സംസ്ഥാനത്ത് സ്വർണവില ഉയർന്നു. പവന് 320 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 37,840 രൂപയായി.
ഗ്രാമിന് 4730 രൂപയാണ് വില. അന്താരാഷ്ട്ര വിപണിയിൽ സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 1917.76 ഡോളറിലെത്തി. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 50,826 രൂപയായി.

 
                         
                         
                         
                         
                         
                        
