സിപിഐക്കെതിരായ വിമര്‍ശനത്തില്‍ ആര്‍ജെഡിക്കും ഐഎന്‍എല്ലിനും മറുപടിയുമായി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എല്‍ഡിഎഫ് ഉണ്ടാക്കിയ പാര്‍ട്ടിയാണ് സിപിഐ എന്നാണ് പ്രതികരണം. പ്രതിപക്ഷ ഉപനേതാവ് സ്ഥാനം അടഞ്ഞ അധ്യായമല്ലെന്നും പദവി കിട്ടുമെന്ന കാര്യത്തില്‍ ഒരു സംശയമില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
മുന്നണി ഇല്ലാതാക്കാന്‍ ഒരിക്കലും സിപിഐ ഒന്നും ചെയ്യില്ലെന്ന് അദ്ദേഹം പറഞ്ഞു. ഈ മുന്നണി സിപിഐ ഉണ്ടാക്കിയതാണ്. അത് ആര്‍ജെഡിക്കുമറിയാം. ആര്‍ജെഡി, ഐഎന്‍എല്‍ അടക്കം എല്ലാ പാര്‍ട്ടകളോടും ഏറ്റവും കൂടുതല്‍ സൗഹാര്‍ദ ബന്ധം സിപിഐക്കുണ്ട്. ഇന്നലെ ഉണ്ടായിരുന്നു. ഇന്ന് ഉണ്ട്. നാളെയുമുണ്ടാകും. അവര്‍ ആരുമായിട്ടും തര്‍ക്കമുണ്ടാക്കാനോ വഴക്കുണ്ടാക്കാനോ സിപിഐ ഇല്ല – അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ ഉപനേതാവ് സ്ഥാനം കിട്ടുമെന്നതില്‍ ഇപ്പോഴും പൂര്‍ണ വിശ്വാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ ഉപനേതാവ് സ്ഥാനം അടഞ്ഞ അധ്യായമാണെന്ന് ആര് പറഞ്ഞു. ഒരു അധ്യായവും അടഞ്ഞതല്ല – അദ്ദേഹം പറഞ്ഞു.
വിഴിഞ്ഞം ഉള്‍പ്പെടെ രാഷ്ട്രീയ വിഷയങ്ങള്‍ ഏറ്റെടുത്ത് ഒറ്റയ്ക്ക് മുന്നോട്ടുപോകാനുള്ള സിപിഐ തീരുമാനത്തിനെതിരെ ഐഎന്‍എല്‍ നേതാവും മുന്‍ തുറമുഖമന്ത്രിയുമായ അഹമ്മദ് ദേവര്‍കോവില്‍ രംഗത്തെത്തിയിരുന്നു. ഈ നിലപാട് എല്‍ഡിഎഫിന്റെ കെട്ടുറപ്പിനെ ബാധിക്കുമെന്ന് അഹമ്മദ് ദേവര്‍കോവില്‍ ട്വന്റിഫോറിനോട് പറഞ്ഞു. വിഴിഞ്ഞത്തെ ഓഹരിക്കൈമാറ്റം ചട്ട ലംഘനമെന്നും അഹമ്മദ് ദേവര്‍കോവില്‍ പ്രതികരിച്ചു.








