Webdesk

കർഷകർ വീടുകളിലേക്ക് മടങ്ങിപ്പോകുമെന്ന് കരുതേണ്ട, സ്ഥിതി കൂടുതൽ രൂക്ഷമാകുമെന്ന് രാഹുൽ ഗാന്ധി

കാർഷിക നിയമം ചവറ്റുകുട്ടയിൽ ഇടണമെന്ന് രാഹുൽ ഗാന്ധി. സിംഘു അതിർത്തിയിൽ കർഷകർക്കെതിരായി നടന്ന അക്രമം അംഗീകരിക്കാനാകില്ല. കർഷകർ വീടുകളിലേക്ക് മടങ്ങിപ്പോകുമെന്നാണ് സർക്കാർ വിചാരിക്കുന്നതെങ്കിൽ അതുണ്ടാകില്ല. സ്ഥിതി രൂക്ഷമാകുമെന്നും രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകി. കർഷകരുടെ ജീവിതം തകർക്കുന്നതാണ് കാർഷിക നിയമം. ചെങ്കോട്ടയിലേക്ക് ആരാണ് പ്രതിഷേധക്കാരെ കടത്തിവിട്ടത്. എന്തിനാണ് കടത്തിവിട്ടതെന്നും രാഹുൽ ചോദിച്ചു. ആഭ്യന്തര മന്ത്രാലയം അതിന് മറുപടി പറയണം. കർഷകർ ഒരിഞ്ച് പുറകോട്ടു പോകില്ല. സമരം ഗ്രാമങ്ങളിലേക്കും വ്യാപിക്കും. ഇത് രാജ്യത്തിന്റെ ശബ്ദമാണ്. അതിനെ അടിച്ചമർത്താൻ സാധിക്കില്ല….

Read More

സംസ്ഥാനത്ത് പുതുതായി 6268 പേർക്ക് കൊവിഡ്, 22 മരണം; 6398 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 6268 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 865, കോഴിക്കോട് 710, കൊല്ലം 674, കോട്ടയം 623, തൃശൂർ 497, പത്തനംതിട്ട 447, ആലപ്പുഴ 421, മലപ്പുറം 414, തിരുവനന്തപുരം 414, കണ്ണൂർ 349, ഇടുക്കി 302, പാലക്കാട് 259, വയനാട് 173, കാസർഗോഡ് 120 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യിൽ നിന്നും വന്ന ഒരാൾക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യിൽ നിന്നും വന്ന 75 പേർക്കാണ്…

Read More

സർക്കാർ ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കാൻ ശുപാർശ; ഇൻക്രിമെന്റും ഡി എയും കൂടും

സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തെ കുറിച്ച് പഠിക്കാൻ നിയമിച്ച കെ മോഹൻദാസ് കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു. ശമ്പള പരിഷ്‌കരണ റിപ്പോർട്ടിന്റെ ഒന്നാം ഭാഗമാണ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്. ശമ്പളവും പെൻഷനും വർധിപ്പിക്കുക വഴി സർക്കാരിന് 4810 കോടി രൂപയുടെ അധികബാധ്യതയുണ്ടാകുമെന്ന് കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു. 2019 ജൂലൈ മുതലുള്ള മുൻകാല പ്രാബല്യത്തോടെ ശമ്പളപരിഷ്‌കരണം നടപ്പാക്കണമെന്നാണ് ശുപാർശ. 28 ശതമാനം ഡിഎയും പത്ത് ശതമാനം ശമ്പളവർധനവും നൽകാം. സർക്കാർ ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 23,000 രൂപ ആയും…

Read More

ധർമജനെ ബാലുശ്ശേരിയിൽ മത്സരിപ്പിക്കാൻ നീക്കം; താരം താത്പര്യമറിയിച്ചതായി ഹസൻ

നടൻ ധർമജൻ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വേണ്ടി മത്സരിക്കുമെന്ന കാര്യത്തിൽ തീരുമാനമാകുന്നു. കോഴിക്കോട് ബാലുശ്ശേരിയിൽ നിന്ന് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കാൻ ധർമജൻ താത്പര്യം അറിയിച്ചതായി യുഡിഎഫ് കൺവീനർ എംഎം ഹസൻ പറഞ്ഞു. നിലവിൽ മുസ്ലിം ലീഗിന്റെ കൈവശമാണ് ബാലുശ്ശേരി. ഇത് സംവരണ മണ്ഡലമാണ്. കഴിഞ്ഞ തവണ മുസ്ലിം ലീഗ് സ്ഥാനാർഥിയായ യുസി രാമൻ 15,000ത്തിലധികം വോട്ടുകൾക്കാണ് സിപിഎം സ്ഥാനാർഥി പുരുഷൻ കടലുണ്ടിയോട് പരാജയപ്പെട്ടത്. കുന്ദമംഗലം ലീഗിന് നൽകി ബാലുശ്ശേരി ഏറ്റെടുക്കണമെന്ന ആവശ്യം ജില്ലാ കോൺഗ്രസിനുള്ളിലും ശക്തമാണ്. ഈ…

