ബി ഗോപാലകൃഷ്ണന്റെ വിദ്വേഷ പരാമർശത്തിൽ നടപടിയുണ്ടാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ; മാതൃക പെരുമാറ്റച്ചട്ടം എന്തിനെന്ന് ഹൈക്കോടതി വിമർശനം
ബി ഗോപാലകൃഷ്ണന്റെ വിദ്വേഷ പരാമർശത്തിൽ ചോദ്യങ്ങളുമായി ഹൈക്കോടതി. വിദ്വേഷ പരാമർശത്തിൽ എന്ത് നടപടി സ്വീകരിച്ചു എന്ന് കോടതി. മാതൃക പെരുമാറ്റച്ചട്ടം എന്തിനാണ് എന്നും ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദിച്ചു. പരാമർശത്തിൽ നടപടി തുടങ്ങിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി നൽകി. വിദ്വേഷ പരാമർശത്തിൽ എന്തു നടപടിയാണ് കമ്മീഷൻ സ്വീകരിക്കുക എന്ന് കോടതി ചോദിച്ചു. നടപടികൾ ഉടൻ സ്വീകരിക്കും എന്ന് കമ്മീഷൻ മറുപടി നൽകി. രണ്ടുമാസത്തിനുള്ളിൽ പരാതിയിൽ നടപടി സ്വീകരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതി നിർദേശം. ഹർജി ഹൈക്കോടതി തീർപ്പാക്കി….
