Headlines

Webdesk

കൊച്ചി-മംഗളൂരു ഗെയിൽ പൈപ്പ് ലൈൻ പദ്ധതി പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു

കൊച്ചി മുതൽ മംഗലാപുരം വരെയുള്ള ഗെയിൽ പൈപ്പ് ലൈൻ പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി കമ്മീഷൻ ചെയ്തു. കൊച്ചി ഏലൂരിലെ ഗെയിൽ ഐപി സ്റ്റേഷനിലാണ് ഉദ്ഘാടന ചടങ്ങ്. ഓൺലൈനായാണ് ചടങ്ങ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പുറമെ മുഖ്യമന്ത്രി പിണറായി വിജയൻ. കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ, പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ എന്നിവരുമുണ്ട്. കൊച്ചി മുതൽ മംഗലാപുരം വരെ 450 കിലോമീറ്ററിലാണ് പ്രകൃതി വാതക വിതരണം കേരളത്തിലെയും കർണാടകയിലെയും ജനങ്ങൾക്ക് ഇന്ന് സുപ്രധാന ദിനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു….

Read More

കോഴിക്കോട് പാലാഴിയിൽ 15കാരൻ ഫ്‌ളാറ്റിൽ നിന്ന് വീണുമരിച്ചു

കോഴിക്കോട് പാലാഴിയിൽ പതിനഞ്ചുവയസ്സുകാരൻ ഫ്‌ളാറ്റിൽ നിന്ന് വീണുമരിച്ചു. പാലാഴി ബൈപാസിന് സമീപത്തെ ഹൈലൈറ്റ് റസിഡൻസിയുടെ ഒമ്പതാം നിലയിൽ നിന്നാണ് കുട്ടി വീണത് മൂവാറ്റുപുഴ സ്വദേശികളായ ഷിജു മാത്യൂ-സോവി കുര്യൻ ദമ്പതികളുടെ മകൻ പ്രയാൻ മാത്യൂവാണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയാണ് അപകടം നടന്നത്. പാലാഴി സദ്ഭാവന സ്‌കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് മരിച്ച പ്രയാൻ  

Read More

വയനാട് ജില്ലയിലെ കോവിഡ് ഫസ്റ്റ്‌ലൈന്‍ട്രീറ്റ്‌മെന്റ് സെന്ററുകള്‍ പൂട്ടി

ആറ് മാസത്തോളമായി സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് എച്ച്.എസ്,മാനന്തവാടി ഒണ്ടയങ്ങാടി മോറിയമല, നല്ലൂര്‍നാട് അംബേദ്ക്കര്‍ മെമ്മോറിയല്‍ ഹോസ്റ്റല്‍, ഓറിയന്റല്‍ കല്‍പ്പറ്റ, മീനങ്ങാടി ട്രൈബല്‍ ഹോസ്റ്റല്‍, എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചു വന്ന സി.എഫ്.എല്‍.ടി.സി.സെന്ററുകളാണ് അടച്ച് പൂട്ടിയത്. ജില്ലയില്‍ കാട്ടിക്കുളം കമ്യൂണിറ്റി ഹാള്‍ സുല്‍ത്താന്‍ ബത്തേരി അദ്ധ്യാപക പരിശീലന കേന്ദ്രം, മക്കിയാട് ധ്യാനകേന്ദ്രം, പുല്‍പ്പള്ളി സി.എസ്.സി. എന്നിവിട ങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്.ഇതില്‍ മക്കിയാടുള്ള ധ്യാനകേന്ദ്രം പത്താം തീയ്യതി അടച്ച് പൂട്ടും.കോവിഡ് ഫസ്റ്റ് ലൈന്‍ട്രീറ്റ്‌മെന്റ് സെന്റര്‍ (സി.എഫ്.എല്‍.ടി.സി)…

Read More

വാഹനാപകടം; ചുരത്തില്‍ ഗതാഗത തടസം

താമരശ്ശേരി ചുരത്തിൽ 9-)o വളവിന് താഴെ ബസ്സും ലോറിയും കുട്ടിയിടിച്ചു അപകടം ചുരം സംരക്ഷണ സമിതിയും പോലീസും സ്ഥലെത്തെത്തി. രാവിലെ 10:30 ഓടെയാണ് അപകടം. ആളുകള്‍ക്ക് പരിക്കില്ല. ചുരത്തില്‍ ഗതാഗത തടസം നേരിടുന്നുണ്ട്    

Read More

വയനാട് കൽപറ്റയിൽ വാഹനാപകടം; മൂന്നുപേർക്ക് പരിക്ക്

കല്‍പ്പറ്റ നഗരത്തില്‍ രണ്ട് ഓട്ടോറിക്ഷകളും ഒരു കാറും കൂട്ടിയിടിച്ച് 2 സ്ത്രീകളടക്കം 3 പേര്‍ക്ക് പരിക്ക്. ഇവരെ കല്‍പ്പറ്റയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്‌കെഎംജെ സ്‌കൂളിന് സമീപം 10 മണിക്കാണ് അപകടം  

Read More

കോവിഡിന് പിന്നാലെ മനുഷ്യരാശിക്ക് ഭീഷണി ഉയര്‍ത്തി “ഡിസീസ് എക്സ്”; മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന

