Webdesk

കർഷകർക്ക് പിന്തുണ നൽകി പോസ്റ്റ്: തരൂരിനും സർദേശായിയുമടക്കം എട്ട് പേർക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസ്

കർഷകരുടെ ട്രാക്ടർ റാലിയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടതുമായി ബന്ധപ്പെട്ട് ശശി തരൂർ എംപി, മുതിർന്ന മാധ്യമ പ്രവർത്തകൻ രജ്ദീപ് സർദേശായി തുടങ്ങിയവർക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി ഉത്തർപ്രദേശ് പോലീസ് കേസെടുത്തു. കാരവൻ മാഗസിനിലെ വിനോദ് കെ ജോസിനും റിപ്പോർട്ടമാർക്കുമെതിരെയും കേസെടുത്തിട്ടുണ്ട്. 153(എ), 153(ബി), 124(എ), 120 വകുപ്പുകളും ചുമത്തിയിട്ടുണ്ട്. രാജ്യദ്രോഹം, ക്രിമിനൽ ഗൂഢാലോചന, മതസ്പർധ വളർത്തൽ എന്നിങ്ങനെ 11 വകുപ്പുകളാണ് ചുമത്തപ്പെട്ടിട്ടുള്ളത്. നോയ്ഡ പോലീസാണ് എട്ട് പേർക്കെതിരെ കേസെടുത്തത്. കേസിനെ നിയമപരമായി തന്നെ നേരിടുമെന്ന് വിനോദ് കെ…

Read More

കർഷക വീര്യത്തിന് മുന്നിൽ ഭരണകൂടം തലകുനിച്ചു; ഗാസിപൂരിൽ നിന്ന് ഒഴിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിൻമാറി

ഡൽഹി ഗാസിപൂരിൽ നിന്ന് കർഷകരെ ഒഴിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്ന് ജില്ലാ ഭരണകൂടം തത്കാലം പിൻവാങ്ങി. രാത്രി തന്നെ ഒഴിയണമെന്ന അന്ത്യശാസനം തള്ളിയ കർഷകർ സംഘടിച്ചെത്തിയതോടെയാണ് ജില്ലാ ഭരണകൂടം ഒഴിപ്പിക്കൽ നടപടിയിൽ നിന്ന് പിൻവാങ്ങിയത് സമരസ്ഥലത്ത് നിന്ന് കേന്ദ്രസേനയും പോലീസും മടങ്ങിയതോടെയാണ് രാത്രി വൈകിയുള്ള സംഘർഷത്തിന് അവസാനമായത്. പോലീസ് നടപടി രാത്രിയുണ്ടാകില്ലെന്ന് നേരത്തെ ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചിരുന്നു. എന്നിട്ടും പോലീസ് സ്ഥലത്ത് തുടർന്നാണ് സംഘർഷാവസ്ഥ സൃഷ്ടിച്ചത്. ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തിൽ രാത്രി പോലീസ് നടപടി വന്നാൽ…

Read More

ഓച്ചിറയിൽ കയർ ഫാക്ടറിയിൽ തീപിടിത്തം; ഫാക്ടറിയും വാഹനവും അടക്കം കത്തിനശിച്ചു

കൊല്ലം ഓച്ചിറയിൽ കയർ ഫാക്ടറിൽ വൻ തീപിടിത്തം. വാഹനമടക്കം കത്തിനശിച്ചു. ആലുംപിടികയിൽ രാജന്റെ ഉടമസ്ഥതയിലുള്ള ഓച്ചിറ നിവാസ് കയർ ഫാക്ടറിക്കാണ് തീപിടിച്ചത്. ഇന്നലെ അർധരാത്രിയോടെയായിരുന്നു അപകടം. ഫാക്ടറിയും ഫാക്ടറി വളപ്പിൽ ലോഡ് കയറ്റിയിട്ടിരുന്ന വാഹനവും പൂർണമായി കത്തിനശിച്ചു. കായംകുളം, ഓച്ചിറ നിലയങ്ങളിലെ അഗ്നിശമന സേനകളും പോലീസും നാട്ടുകാരും മണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അമ്പത് ലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടമുണ്ടായതായാണ് വിലയിരുത്തൽ

