Headlines

Webdesk

എടക്കല്‍ ഗുഹ: വിദഗ്ധ സമിതി രൂപീകരിച്ചു നാലുമാസം കഴിഞ്ഞിട്ടും പഠനം തുടങ്ങിയില്ല

കല്‍പറ്റ-വയനാട്ടിലെ അമ്പുകുത്തി മലനിരകളിലുള്ള എടക്കല്‍ ഗുഹയുടെ  അവസ്ഥയെക്കുറിച്ചുള്ള പഠനം സര്‍ക്കാര്‍ വിദഗ്ധ സമിതി രൂപീകരിച്ചു നാലുമാസം കഴിഞ്ഞിട്ടും തുടങ്ങിയില്ല. പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതു സംബന്ധിച്ചു വിദഗ്ധ സമിതി അംഗങ്ങള്‍ക്കു ഇതേവരെ സര്‍ക്കാര്‍ നിര്‍ദേശം ലഭിച്ചില്ലെന്നാണ് അറിയുന്നത്. വിദഗ്ധ സമിതി രൂപീകരിച്ചു സര്‍ക്കാര്‍ ഉത്തരവായിട്ടും പഠനം വൈകുന്നതില്‍  പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും ചരിത്ര തത്പരര്‍ക്കുമിടയില്‍ അമര്‍ഷം നുരയുകയാണ്. പഠനം ആരംഭിക്കുന്നതില്‍ വിദഗ്ധ സമിതിക്കു നിര്‍ദേശം നല്‍കുന്നതില്‍ സര്‍ക്കാര്‍ കാലതാമസം വരുത്തുന്നതു ദൗര്‍ഭാഗ്യകരമാണെന്നു വയനാട് പ്രകൃതി സംരക്ഷണ സമിതി സെക്രട്ടറി…

Read More

സാമ്പത്തിക സെന്‍സസുമായി പൊതുജനങ്ങള്‍ സഹകരിക്കണം

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശ പ്രകാരം ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്റെയും നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെയും സഹകരണത്തോടെ കോമണ്‍ സര്‍വീസ് സെന്റററുകളുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഏഴാമത് സാമ്പത്തിക സെന്‍സസുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്നും വിവരശേഖരണത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ജില്ലയില്‍ 2020 ജനുവരിയില്‍ ആരംഭിച്ച്  കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ നിര്‍ത്തി വെച്ചിരുന്ന ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചിട്ടുണ്ട്.. ജില്ലാ കളക്ടര്‍ ചെയര്‍മാനായും സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ മെമ്പര്‍ സെക്രട്ടറിയുമായുളള ജില്ലാ…

Read More

വയനാട് ജില്ലയില്‍ 79 പേര്‍ക്ക് കൂടി കോവിഡ് ;84 പേര്‍ക്ക് രോഗമുക്തി,76 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (4.1.21) 79 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 84 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ 76 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. കൂടാതെ വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ രണ്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 17528 ആയി. 15069 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 105 മരണം. നിലവില്‍ 2354…

Read More

സ്പീക്കറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം വീണ്ടും നോട്ടീസ് നൽകി

സ്പീക്കർ പി ശ്രീരാമകൃഷ്ണനെ തൽസ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം വീണ്ടും നോട്ടീസ് നൽകി. നിയമസഭയുടെ ബജറ്റ് സമ്മേളനം എട്ടാം തീയതി ആരംഭിക്കാനിരിക്കെയാണ് പ്രതിപക്ഷത്തിന്റെ നടപടി സ്വർണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധം ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നൽകിയിരിക്കുന്നത്. എം ഉമ്മർ എംഎൽഎയാണ് നോട്ടീസ് നൽകിയത്. നേരത്തെയും ഇതേ ആവശ്യം പ്രതിപക്ഷം ഉന്നയിച്ചിരുന്നു. അന്ന് സർക്കാരിനെതിരായ അവിശ്വാസത്തിന്റെ ഭാഗമായാണ് ആവശ്യമുന്നയിച്ചത്.

Read More

തമിഴ്‌നാട്ടിൽ തീയറ്ററുകളിലും മൾട്ടിപ്ലക്‌സുകളിലുമുണ്ടായിരുന്ന പ്രവേശന നിയന്ത്രണം സർക്കാർ നീക്കി

തമിഴ്‌നാട്ടിൽ തീയറ്ററുകളിലും മൾട്ടിപ്ലക്‌സുകളിലുമുണ്ടായിരുന്ന പ്രവേശന നിയന്ത്രണം സർക്കാർ നീക്ക. ഇനി മുതൽ മുഴുവൻ സീറ്റുകളിലും കാണികളെ അനുവദിച്ചു കൊണ്ട് സർക്കാർ ഉത്തരവിറക്കി. കൊവിഡ് കേസുകൾ കുറയുന്നത് കണക്കിലെടുത്താണ് തീരുമാനമെന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു. കേന്ദ്രസർക്കാർ നിർദേശം മറികടന്നാണ് തമിഴ്‌നാട് സർക്കാർ ഉത്തരവ് ഇറക്കിയിരിക്കുന്നത്. വിജയ് യുടെ പുതിയ ചിത്രം മാസ്റ്റർ റിലീസുമായി ബന്ധപ്പെട്ടാണ് പ്രവേശന നിയന്ത്രണം ഒഴിവാക്കിയതെന്നാണ് അറിയുന്നത്. അമ്പത് ശതമാനം കാണികളെ മാത്രം പ്രവേശിപ്പിച്ചാൽ കടുത്ത നഷ്ടമുണ്ടാക്കുമെന്ന് തീയറ്റർ ഉടമകളും വിജയും മുഖ്യമന്ത്രി പളനിസ്വാമിയോട്…

