വയനാട് ജില്ലാ പഞ്ചായത്ത് ജനോപകാര പദ്ധതികള്‍ക്കായിരിക്കും മുന്‍ഗണന നല്‍കുകയെന്ന് പ്രസിഡന്റ് സംഷാദ് മരക്കാര്‍
കല്‍പ്പറ്റ: വരുന്ന അഞ്ച് വര്‍ഷങ്ങളില്‍ വയനാട് ജില്ലാ പഞ്ചായത്ത് ജനോപകാര പദ്ധതികള്‍ക്കായിരിക്കും മുന്‍ഗണന നല്‍കുകയെന്ന് പ്രസിഡന്റ് സംഷാദ് മരക്കാര്‍, വൈസ് പ്രസിഡന്റ് എസ് ബിന്ദു ടീച്ചര്‍ എന്നിവര്‍ പറഞ്ഞു. വയനാട് പ്രസ്‌ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഇരുവരും. തെരഞ്ഞെടുപ്പ് വരെ മാത്രമെ രാഷ്ട്രീയമുള്ളൂ. ജനങ്ങള്‍ തെരഞ്ഞെടുത്ത് കഴിഞ്ഞാല്‍ മുഴുവന്‍ ജനങ്ങളുടെയും പ്രതിനിധികളാണ് തങ്ങള്‍. അതുകൊണ്ട് തന്നെ ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയായിരിക്കും പദ്ധതികള്‍ രൂപീകരിക്കുക. കാര്‍ഷിക മേഖലയിലൂടെ വയനാടിന്റെ ഉന്നമനമാണ് തന്റെ ലക്ഷ്യമെന്നും…