Read More

ഇന്നും സംസ്ഥാനത്ത് 25 കൊവിഡ് മരണങ്ങൾ; 5228 സമ്പർക്കരോഗികൾ കൂടി

സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 19 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3682 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കും. രോഗം സ്ഥിരീകരിച്ചവരിൽ 88 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5228 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 410 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 738, കൊല്ലം 679, കോഴിക്കോട് 567, കോട്ടയം 483, പത്തനംതിട്ട 414, ആലപ്പുഴ 426, തൃശൂർ 414,…

Read More

ഒരു കേസും സി.ബി.ഐക്ക്​ വിടില്ലെന്ന നിലപാടില്ല; സോളാറിൽ സ്വാഭാവിക നടപടിക്രമം മാത്രം: മുഖ്യമന്ത്രി

ഒരു കേസും സി.ബി.ഐക്ക്​ വിടില്ല എന്ന നിലപാട്​ സംസ്ഥാന സർക്കാർ ഒരുഘട്ടത്തിലും എടുത്തിട്ടില്ലെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. നേരത്തെ ചില കേസുകൾ സംസ്ഥാന സർക്കാർ തന്നെ സി.ബി.ഐക്ക്​ വിട്ടിട്ടുണ്ട്​. ഏറ്റവും ഒടുവിൽ വാളയാർ കേസ്​, കുട്ടികളുടെ മാതാവ്​ സി.ബി.ഐക്ക്​ വിടണമെന്ന്​ സംസ്ഥാന സർക്കാറിനോട്​ ആവശ്യപ്പെട്ടു. അത്​ സി.ബി.ഐക്ക്​ വിട്ടു. കസ്റ്റഡി മരണം ഉണ്ടായാൽ ഇവിടെയുള്ള ഏജൻസികൾക്ക്​ നൽകാതെ സി.ബി.ഐക്ക്​ വിടുമെന്ന കാര്യം നേരത്തെ തന്നെ പ്രഖ്യാപിച്ചതാണ്​. സോളാർ കേസിൽ സർക്കാറിന്​ മ​റ്റു വഴിയൊന്നുമില്ല. കേസുമായി ബന്ധപ്പെട്ട വനിത,…

Read More

കേരളത്തിലെ വികസന പദ്ധതികൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയനെ ഡൽഹിയിലേക്ക് ക്ഷണിച്ച് നിതിൻ ഗഡ്‌കരി

കേരളത്തിലെ വികസന പദ്ധതികൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയനെ ഡൽഹിയിലേക്ക് ക്ഷണിച്ച് കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്‌കരി. കൊവിഡ്-19 സാഹചര്യങ്ങൾ കാരണമാണ് ഡൽഹിയിലേക്ക് എത്താൻ വൈകുന്നതെന്ന് ക്ഷണം സ്വാഗതം ചെയ്‌തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. അടുത്ത തവണ ഡൽഹിയിലെത്തുമ്പോൾ തീർച്ചയായും കൂടിക്കാഴ്‌ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ വിവിധ റോഡ് നവീകരണ – വികസന പദ്ധതികൾ എന്നിവ ചർച്ച ചെയ്‌ത് തീരുമാനിക്കാനുണ്ടെന്നും അതിനായി മുഖ്യമന്ത്രിയേയും ഉദ്യോഗസ്ഥരെയും ഡൽഹിയിലേക്ക് ക്ഷണിക്കുന്നുവെന്ന് ഗഡ്‌കരി പറഞ്ഞു. “ഡൽഹിയിലെത്തുമ്പോൾ റോഡ്…

Read More

ഏതാനും മാസത്തിനുള്ളില്‍ 300 ദശലക്ഷം പേര്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കുമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: വരുന്ന ഏതാനും മാസങ്ങള്‍ക്കുള്ളില്‍ രാജ്യത്തെ 300 ദശലക്ഷം വരുന്ന പൗരന്മാര്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദാവോസില്‍ നടക്കുന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ യോഗത്തില്‍ വീഡിയോ കോണ്‍ഫ്രന്‍സ് വഴി സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇന്ത്യയില്‍ ഉപയോഗിക്കുന്ന രണ്ട് വാക്‌സിനുകളും ഇന്ത്യയില്‍ തന്നെ നിര്‍മിച്ചവയാണ്. ഇനിയും കൂടുതല്‍ വക്‌സിനുകള്‍ ഇന്ത്യയില്‍ വികസിപ്പിച്ചെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു വെറും 12 ദിവസം കൊണ്ട് ഇന്ത്യ 2.3 ദശലക്ഷം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍ നല്‍കി. അടുത്ത മാസത്തിനുള്ളില്‍ വരുന്ന വൃദ്ധരും മറ്റ്…