Read More

മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി അവകാശവാദം ഉന്നയിക്കില്ല; ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയാലും പ്രശ്‌നമില്ല: ചെന്നിത്തല

മുഖ്യമന്ത്രി സ്ഥാനാത്തിന് വേണ്ടി അവകാശവാദം ഉന്നയിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കസേരക്ക് വേണ്ടി കലാപമുണ്ടാക്കാനില്ല. ഉമ്മൻ ചാണ്ടിയടക്കം ആര് മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ല സ്ഥാനത്തിന് വേണ്ടി കലാപം ഉണ്ടാക്കുന്ന പതിവോ ജാഥ നടത്തുന്ന പതിവോയില്ല. തെരഞ്ഞെടുപ്പിന് ശേഷം പാർട്ടിയെ അധികാരത്തിൽ എത്തിക്കുക എന്നതിനാണ് പ്രാധാന്യം നൽകുന്നത്. മുസ്ലിം ലീഗിന് പ്രതിപക്ഷ നേതാവിനോട് അവിശ്വാസമുള്ളതായി കരുതുന്നില്ല. തെരഞ്ഞെടുപ്പിന് ശേഷം എന്ത് വേണമെന്നത് ജനങ്ങളാണ് തീരുമാനിക്കേണ്ടത് കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറി രണ്ടര വർഷത്തോളം ഒരു പദവിയുമില്ലാതെ നിന്നിട്ടുണ്ട്….

Read More

വേങ്ങൂർ പഞ്ചായത്തംഗത്തെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

എറണാകുളം വേങ്ങൂർ പഞ്ചായത്ത് അംഗത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പതിനൊന്നാം വാർഡ് അംഗമായ സജി പി(55)യെയാണ് മരിച്ച നിലയിൽ കണ്ടത്. വീട്ടിനുള്ളിലാണ് സജിയെ തൂങ്ങിയ നിലയിൽ കണ്ടത്. മരണകാരണം വ്യക്തമല്ല. എൽ ഡി എഫ് സ്ഥാനാർഥിയായാണ് സജി മത്സരിച്ച് ജയിച്ചത്. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

സിംഘുവിൽ വീണ്ടും സംഘർഷം; കേന്ദ്രസർക്കാർ അനുകൂലികൾ കർഷകരുടെ ടെന്റുകൾ പൊളിച്ചു

കർഷക പ്രക്ഷോഭ വേദിയായ സിംഘുവിൽ വീണ്ടും സംഘർഷം. കർഷകരെ ഒഴിപ്പിക്കാനായി പ്രദേശവാസികളെന്ന പേരിലെത്തിയ കേന്ദ്രസർക്കാർ അനുകൂലികൾ സമരക്കാരുടെ ടെന്റുകൾ പൊളിക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷമുണ്ടായത്. പ്രദേശത്ത് സമരം ചെയ്യുന്ന കർഷകർ പിരിഞ്ഞു പോകണമെന്നാവശ്യപ്പെട്ടാണ് നൂറോളം വരുന്ന സംഘമെത്തിയത്. കർഷകരും പ്രതിഷേധവുമായി എത്തിയ സംഘവും തമ്മിൽ ഏറ്റുമുട്ടലുമുണ്ടായി. കർഷക സംഘടനകൾ രാജ്യദ്രോഹം ചെയ്യുന്നതായും ദേശീയ പതാകയെ അപമാനിച്ചതായും ഇവർ ആരോപിച്ചു. ടെന്റുകൾ പൊളിക്കാനുള്ള നീക്കം കർഷകർ ചെറുത്തു. പിന്നാലെ പോലീസ് ലാത്തി വീശി. സ്ഥലത്ത് വൻ പോലീസ് സന്നാഹം ക്യാമ്പ്…

Read More

കടലില്‍ മല്‍സ്യതൊഴിലാളികള്‍ക്ക് രക്ഷകരായി ഇനി മുതല്‍ പ്രത്യാശയും കാരുണ്യയും എത്തും