Read More

വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടി മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ ഇടുക്കി ജില്ലയിൽ ബുധനാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കുന്നത്.മൂന്ന് മണിക്കൂറിനിടെ തിരുവന്തപുരം ജില്ലയിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വരും ദിവസങ്ങളിൽ ഉച്ചക്ക് 2 മണി മുതൽ രാത്രി…

Read More

പന്തീരാങ്കാവ് യുഎപിഎ കേസ്; അലന്റെയും താഹയുടെയും ജാമ്യം റദ്ദാക്കി

പന്തീരാങ്കാവ് യുഎപിഎ കേസില്‍ അലന്‍ ഷുഹെെബിന്റെയും താഹ ഫസലിന്റെയും ജാമ്യം ഹെെക്കോടതി റദ്ദാക്കി. ജാമ്യം അനുവദിച്ച എന്‍ഐഎ കോടതിയുടെ നടപടി തെറ്റാണെന്നും ഹെെക്കോടതി വ്യക്തമാക്കി. താഹ ഫസല്‍ ഉടന്‍ കോടതിയില്‍ കീഴടങ്ങണം. അലന്‍ ചികിത്സയില്‍ കഴിയുന്നതിനാല്‍ ഉടന്‍ ഹാജരാകേണ്ട. കേസിന്റെ വിചാരണ ഒരു വര്‍ഷത്തിനകം തീര്‍ക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു കഴിഞ്ഞ സെപ്റ്റംബര്‍ ഒന്‍പതിനാണ് അലനും താഹയ്ക്കും കൊച്ചിയിലെ എന്‍ഐഎ കോടതി ജാമ്യം അനുവദിച്ചത്. ഈ ഉത്തരവ് ചോദ്യം ചെയ്താണ് എന്‍ഐഎ അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചത്.

Read More

സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ച. ആലപ്പുഴ, കോട്ടയം ജില്ലകളിലെ ചില മേഖലകളിൽ താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയിരുന്നു. ഇവിടെ നിന്ന് ശേഖരിച്ച സാമ്പിളുകളുടെ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ആലപ്പുഴയിലെ നെടുമുടി, തകഴി, പള്ളിപ്പാട്, കരുവാറ്റ എന്നിവിടങ്ങളിലും കോട്ടയം ജില്ലയിലെ നീണ്ടുരിലുമാണ് രോഗം കണ്ടെത്തിയിട്ടുള്ളത്. രോഗബാധ സ്ഥിരീകരിച്ച പ്രദേശത്തെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ പക്ഷികളെയും കൊല്ലുമെന്ന് വനംമന്ത്രി കെ രാജു അറിയിച്ചു 38,000ത്തോളം താറാവുകളെ കൊന്നൊടുക്കേണ്ടി വരും. ഡിസംബർ 19 മുതലാണ് ആലപ്പുഴയിലെ മേഖലകളിൽ താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നതായി…

Read More

പരസ്യം കണ്ട് ധാത്രി ഉപയോഗിച്ചു:മുടി വളർന്നില്ല, നടൻ അനൂപ് മേനോനും ധാത്രിക്കും പിഴ

തൃശ്ശൂർ: പരസ്യത്തിൽ പറയുന്നത് കേട്ട് പ്രമുഖ കമ്പനിയുടെ ഹെയർ ഓയിൽ വാങ്ങി ഉപയോഗിച്ചിട്ടും മുടി വളർന്നില്ല. കേസുമായി കമ്മീഷനിൽ എത്തിയപ്പോൾ പ്രമുഖ നടനും കമ്പനിക്കും പിഴശിക്ഷ.തെറ്റായി പരസ്യം നല്‍കിയെന്ന ഹര്‍ജിയില്‍ ധാത്രിക്കും പരസ്യത്തില്‍ അഭിനയിച്ച നടന്‍ അനൂപ് മേനോനും ഉപഭോക്‌തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ പിഴയിട്ടു. ഒന്നുമറിയാതെ ഉത്പന്നം വിറ്റ പാവം മെഡിക്കല്‍ സ്റ്റോര്‍ ഉടമയും സംഭവത്തില്‍പ്പെട്ടു. മുടി വളരുമെന്ന പരസ്യത്തില്‍ ആകൃഷ്‌ടനായി ഹെയര്‍ ഓയില്‍ വാങ്ങി ഉപയോഗിക്കുകയും ഫലമില്ലാതാകുകയും ചെയ്‌തതിനെ തുടര്‍ന്ന് ഫയല്‍ ചെയ്‌ത ഹര്‍ജിയിലാണ്…

Read More