കോവിഡിന് പിന്നാലെ മനുഷ്യരാശിക്ക് ഭീഷണി ഉയര്‍ത്തി ഡിസീസ് എക്സ് എത്തുന്നുവെന്ന് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. ആഫ്രിക്കന്‍ രാജ്യമായ കോംഗോ റിപ്പബ്ലിക്കിലെ ഇന്‍ഗെന്‍ഡെയിലാണ്​ ആദ്യ രോഗിയെന്ന്​ സംശയിക്കുന്നയാളെ കണ്ടെത്തിയത്. കോവിഡ് വൈറസിന് സമാനമായ നിരക്കില്‍ ഈ രോഗം പടരുമെന്നും മരണനിരക്ക് 50-90 ശതമാനം വരെയാകാമെന്നും ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു. നിലവില്‍ ഇതിന് ചികിത്സ ലഭ്യമല്ല. രോഗം ബാധിച്ചാല്‍ മരണം നിശ്ചയമാണെന്ന് മാത്രമല്ല അത് മറ്റുള്ളവരിലേക്ക് പകരുകയും ചെയ്യും ജന്തുക്കളില്‍നിന്നു തന്നെയാണ്​ ഈ രോഗവും മനുഷ്യരിലെത്തുക. വനനശീകരണം, മൃഗങ്ങളുടെ ആവാസ വ്യവസ്​ഥ തകര്‍ക്കല്‍,…

Read More

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 16,375 പേര്‍ക്ക് കൊവിഡ്; 201 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 16,375 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 298,091 പേര്‍ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് ഇതുവരെ zകാവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,03,56,845 ആയി. 99,75,958 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 2,31,036 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 24 മണിക്കൂറിനിടെ 201 കൊവിഡ് മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 1,49,850 ആയി. രാജ്യത്ത് കഴിഞ്ഞയാഴ്ച റിപോര്‍ട്ട് ചെയ്ത കേസുകളില്‍ ഭൂരിഭാഗവും കേരളത്തിലും മഹാരാഷ്ട്രയിലും…

Read More

തിരുവനന്തപുരത്ത് ഒരാൾ വെട്ടേറ്റ് മരിച്ചു; സുഹൃത്ത് ഒളിവിൽ

തിരുവനന്തപുരത്ത് 57കാരൻ വെട്ടേറ്റ് മരിച്ചു. അയിരൂപ്പാറ സ്വദേശി രാധാകൃഷ്ണനാണ് മരിച്ചത്. ഇന്നലെ രാത്രി പന്ത്രണ്ടരയോടെ പോത്തൻകോട് വെച്ചാണ് രാധാകൃഷ്ണന് വെട്ടേറ്റത്. കാലിൽ വെട്ടേറ്റ രാധാകൃഷ്ണൻ രക്തം വാർന്ന് കിടക്കുന്നതു കണ്ട വഴിയാത്രക്കാരനാണ് പോലീസിൽ വിവരം അറിയിച്ചത് പോലീസ് എത്തി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രാവിലെ ഏഴ് മണിയോടെ മരണം സംഭവിച്ചു. സുഹൃത്തായ അനിലാണ് വെട്ടിയതെന്ന് രാധാകൃഷ്ണൻ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. വാക്കുതർക്കത്തിനിടെ കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നുവെന്നാണ് മൊഴി അനിൽ ഒളിവിലാണ്. ഇയാൾക്കായുള്ള തെരച്ചിൽ പോലീസ്…

Read More

കേരളം കേന്ദ്രത്തോട് അഞ്ച് ലക്ഷം കൊവിഡ് വാക്സിന്‍ ആവശ്യപ്പെട്ടു

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ലക്ഷം കൊവിഡ് വാക്സിന്‍ വേണമെന്ന് കേരളം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കൊവീഷീല്‍ഡിനും കൊവാക്സിനും ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയും കേന്ദ്രസര്‍ക്കാരും അനുമതിനല്‍കിയതിന് പിന്നാലെയാണിത്. ആദ്യ ഘട്ടത്തില്‍ മൂന്നരക്ഷം ആരോഗ്യപ്രവര്‍ത്തകര്‍, ആശ, അങ്കണവാടി വര്‍ക്കര്‍മാര്‍ എന്നിവര്‍ക്ക് വാക്സിന്‍ നല്‍കാനാണ് സര്‍ക്കാര്‍ പദ്ധതി. ഇതിനെല്ലാം നാലരക്ഷം ഡോസ് വേണ്ടിവരുമെന്നാണ് വിലയിരുത്തല്‍. ബാക്കി 50 ലക്ഷം ഡോസ് വയോജനങ്ങള്‍ക്ക് നല്‍കും. വാക്സിന്‍ വിതരണം ആരംഭിക്കുമ്പോള്‍ ആദ്യ പട്ടികയില്‍ കേരളത്തെ ഉള്‍പ്പെടുത്തണമെന്നും സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിദിന രോഗികളുടെ…

Read More

അതിവേഗ വൈറസ് വ്യാപനം രൂക്ഷം; ബ്രിട്ടനില്‍ വീണ്ടും സമ്പൂര്‍ണ ലോക്ക്ഡൗണ്‍

ലണ്ടന്‍: ബ്രിട്ടനില്‍ വീണ്ടും സമ്പൂര്‍ണ ലോക്ക്ഡൗണ്‍. ബ്രിട്ടനില്‍ കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമായ സാഹചര്യത്തിലാണ് മൂന്നാം ലോക്ക്ഡൗണ്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രഖ്യാപിച്ചത്. കൊവിഡ് വകഭേദം കണ്ടെത്തിയ സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്. ഫെബ്രുവരി പകുതി വരെയാണ് സമ്പൂര്‍ണ ലോക്ഡൗണ്‍. കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ എല്ലാ സ്‌കൂളുകളും അടച്ചിടും. അത്യാവശ്യ സാധനങ്ങള്‍ വാങ്ങുന്നതിനല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങരുത് എന്നും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചുകൊണ്ട് ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. പുതിയ കൊവിഡ് വൈറസ് വളരെയേറെ സൂക്ഷിക്കേണ്ട ഒന്നാണെന്നും ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി….

Read More