Read More

സംസ്ഥാനത്ത് പുതുതായി ആറ് ഹോട്ട് സ്‌പോട്ടുകൾ; 8 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് ഇന്ന് ആറ് പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ കുലുക്കല്ലൂർ (കണ്ടൈൻമെന്റ് സബ് വാർഡ് 6), ഒറ്റപ്പാലം മുൻസിപ്പാലിറ്റി (21), കൊല്ലം ജില്ലയിലെ ഇട്ടിവ (1, 8), തൃക്കരുവ (5), തിരുവനന്തപുരം ജില്ലയിലെ അഴൂർ (സബ് വാർഡ് 11), ഇടുക്കി ജില്ലയിലെ കടയത്തൂർ (സബ് വാർഡ് 3, 4, 5, 7, 9) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. 8 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കി. ആകെ 404 ഹോട്ട് സ്പോട്ടുകളാണുള്ളത്. യു.കെ.യിൽ നിന്നും…

Read More

ന്യൂസ് ഫീഡിൽ രാഷ്ട്രീയ പോസ്റ്റുകൾക്ക് കടിഞ്ഞാൺ; നിയന്ത്രണങ്ങളുമായി ഫേസ്ബുക്ക്

രാഷ്ട്രീയ ചർച്ചകൾക്ക് നിയന്ത്രണമേർപ്പെടുത്താൻ ഒരുങ്ങി ഫേസ്ബുക്ക്. കാപിറ്റോൾ കലാപത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. രാഷ്ട്രീയ ഗ്രൂപ്പുകൾ ഉപയോക്താക്കൾക്കായി ശുപാർശ ചെയ്യില്ലെന്ന് ഫേസ്ബുക്ക് മേധാവി മാർക്ക് സക്കർബർഗ് അറിയിച്ചു ഉപയോക്താക്കൾക്ക് ലഭിക്കുന്ന പ്രധാന ന്യൂസ് ഫീഡുകളിൽ നിന്ന് രാഷ്ട്രീയ ഉള്ളടക്കം കുറയ്ക്കുകയും ചെയ്യും. ആഗോളതലത്തിൽ ഈ നയം വിപുലീകരിക്കാനാണ് തീരുമാനം. പ്രകോപനപരവും ഭിന്നതയുണ്ടാക്കുന്നതുമായ രാഷ്ട്രീയ ചർച്ചകൾ കുറയ്ക്കുകയെന്നതാണ് ലക്ഷ്യം. അതേസമയം ഉപയോക്താക്കൾ ആഗ്രഹിക്കുകയാണെങ്കിൽ രാഷ്ട്രീയ ഗ്രൂപ്പുകളിലും ചർച്ചകളിലും ഭാഗമാകുന്നതിന് സാധിക്കും

Read More

സംസ്ഥാനത്ത് ഇന്ന് 5771 പേർക്ക് കൊവിഡ്, 19 മരണം; സമ്പർക്കത്തിലൂടെ 5228 പേർക്ക് രോഗബാധ

സംസ്ഥാനത്ത് 5771 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 5228 പേർക്കും സമ്പർക്കം വഴിയാണ് രോഗബാധ രോഗബാധിതരിൽ ഉറവിടം അറിയാത്ത 410 പേരുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരിൽ 410 പേർ ആരോഗ്യപ്രവർത്തകരാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 58,472 സാമ്പിളുകൾ പരിശോധിച്ചു 5594 പേർ ഇന്ന് രോഗമുക്തി നേടിയതായും മുഖ്യമന്ത്രി അറിയിച്ചു. 19 പേരാണ് ഇന്ന് മരിച്ചത്. സംസ്ഥാനത്ത് കേസുകൾ വർധിക്കുകയാണെന്നും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്…

Read More