവര്‍ണര്‍ വാജഭായ് വാല, മുഖ്യമന്ത്രി പിണറായി വിജയന്‍, കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ, കേന്ദ്ര എണ്ണ പ്രകൃതിവാതക സ്റ്റീല്‍ മന്ത്രി ധര്‍മ്മേന്ദ്ര പ്രഥാന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. എന്നാൽ ഇന്ത്യയിലെ മുന്‍നിര പൊതുമേഖലാ പ്രകൃതിവാതക കമ്പനിയാണ് ഗെയില്‍. വിതരണം, എല്‍പിജി ഉത്പാദനം,…

Read More

കൊവാക്‌സിൻ സുരക്ഷിതമാണെന്ന് വ്യക്തമാക്കി ഐസിഎംആർ

കൊവാക്‌സിൻ സുരക്ഷിതമാണെന്ന് വ്യക്തമാക്കി ഐസിഎംആ. ഇതിനോടകം 23,000ത്തോളം പേരിൽ പരീക്ഷിച്ചതാണ്. വാക്‌സിൻ വിജയകരമാണെന്നും ഐസിഎംആർ മേധാവി ബൽറാം ഭാർഗവ പറഞ്ഞു. വാക്‌സിന്റെ കൃത്യമായ വിജയശതമാനം ഈ ഘട്ടത്തിൽ പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൊവാക്‌സിനും കൊവിഷീൽഡിനും ഇന്നലെയാണ് കേന്ദ്രം അനുമതി നൽകിയത്. ഇതിൽ കൊവാക്‌സിനെ സംബന്ധിച്ച് വിവാദമുയർന്നിരുന്നു. ഐസിഎംആറും ഭാരത് ബയോടെകും ചേർന്ന് തദ്ദേശീയമായി വികസിപ്പിച്ച വാക്‌സിനാണ് കൊവാക്‌സിൻ. മൂന്നാംഘട്ട പരീക്ഷണം പൂർത്തിയാകുന്നതിന് മുമ്പേ ഇതിന് അനുമതി നൽകിയതിനെയാണ് നിരവധി പേർ ചോദ്യം ചെയ്തത് എന്നാൽ കൊവിഷീൽഡിന് 70.42…

Read More

രാജ്യത്ത് അനുമതി കാത്ത് നില്‍ക്കുന്നത് ഏഴ് വാക്‌സിനുകള്‍

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അംഗീകാരം നല്‍കിയ കൊവാക്‌സിന്‍, കൊവിഷീല്‍ഡ് എന്നിവയ്ക്കു പിന്നാലെ അനുമതിക്കായി കാത്തുനില്‍ക്കുന്നത് ഏഴ് വാക്‌സിനുകള്‍. ഡ്രഗ് കണ്‍ട്രോളറുടെയും വിദഗ്ധ സമിതിയുടെയും അനുമതി തേടുന്നവയില്‍ റഷ്യയുടെ സ്പുട്‌നിക് വാക്‌സിനും ഉള്‍പ്പെടുന്നു. അമേരിക്കന്‍ കമ്പനിയാ ആസ്ട്രസെനെക്കയുടെയും ഓക്‌സ്ഫഡ് സര്‍വകലാശാലയുടെയും സഹായത്തോടെ സിറം ഇന്‍സ്റ്റിറ്റൂട്ടാണ് കൊവിഷീല്‍ഡ് നിര്‍മിച്ചത്. ഭാരത് ബയോടെക്കിന്റെയും ഐസിഎംആറിന്റെയും പൂനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിന്റെയും സഹായത്തോടെയാണ് കൊവാക്‌സിന്‍ നിര്‍മിച്ചത്. ഡിഎന്‍എ പ്ലാറ്റ്‌ഫോമില്‍ കേന്ദ്ര ബയോടെക്‌നോളജി വകുപ്പിന്റെ സഹായത്തോടെ നിര്‍മിച്ച സൈകൊവ്-ഡി…

Read More

സ്വർണവിലയിൽ വർധനവ്; പവന് ഇന്ന് 320 രൂപ ഉയർന്നു

സംസ്ഥാനത്ത് സ്വർണവില ഉയർന്നു. പവന് 320 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 37,840 രൂപയായി. ഗ്രാമിന് 4730 രൂപയാണ് വില. അന്താരാഷ്ട്ര വിപണിയിൽ സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 1917.76 ഡോളറിലെത്തി. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 50,826 രൂപയായി.

Read More

സംസ്ഥാനത്ത് കൊവിഡ് വ്യാപനം ഉയരുമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത് കൊവിഡ് വ്യാപനം ഉയരുമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ. പ്രതിദിന രോഗബാധ 9000 വരെയെത്തുമെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ. രാജന്‍ ഖൊബ്രഗഡെ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. പ്രതിദിന മരണനിരക്ക് 0.5 ആയി ഉയര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തെരഞ്ഞെടുപ്പും ആഘോഷങ്ങളും സ്‌കൂള്‍ തുറന്നതും എല്ലാം രോഗികളുടെ എണ്ണം കൂടാന്‍ കാരണമാകും. കിടത്തി ചികിത്സയിലുള്ള രോഗികളുടെ എണ്ണം ഒരു ലക്ഷം വരെ ആയേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആന്റിജന്‍ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും ആരോഗ്യവകുപ്പ് സെക്രട്ടറി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതനുസരിച്ച് കോവിഡ് ബാധിതരെ…

Read More

ശിക്ഷ റദ്ദാക്കണം: സിസ്റ്റര്‍ സെഫിയും കോട്ടൂരും ഹൈക്കോടതിയില്‍

അഭയ കേസില്‍ തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ ഫാ.തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും ഇന്നോ, നാളെയോ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. അപ്പീല്‍ സ്വീകരിക്കണം, ശിക്ഷാവിധി അടിയന്തരമായി റദ്ദാക്കണം, പ്രതികള്‍ക്ക് പുറത്തിറങ്ങാനുള്ള സാഹചര്യം ഒരുക്കണം, കീഴ്‌ക്കോടതി തെളിവുകള്‍ കാര്യമായി പരിഗണിച്ചില്ല തുടങ്ങിയ കാര്യങ്ങളാണ് അപ്പീലില്‍ ഉന്നയിക്കുന്നത്. ഇരുവര്‍ക്കും വേണ്ടി ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകരാണ് ഹാജരാകുന്നത്. നാര്‍ക്കോ അനാലിസിസ് ടെസ്റ്റിന്റെ വീഡിയോ ടേപ്പ് മാത്രമാണ് വിധിക്ക് അടിസ്ഥാനം, മോഷണക്കേസില്‍ പ്രതിയായ ഒരാളുടെ…

Read More