കൊച്ചി: മല്‍സ്യ ബന്ധനത്തിനിടെ ഉണ്ടാവുന്ന അപകടങ്ങളില്‍ മല്‍സ്യതൊഴിലാളികള്‍ക്ക് രക്ഷകരായി ഇനി അത്യാധുനിക മറൈന്‍ ആംബുലന്‍സ് ‘പ്രത്യാശ , കാരുണ്യ ‘ എന്നിവയും.അതിവേഗത്തില്‍ അടിയന്തര രക്ഷ പ്രവര്‍ത്തനം നടത്താന്‍ സഹായകമാവുന്ന മറൈന്‍ ആംബുലന്‍സിന്റെ പ്രവര്‍ത്തന ഉദ്ഘാടനം മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ നിര്‍വഹിച്ചു. ആദ്യ അത്യാധുനിക മറൈന്‍ ആംബുലന്‍സ് ‘പ്രതീക്ഷ’യുടെ പ്രവര്‍ത്തന ഉത്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ഓഗസ്റ്റില്‍ നിര്‍വഹിച്ചിരുന്നു. കേരള തീരത്തെ മൂന്ന് മേഖലകള്‍ ആയ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നി സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും മറൈന്‍ ആംബുലന്‍സിന്റെ…

Read More

കര്‍ഷക പ്രക്ഷോഭത്തിനു പിന്തുണ; ജനുവരി 30 മുതല്‍ അനിശ്ചിതകാല സമരമെന്ന് അന്നാ ഹസാരെ

ന്യൂഡല്‍ഹി: കാര്‍ഷിക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി നിരഹാര സമരം ആരംഭിക്കുമെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ അന്നാ ഹസാരെ. ഇതിന്റെ ഭാഗമായി ജനുവരി 30 മുതല്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു. കര്‍ഷകര്‍ക്ക് വേണ്ടിയുള്ള തന്റെ നിര്‍ദേശങ്ങള്‍ കേന്ദ്രം തള്ളിയതിനാലാണ് പ്രത്യക്ഷ സമരത്തിനിറങ്ങുന്നതെന്ന് ഹസാരെ പറഞ്ഞു. മൂന്നുമാസത്തിനുള്ളില്‍ പ്രധാനമന്ത്രിക്കും കേന്ദ്ര കൃഷിമന്ത്രിക്കും അഞ്ചുതവണ കത്തെഴുതിയിരുന്നു. എന്നിട്ടും ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രം തയാറായില്ല. അതിനാല്‍, ജനുവരി 30 മുതല്‍ റലേഗന്‍ സിദ്ധിയിലെ…

Read More

ജയിൽ മോചിതയായ ശശികലയെ പിന്തുണച്ച് പനീർശെൽവത്തിന്റെ മകൻ; വിശദീകരണം ചോദിച്ച് എടപ്പാടി വിഭാഗം

ശശികലയുടെ ജയിൽ മോചനം അണ്ണാ ഡിഎംകെയിൽ ആഭ്യന്തര കലഹം രൂക്ഷമാക്കി. പാർട്ടിയിൽ നിന്ന് പുറത്താക്കിയ ശശികലക്ക് പിന്തുണയുമായി ഒ പനീർശെൽവത്തിന്റെ മകൻ പരസ്യമായി രംഗത്ത് എത്തിയതാണ് നിലവിലെ പ്രശ്‌നങ്ങൾക്ക് കാരണം. ശശികലക്ക് ഉടൻ തമിഴ്‌നാട്ടിലേക്ക് മടങ്ങാൻ സാധിക്കട്ടെയെന്നും അവരുടെ നല്ല ആരോഗ്യത്തിനായി പ്രാർഥിക്കുന്നുവെന്നും ആയിരുന്നു പനീർശെൽവത്തിന്റെ മകൻ ജയപ്രദീപ് പറഞ്ഞത്. എന്നാൽ ഇത് എടപ്പാടി പളനിസ്വാമി വിഭാഗത്തിന്റെ അതൃപ്തി ക്ഷണിച്ചുവരുത്തുകയും ചെയ്തു ശശികലയെ അനുകൂലിച്ച് പോസ്റ്റർ പതിച്ച നേതാവിനെ കഴിഞ്ഞ ദിവസം എഐഎഡിഎംകെയിൽ നിന്ന് പുറത്താക്കിയിരുന്നു. പിന്നാലെയാണ്…

Read More